പ്രതിലിപിയിലെ പലവിധമായ മാർഗങ്ങളിൽ നിന്ന് ലഭിക്കുന്ന സമ്പാദ്യത്തിന്റെ വിവരങ്ങളാണ് ഇവിടെ കാണിക്കുന്നത്.
സ്റ്റിക്കറുകളിൽ നിന്നുള്ള സമ്പാദ്യം:
ഒരു വായനക്കാരൻ/ക്കാരി നിങ്ങളുടെ രചനക്കൊ നിങ്ങൾക്കോ സ്റ്റിക്കർ നൽകി സപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ തുല്യമായ കോയിൻസ് നിങ്ങളുടെ സമ്പാദ്യത്തിൽ കാണാവുന്നതാണ്.
സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴിയുള്ള സമ്പാദ്യം:
സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി ലഭിക്കുന്ന തുകയുടെ തത്തുല്യമായ കോയിൻസ് സമ്പാദ്യത്തിൽ ചേർക്കപ്പെടുന്നു.
പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വഴിയുള്ള വരുമാനം:
നിങ്ങളുടെ പൂർത്തിയായ തുടർക്കഥകൾ പ്രീമിയം പ്രോഗ്രാമിലേക്ക് ചേർത്തിട്ടുണ്ടെങ്കിലോ, തുടർന്നുകൊണ്ടിരിക്കുന്ന തുടർക്കഥ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്തിട്ടുണ്ടെങ്കിലോ, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാരായ വായനക്കാർ അവ വായിക്കുമ്പോൾ നിങ്ങൾ പ്രീമിയം സമ്പാദ്യത്തിന് അർഹരാവുന്നു.
ഓരോ മാസവും അവസാന ദിവസം നിങ്ങളുടെ സമ്പാദ്യത്തിലേക്ക് ചേർക്കപ്പെടുന്നു.
സമ്പാദ്യം പരിശോധിക്കുന്നതിനായി:
-
ഹോംസ്‌ക്രീനിൽ കാണുന്ന കോയിൻസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക
-
എന്റെ സമ്പാദ്യം എന്ന ഭാഗത്ത് കാണുന്ന "സമ്പാദ്യത്തിന്റെ വിവരങ്ങൾ" എന്നതിൽ ക്ലിക്ക് ചെയ്യുക.