പ്രതിലിപിയിൽ ശ്രദ്ധ പിടിച്ച് പറ്റുക എന്നത് ഒരിക്കലും ഒരു ബാലികേറാമല ആവുന്നില്ല. നിരന്തരമായി തുടരുന്നതിലൂടെ അത് നേടിയെടുക്കാവുന്നതാണ്. വളരെ കുറഞ്ഞ വായനക്കാരിൽ തുടങ്ങി സ്ഥിരമായി എഴുതുന്നതിലൂടെ ലക്ഷക്കണക്കിന് വായനക്കാരെ ചുരുങ്ങിയ സമയത്തിൽ സമ്പാദിച്ച നിരവധി എഴുത്തുകാർ ഞങ്ങളുടെയൊപ്പമുണ്ട്.
ഞങ്ങളുടെ ഒഫീഷ്യൽ പ്രതിലിപി അക്കൗണ്ടിൽ നൽകിയിട്ടുള്ള ലേഖനങ്ങൾ വായിച്ച് നോക്കൂ. പ്രതിലിപിയിൽ നിങ്ങളുടെ പ്രയാണം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതിൽ വിവരിച്ചിരിക്കുന്നു. ഏറ്റവും അധികം വായിക്കപ്പെട്ട, കൂടുതൽ ഫോളോവേഴ്സ് ഉള്ള ഞങ്ങളുടെ രചയിതാക്കൾ ഫോളോവേഴ്സിനെ നില നിർത്താനും തുടർച്ചയായി എഴുതാനും അവർ സ്വീകരിച്ച പൊടിക്കൈകൾ എന്തൊക്കെയെന്ന് ഇന്റർവ്യൂവിലൂടെ മനസിലാക്കി തയ്യാറാക്കിയ ലേഖനങ്ങളാണ് അവ.
രചയിതാക്കൾക്കും വായനക്കാർക്കുമായി ചില നിർദ്ദേശങ്ങൾ
പ്രതിലിപിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ശ്രദ്ധിക്കപ്പെടുന്നതെങ്ങനെ?
പ്രതിലിപിയിൽ കൂടുതൽ വായനക്കാരെയും ഫോളോവേഴ്‌സിനെയും എങ്ങനെ നേടാം?