ഓരോ രചയിതാവിനോടും പ്രതിലിപി നിങ്ങളുടെ സ്വന്തമെന്ന് കരുതി, ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾ എല്ലാം ഞങ്ങളുടെ നിബന്ധനകൾക്ക് വിധേയമാണെന്ന് ഉറപ്പ് വരുത്തുക. താഴെ പറയുന്ന നിർദേശങ്ങൾ വായിക്കുക:
- മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട, നിങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ അവകാശമില്ലാത്ത രചനകൾ പ്രസിദ്ധീകരിക്കാതിരിക്കുക. പബ്ലിക് ഡൊമൈനുകളിൽ നിന്ന് ലഭിക്കുന്ന കോപ്പിറൈറ് ഇല്ലാത്ത ക്ലാസ്സിക് രചനകൾക്കും ഈ നിബന്ധന ബാധകമാണ്.
- നിലവിലെ നിയമങ്ങൾ ലംഘിക്കുന്ന രചനകൾ പ്രസിദ്ധീകരിക്കാതിരിക്കുക.
- പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ രചനകളും ഞങ്ങളുടെ നിബന്ധനകൾക്ക് വിധേയവും, അത് വലിയൊരു കൂട്ടം പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്നവയും ആവേണ്ടതാണ്.
- ഞങ്ങളുടെ നിബന്ധനകൾക്ക് എതിരായതും, മറ്റ് വ്യക്തികളെ ആക്ഷേപിക്കുകയോ, വെറുപ്പുളവാക്കുന്നതോ, വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതോ ആയ രചനകൾ പ്രസിദ്ധീകരിക്കാതിരിക്കുക.
- കമ്പനി അപ്പപ്പോൾ അവതരിപ്പിക്കുന്ന പോളിസികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
- വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ വഴി ചാറ്റ് ചെയ്യുമ്പോഴും, റിവ്യൂകൾക്ക് മറുപടി നൽകുമ്പോഴും, പോസ്റ്റ് ഫീച്ചർ ഉപയോഗിക്കുമ്പോഴും എല്ലാം മറ്റ് വ്യക്തികളോട് ആദരവോടെ സംസാരിക്കാനും അത് ഞങ്ങളുടെ നിബന്ധനകൾക്ക് വിധേയമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
- വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ വഴി ചാരിറ്റിക്ക് വേണ്ടിയോ അല്ലാതെയോ മറ്റ് വ്യക്തികളിൽ നിന്നും പണമിടപാട് നടത്താതിരിക്കുക. ഇത്തരം ഇടപാടുകളിൽ കമ്പനി യാതൊരു വിധ ഉത്തരവാദിത്തങ്ങളും വഹിക്കുന്നതല്ല.
- ഞങ്ങളുടെ പോളിസികൾക്ക് എതിരായ രചനകളോ മറ്റോ കണ്ടെത്തിയാൽ അവ നീക്കം ചെയ്യാനുള്ള അധികാരം പ്രതിലിപിയിൽ നിക്ഷിപ്തമാണ്. പരാതികൾ ലഭിക്കുമ്പോൾ അത് നിങ്ങളെ അറിയിക്കുകയും, തുടര്നടപടികളിൽ നിന്നും ഒഴിവാക്കാനായി സ്വയം ആ പരാതി പരിഹരിക്കാനായി ഞങ്ങൾ നിർദ്ദേശിക്കുന്നതാണ്.
- ഒരിക്കലും ഒന്നിൽ കൂടുതൽ പ്രൊഫൈലുകൾ സൃഷ്ടിക്കുകയും ബ്ലോക്ക്/ബാൻ ചെയ്ത ശേഷം മറ്റ് ഐഡികളിൽ നിന്നും ലോഗിൻ ചെയ്യുകയോ ചെയ്യാതിരിക്കുക.
- തെറ്റായ വിവരങ്ങൾ നൽകിയോ മറ്റൊരു വ്യക്തിയുടെ പേര്, ചിത്രം എന്നിവ ഉപയോഗിച്ച് ആ വ്യക്തിയെ അനുകരിച്ചുള്ള ഫേക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കാതിരിക്കുക.
- പ്രതിലിപിയുടെ നിബന്ധനകൾ ലംഘിച്ചു എന്ന് കരുതുന്ന രചനകൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്ത് ഞങ്ങളെ സഹായിക്കുക.
- പ്രസിദ്ധീകരിക്കപ്പെട്ട ഏതൊരു രചനയുടെയും കോപ്പിറൈറ്റ് നിയമപരമായി അതിന്റെ യഥാർത്ഥ രചയിതാവിന്റെ സ്വന്തമാണ്. താങ്കൾ പ്രസിദ്ധീകരിച്ചതും ഒറിജിനലുമായ രചനകളുടെ കോപ്പിറൈറ്റ് അവകാശി താങ്കൾ തന്നെയാണ്.
- താങ്കൾ പ്രസിദ്ധീകരിച്ച രചനകളുടെ അവകാശം ചോദിച്ച് ആരെങ്കിലും സമീപിച്ചാൽ, നിയമപരമായ സഹായങ്ങൾ സ്വീകരിച്ച് അവരുടെ നിബന്ധനകൾ വ്യക്തമായി മനസിലാക്കുക. മറ്റ് വ്യക്തികളുമായി ഏർപ്പെടുന്ന ഇത്തരം വ്യവസ്ഥകളിൽ കമ്പനി ഉത്തരരാവാദിത്തം വഹിക്കുന്നതല്ല.
- കമ്പനി അപ്പപ്പോൾ അവതരിപ്പിക്കുന്ന മോണിറ്റൈസേഷൻ ഫീച്ചറുകളിലേക്ക് താങ്കളുടെ രചനകൾ ഒരുപക്ഷേ തിരഞ്ഞെടുക്കപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ അതാത് ഫീച്ചറുമായി ബന്ധപ്പെട്ട "ആവർത്തിക്കുന്ന ചോദ്യങ്ങൾ" എന്ന വിഭാഗം കൃത്യമായി വായിച്ച് നോക്കിയതിന് ശേഷം മാത്രം ഇത്തരം ഫീച്ചറുകളുടെ ഭാഗമാവുക. ഞങ്ങളുടെ വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ വഴി രചയിതാക്കൾക്ക് അവരുടെ രചനകളിലൂടെ മോശമല്ലാത്ത വരുമാനം ലഭ്യമാക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
- വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ പ്രസിദ്ധീകരിക്കപ്പെട്ട രചനകളുടെ അനധികൃത ഉപയോഗം നിയന്ത്രിക്കുന്നതിൽ രചയിതാവിനെ ഞങ്ങൾ സഹായിക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ, ഇത്തരം സഹായങ്ങൾ കമ്പനിയുടെ വിവേചനാധികാരത്തിൽ ആയിരിക്കുകയും, വെബ്‌സൈറ്റിന്/ആപ്ലിക്കേഷന് പുറത്ത് അത് ബാധകമല്ലാത്തതായിരിക്കുകയും ചെയ്യുന്നു.
- വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ ഒഴികെ മറ്റെവിടെയെങ്കിലും അവരുടെ പ്രസിദ്ധീകരിച്ച കൃതികളുടെ പകർപ്പുകൾ സൂക്ഷിക്കേണ്ടത് ഓരോ രചയിതാവിന്റെയും ഉത്തരവാദിത്തമാണ്.