ഞാൻ പ്രതിലിപിയിൽ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഇമെയിൽ ഐഡി ഞാൻ മറന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മെയിൽ ഐഡി മറന്ന് പോയിട്ടുണ്ടെങ്കിലോ, അത് ഉപയോഗിക്കാനാവാതെ വന്നിട്ടുണ്ടെങ്കിലോ, അത് വീണ്ടെടുക്കാൻ പല മാർഗങ്ങളുണ്ട്.

ശരിയായ മെയിൽ ഐഡിയിൽ നിന്നും ബന്ധപ്പെടുന്നില്ല എങ്കിൽ ഞങ്ങൾ ആ അക്കൗണ്ട് വിവരങ്ങൾ ആരുമായും പങ്കുവെക്കുന്നതല്ല.

ഇമെയിൽ വിലാസം മറന്ന് പോയി:

ഇമെയിൽ വിലാസം മറന്ന് പോയെങ്കിൽ താഴെ പറയുന്ന പോലെ ശ്രമിച്ച് നോക്കുക.

സെറ്റിങ്‌സ് പേജ് പരിശോധിക്കുക

നിങ്ങൾ അക്കൗണ്ടിൽ ഇപ്പോഴും തുടരുകയാണെങ്കിൽ സെറ്റിംഗ്സ് പേജ് സന്ദർശിച്ചാൽ അക്കൗണ്ടുമായി ലിങ്ക് ചെയ്ത മെയിൽ ഐഡി കാണാവുന്നതാണ്.

പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുക 

ഇമെയിൽ വിലാസം പരിശോധിക്കാനായി പാസ്സ്‌വേർഡ് റീസെറ്റ് റിക്വസ്റ്റ് അയക്കുക. മെയിൽ ഐഡികൾ പ്രതിലിപി അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പാസ്സ്‌വേർഡ് റീസെറ്റ് ലിങ്കുകൾ ലഭ്യമാവുക.

ഇമെയിൽ അക്കൗണ്ട് ഉപയോഗിക്കാനാവുന്നില്ല 

പ്രതിലിപിയുമായി ലിങ്ക് ചെയ്ത അക്കൗണ്ട് താങ്കൾക്ക് അറിയുകയും, എന്നാൽ അത് ഉപയോഗിക്കാൻ ആവാതെ വരികയും ചെയ്താൽ താങ്കൾക്ക് പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ കഴിയാതെ വന്നേക്കാം. താങ്കളുടെ പ്രതിലിപി അക്കൗണ്ട് സൈൻ ഔട്ട് ആയിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് [email protected] എന്ന ഐടിയിലേക്ക് മെയിൽ അയക്കുക.

 

ശ്രദ്ധിക്കുക: രചയിതാവിന് മാത്രം അറിയാവുന്ന ചില ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കുന്നുണ്ടാവും. അവക്ക് ഉത്തരം നല്കാൻ കഴിയുന്നില്ലെങ്കിൽ ആ അക്കൗണ്ട് അൺലോക്ക് ചെയ്യാൻ ഞങ്ങൾക്ക് സാധിക്കാതെ വന്നേക്കാം.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?