നെഗറ്റീവ് റേറ്റിംഗ് നൽകിയ വ്യക്തികൾ പലരും ആ രചന വായിച്ചിട്ടുണ്ടാവില്ല. ആ റേറ്റിംഗുകൾ നീക്കം ചെയ്യാൻ കഴിയുമോ? അവർ രചനയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുകയാണ്.

ഒരു രചനക്ക് റേറ്റിംഗ് നൽകുന്നതിനെ സംബന്ധിച്ച് ഞങ്ങൾ ഒരു നിബന്ധന മാത്രമാണ് മുന്നോട്ട് വെക്കുന്നത് - ആ രചന ഒരു തവണയെങ്കിലും പ്രതിലിപിയിൽ പ്രസിദ്ധീകരിച്ചിരിക്കണം.

ഒരു രചനക്ക് റേറ്റിംഗ് നൽകുന്ന വ്യക്തി ആ രചന വായിച്ചിരുന്നു എന്നോ, ആ വ്യക്തി നൽകാൻ ഉദ്ദേശിച്ച റേറ്റിംഗ് തന്നെയാണോ നല്കിയതെന്നോ മനസിലാക്കാനുള്ള മാർഗ്ഗങ്ങൾ ലഭ്യമല്ല. പ്രതിലിപി ഉപയോഗിക്കുന്ന ഓരോ വ്യക്തിയും സത്യസന്ധമായി, അവർ വായിച്ച രചനകൾക്ക് ഉചിതമായ റേറ്റിംഗുകൾ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

പല കാരണങ്ങളാലും റേറ്റിംഗ് കുറച്ച് നൽകാനായി വ്യക്തികൾ ശ്രമിക്കാറുണ്ട് എന്ന വസ്തുത ഞങ്ങൾക്ക് അറിവുള്ളതാണ്. റേറ്റിംഗുകൾ കൂട്ടി നൽകാനും വ്യക്തികൾ ശ്രമിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. ഇത്തരം പ്രവണതകൾ കണ്ടെത്താനായി ഞങ്ങൾ ചില സാങ്കേതിക മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഒരു രചനയിൽ ലഭിക്കുന്ന എല്ലാ റേറ്റിംഗുകളും ഞങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിൽ കൂടി, റേറ്റിംഗുകൾ അമിതമായി നല്കുന്നവരെയും, കുറച്ച് നല്കുന്നവരെയും കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ഞങ്ങൾ സ്വീകരിച്ച് വരികയാണ്.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?