എങ്ങനെയാണ് ഞങ്ങൾ കോപ്പിറൈറ്റ് ലംഘനത്തെ നേരിടുന്നത്?

വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ കോപ്പിറൈറ്റ് ലംഘനം പ്രതിലിപി എങ്ങനെ നോക്കി കാണുന്നു?

വെബ്‌സൈറ്റിൽ/അപ്ലിക്കേഷനിലെ ഏതെങ്കിലും തരത്തിലെ ലംഘനം ബോധ്യപ്പെട്ടാൽ, ബാധകമായ നിയമങ്ങൾക്കനുസൃതമായി പ്രതിലിപി പ്രവർത്തിക്കും.

പോളിസി വിശദാംശങ്ങൾ

  1. പരാതിക്കാരന്റെ രചന വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ പ്രസിദ്ധീകരിച്ചവയാണെങ്കിലും അതല്ല മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രചനകൾ വെബ്സൈറ്റിലോ/ആപ്ലിക്കേഷനിലോ കണ്ടെത്തിയാലും ആവശ്യമായ നിയമസഹായങ്ങൾ മുഖേന, കോപ്പിറൈറ്റ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിലിപി എല്ലാ പരാതികളും പരിഹരിക്കാനായി ശ്രമിക്കുന്നതാണ്. 

  2. പ്രതിലിപിക്ക് പരാതികൾ സ്വീകരിക്കുന്നതിനായി, വ്യക്തവും സാധുതയുള്ളതുമായ തെളിവുകൾ ഉൾപ്പടെ കോപ്പിറൈറ്റ് ലംഘനം നടന്ന സന്ദർഭവും പരാതിക്കൊപ്പം ഉണ്ടാവണം. ഇത്തരം വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അത് ആവശ്യപ്പെടാനോ, പരാതി തള്ളിക്കളയാനോ ഉള്ള അധികാരം കമ്പനിയിൽ നിക്ഷിപ്തമാണ്.

  3. കമ്പനിയുടെ നിലപാടുകൾ:

    1. വെബ്സൈറ്റിലോ/ആപ്ലിക്കേഷനിലോ കോപ്പിറൈറ്റ് സംബന്ധിയായ പരാതികൾ സ്വീകരിക്കുന്നത് കോപ്പിറൈറ്റ് ഉടമയുടെ പരാതിയിന്മേലോ, മറ്റ് വ്യക്തികൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലോ, പകർത്തിയ രചനകൾ കണ്ടെത്താനായി കമ്പനി സ്വീകരിച്ച സാങ്കേതിക സംവിധാനത്തിലൂടെയോ ആയിരിക്കും.

    2. പ്രസിദ്ധീകരിച്ച രചനകളും പരാതിക്കാരന്റെ രചനയും തമ്മിൽ സാരമായ സാമ്യതകൾ കണ്ടെത്തിയാൽ (ഓരോ പരാതിയുടെ അടിസ്ഥാനത്തിലാവും ഇത്തരം സാമ്യതകൾ കമ്പനി വിലയിരുത്തുന്നത്) രണ്ട് രചനകളിൽ ആദ്യം പ്രസിദ്ധീകരിച്ച തീയതിയുടെ അടിസ്ഥാനത്തിൽ അവ നീക്കം ചെയ്യുന്നതാണ്.

    3. ഭാഗികമായ സാമ്യതകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ:

      1. പകർപ്പവകാശ ലംഘനം നടന്നതായോ, അതിനുള്ള സാധ്യതയോ കമ്പനി വിലയിരുത്തുന്നതല്ല. കഥാപാത്രം, കഥാതന്തു, കഥയുടെ പ്ലോട്ട് തുടങ്ങിയവ ഈ സാമ്യതകളിൽ പെടുന്നു.

      2. പ്രസിദ്ധീകരിച്ച രചന നീക്കം ചെയ്യുന്നതിന് മുൻപായി, കോപ്പിറൈറ്റ് ഉടമയായുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്നോ, മറ്റ് വ്യക്തികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നോ, കമ്പനിയുടെ സാങ്കേതിക സംവിധാനം വഴി സാമ്യതകൾ കണ്ടെത്തിയിട്ടുണ്ടോ എന്നോ പരിശോധിക്കുന്നതാണ്.

      3. പരാതി ആരോപിക്കപ്പെട്ട വ്യക്തിക്ക് പരാതിയുടെ സാധുതയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ അവതാരം നൽകുന്നതാണ്.

      4. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ പരാതിക്കാരനെയും ബന്ധപ്പെട്ട എഴുത്തുകാരനെയും പ്രോത്സാഹിപ്പിക്കുന്നതാണ്.

      5. പരാതിക്കാരന്റെ പരാതിയിന്മേൽ, 21 ദിവസത്തേക്ക് പ്രസിദ്ധീകരിച്ച രചന നീക്കം ചെയ്യുന്നതാണ്. പരാതി ലഭിച്ച രചയിതാവ് ലംഘനം നിഷേധിക്കുകയാണെങ്കിൽ, ആ രചന കമ്പനിയുടെ വെബ്‌സൈറ്റ്/ആപ്ലിക്കേഷൻ എന്നിവയിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള ഉത്തരവിനായി ഉചിതമായ കോടതികളിൽ നിയമനടപടികൾ ആരംഭിക്കാൻ പരാതിക്കാരനോട് നിർദ്ദേശിക്കുകയും, അങ്ങനൊരു ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ രചന നീക്കം ചെയ്യുകയും ചെയ്യുന്നതാണ്.എന്നിരുന്നാലും, 21 ദിവസത്തെ കാലയളവിന് ശേഷവും പരാതിക്കാരനിൽ നിന്ന് അത്തരം നിയമപരമായ ഉത്തരവ് ലഭിക്കുന്നതുവരെ, സംശയാസ്പദമായ ഉള്ളടക്കം നിലനിർത്താനോ നീക്കം ചെയ്യാനോ കമ്പനിക്ക് അവകാശമുണ്ട്.

  4. പരാതി ആരോപിക്കപ്പെട്ട വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പരാതിക്കാരൻ സ്വതന്ത്രമായ നിയമോപദേശങ്ങൾ തേടേണ്ടതാണ്. ഇത് സംബന്ധിച്ച് കമ്പനിക്ക് ഉപദേശിക്കാൻ കഴിയുന്നതല്ല.

സമയഘടന:

ലഭിക്കുന്ന പരാതികളിൽ താഴെ പറയുന്ന സമയഘടനകൾ ബാധകമാണ്:

  1. 24 മണിക്കൂറിനുള്ളിൽ പരാതി സ്വീകരിക്കൽ

  2. പ്രസിദ്ധീകരിച്ച രചന 36 മണിക്കൂറിനുള്ളിൽ നീക്കംചെയ്യൽ (പരാതി നേരത്തെ തന്നെ പരിഹരിച്ചില്ലെങ്കിൽ)

  3. 21 ദിവസത്തേക്ക് രചനയുടെ പ്രസിദ്ധീകരണം അനുവദിക്കാതിരിക്കുന്നത് തുടരുക(പരാതി നേരത്തെ തന്നെ പരിഹരിച്ചില്ലെങ്കിൽ)

  4. 15 പ്രവൃത്തി ദിവസത്തിനകം പ്രശ്നപരിഹാരം.

കോപ്പിറൈറ്റ് ലംഘനം സംബന്ധിച്ച പ്രശ്നങ്ങളിൽ പരാതിപ്പെടുന്നത് എങ്ങനെ?

ഇനിപ്പറയുന്ന വിവരങ്ങൾ സഹിതം [email protected] എന്ന വിലാസത്തിൽ ഗ്രീവൻസ് ഓഫീസർ ശ്രീ. ജിതേഷ് ഡോംഗയ്ക്ക് ഒരു പരാതി എഴുതി അയക്കുക:

  1. വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ രചന പ്രസിദ്ധീകരിച്ചതിന്റെ ലിങ്ക് ഉൾപ്പടെ രചന മനസിലാക്കാൻ സാധിക്കുന്ന വിവരങ്ങൾ.

  2. പരാതിക്കാരൻ പ്രസിദ്ധീകരിച്ച സൃഷ്ടിയുടെ പകർപ്പവകാശ ഉടമയോ അല്ലെങ്കിൽ പകർപ്പവകാശത്തിന്റെ പ്രത്യേക ലൈസൻസിയോ ആണെന്ന് സ്ഥാപിക്കുന്ന വിശദാംശങ്ങൾ, അല്ലെങ്കിൽ പരാതിക്കാരൻ ഒരു ഉപയോക്താവ് ആണെങ്കിൽ, പകർപ്പവകാശ ലംഘനത്തിന്റെ തെളിവ് സ്ഥിരീകരിക്കുന്ന വ്യക്തമായ വിവരങ്ങൾ.

  3. പ്രസിദ്ധീകരിച്ച രചന പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സൃഷ്ടിയുടെ പകർപ്പാണെന്നും ആരോപിക്കപ്പെട്ട പകർത്തിയ വിധം 1957-ലെ പകർപ്പവകാശ നിയമത്തിന്റെ 52-ാം വകുപ്പിന് കീഴിലോ 1957-ലെ പകർപ്പവകാശ നിയമം അനുവദിക്കുന്ന മറ്റേതെങ്കിലും നിയമത്തിൻ കീഴിലോ ഉൾപ്പെടുന്നില്ലെന്നും സ്ഥാപിക്കുന്ന വിശദാംശങ്ങൾ

  4. രചന  പ്രസിദ്ധീകരിച്ചത് വെബ്‌സൈറ്റ്/അപ്ലിക്കേഷനിൽ ആണെങ്കിൽ, അതിന്റെ വിശദാംശങ്ങൾ അല്ലെങ്കിൽ ഒരു പുസ്തകമാണെങ്കിൽ, ISBN നമ്പർ അല്ലെങ്കിൽ യഥാർത്ഥ രചന പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ മറ്റ് വിവരങ്ങൾ

  5. ഉപയോക്താവിന്റെ വിശദാംശങ്ങൾ (പ്രൊഫൈൽ നാമം, പ്രൊഫൈലിലേക്കുള്ള ലിങ്ക് എന്നിവ), അറിയുമെങ്കിൽ, പരാതിക്കാരന്റെ പകർപ്പവകാശം ലംഘിച്ച് രചന പ്രസിദ്ധീകരിച്ച വ്യക്തിയുടെ വിവരങ്ങൾ.

  6. പരാതിക്കാരൻ (പ്രൊഫൈൽ നാമം, പ്രൊഫൈലിലേക്കുള്ള ലിങ്ക് എന്നിവ), പകർപ്പവകാശം ലംഘിച്ച വ്യക്തിക്കെതിരെ തക്കതായ കോടതിയിൽ ഒരു ലംഘന കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസ് ലഭിച്ച് 21 ദിവസത്തിനുള്ളിൽ തക്കതായ കോടതിയുടെ ഉത്തരവ് ഹാജരാക്കുമെന്നും സാക്ഷ്യപ്പെടുത്തണം.

 

പകർപ്പവകാശ നയം നടപ്പിലാക്കൽ

പരാതിയുടെ സ്വഭാവത്തെയും അന്തിമ പരിഹാരത്തിൽ എത്തിച്ചേരുന്നതിനെയും ആശ്രയിച്ച്, കമ്പനി ഇനിപ്പറയുന്നതിൽ  ഒന്നോ അതിലധികമോ നടപടികളെടുത്തേക്കാം.

  1. പ്രസിദ്ധീകരിച്ച രചന ഡ്രാഫ്റ്റിലേക്ക് നീക്കം ചെയ്യുകയും, കമ്പനിയുടെ അനുമതിയില്ലാതെ ആ രചന വീണ്ടും  പ്രസിദ്ധീകരിക്കാൻ സാധിക്കാതെയുമാകുന്നു.

  2. പ്രസിദ്ധീകരിച്ച രചന എന്നെന്നേക്കുമായി രചയിതാവിന്റെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യുകയും, വീണ്ടും പ്രസിദ്ധീകരിക്കാൻ രചയിതാവിന് സാധിക്കാതെയുമാകുന്നു 

  3. പകർപ്പവകാശം ലംഘിക്കപ്പെട്ടതായി കണ്ടെത്തുകയും, ഒരു രചയിതാവിന്റെ രചനകൾ ഒന്നിൽ കൂടുതൽ തവണ നീക്കം ചെയ്യേണ്ടി വരികയും ചെയ്താൽ, വെബ്‌സൈറ്റ്/ആപ്ലിക്കേഷനിൽ നിന്നും ആ വ്യക്തിയെ കമ്പനി ബ്ലോക്ക് ചെയ്യുന്നതാണ് (ബ്ലോക്ക് ചെയ്യുന്നത് വഴി ആ വ്യക്തിയുടെ നിലവിലെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വീണ്ടും വെബ്‌സൈറ്റിൽ/ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാൻ സാധിക്കാതെയാവുന്നു. ആ വ്യക്തിയുടെ പ്രസിദ്ധീകരിച്ച രചനകൾ, റേറ്റിംഗ്, റിവ്യൂ, കമന്റ് എന്നിവയുൾപ്പെടെ എല്ലാ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നതാണ്. ബ്ലോക്ക് ചെയ്യുന്നതിന് മുൻപായി പ്രസിദ്ധീകരിച്ച രചനകൾ ബാക്കപ്പ് ചെയ്യുന്നതിനായി 24 മണിക്കൂർ അനുവദിക്കുന്നതാണ്)

കമ്പനിക്ക് പുറത്തുള്ള മാധ്യമങ്ങളിലെ പകർപ്പവകാശ ലംഘനം

പല രചയിതാക്കൾക്കും അവരുടെ പ്രസിദ്ധീകരിച്ച രചനകൾ കമ്പനിക്ക് പുറത്തുള്ള  മാധ്യമങ്ങളിൽ അനധികൃതമായി പകർത്തിയ സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം.

ഇത്തരം അനുഭവങ്ങൾ നേരിടുന്ന രചയിതാക്കൾ, ഉടനെ തന്നെ അത്തരം പ്ലാറ്റ്ഫോമുകളുടെ പകർപ്പവകാശ ലംഘന നയങ്ങൾ അനുസരിച്ച്, അവ റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല എങ്കിൽ ഉചിതമായ നിയമോപദേശങ്ങൾ തേടാൻ ഞങ്ങൾ കർശനമായി നിർദ്ദേശിക്കുന്നു.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?