നിങ്ങൾ ഒരു സൂപ്പർഫാൻ ആണെങ്കിൽ, ചാറ്റ് റൂമിൽ അനുചിതമെന്ന് കരുതുന്ന മെസേജുകൾ താങ്കൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇങ്ങനെ റിപ്പോർട്ട് ചെയ്ത മെസ്സേജുകൾ, ആ ചാറ്റ് റൂമിന്റെ ഉടമക്ക് നോട്ടിഫിക്കേഷനായി ലഭിക്കുന്നു. ആ മെസ്സേജ് നീക്കം ചെയ്യണോ വേണ്ടയോ എന്ന് ഉടമയാണ് തീരുമാനിക്കുന്നത്. റിപ്പോർട്ട് ചെയ്ത മെസേജ് നീക്കം ചെയ്യേണ്ടതാണെന്ന് താങ്കൾ കരുതുന്നെങ്കിൽ, ഒരു ചാറ്റ് റൂം ഉടമയായ താങ്കൾക്ക് ആ മെസ്സേജ് നീക്കം ചെയ്യാൻ കഴിയുന്നതാണ്.