നിങ്ങളുടെ ജീമെയിൽ ഐഡിയുമായി ലിങ്ക് ചെയ്തിരുന്ന പ്രതിലിപി അക്കൗണ്ട് ഓപ്പൺ ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നില്ല? ഇതേ മെയിൽ ഐഡിയിൽ മറ്റൊരു അക്കൗണ്ട് നിലവിലുണ്ടെന്ന് എറർ മെസ്സേജ് വരുന്നുണ്ടോ? അല്ലെങ്കിൽ, നിങ്ങൾ ലോഗിൻ ചെയ്തതിന് ശേഷം നിങ്ങളുടെ ഫോളോവേഴ്സ്, രചനകൾ എന്നിവയൊക്കെ കാണാതായിട്ടുണ്ടോ?
മിക്കവാറും, നിങ്ങളുടെ പ്രതിലിപി അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിന് പകരം നിങ്ങൾ പുതിയ ഒരു പ്രതിലിപി അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടാവാം.
ദയവായി പ്രതിലിപി അക്കൗണ്ട് സൈനിൻ ചെയ്ത സമയം നിങ്ങൾ ഉപയോഗിച്ചിരുന്ന ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഇപ്പോഴും നിങ്ങളുടെ അക്കൗണ്ട് കണ്ടെത്താനായില്ലെങ്കിൽ ഞങ്ങളെ [email protected] എന്ന മെയിൽ ഐഡിയിൽ അറിയിക്കൂ, ഞങ്ങൾ സഹായിക്കാം.
നിങ്ങൾ പ്രതിലിപി അക്കൗണ്ട് സൈനപ്പ് ചെയ്യാൻ ഉപയോഗിച്ച മെയിൽ ഐഡിയിൽ നിന്നും മെയിൽ അയക്കാൻ ശ്രദ്ധിക്കുക.
നിങ്ങൾ സൈനപ്പ് ചെയ്യാൻ ഉപയോഗിച്ച മെയിൽ ഐഡി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ദയവായി വീണ്ടെടുക്കേണ്ട പ്രതിലിപി പ്രൊഫൈൽ ലിങ്ക് മെയിലിൽ അയക്കുക. നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാൻ ഞങ്ങൾ സഹായിക്കുന്നതാണ്.