നിയമവിരുദ്ധമായ രചനകൾ

പ്രസിദ്ധീകരിച്ച രചനകൾ, ഇന്ത്യൻ ശിക്ഷാ നിയമം, വിവരസാങ്കേതിക നിയമം എന്നിവ ഉൾപ്പെടുന്ന എല്ലാ നിയമങ്ങളും, അവയുടെ ഭേദഗതികളും ലംഘിക്കുന്നവ ആകരുത്.

 

പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾ:

  1. താഴെ പറയുന്നവക്ക് ഭീഷണി ഉയർത്തുന്നവ ആകരുത്:

    1. ഇന്ത്യ എന്ന രാജ്യത്തിൻറെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം 

    2. വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം

    3. പൊതുവായ നിയമവ്യവസ്ഥ

  1. മറ്റ് രാജ്യങ്ങളെ അധിക്ഷേപിക്കുന്നവ ആകരുത് 

  2. തീവ്രവാദം ഉൾപ്പെടെയുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നവ ആകരുത് 

  3. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തെ തടയുന്നവ ആകരുത് 

  4. കള്ളപ്പണം വെളുപ്പിക്കൽ, ചൂതാട്ടം, നിയമവിരുദ്ധ വസ്തുക്കളുടെ ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ടതോ അവയെ പ്രോത്സാഹിപ്പിക്കുന്നതോ ആണ്.

  5. രചനയുടെ ഉത്ഭവമോ, അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളോ തെറ്റിദ്ധരിപ്പിക്കുന്നവ ആകരുത്.

  6. അപകീർത്തികരമായവ ആകരുത് 

  7. സാമ്പത്തിക നേട്ടത്തിനായി ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, ഏജൻസിയെയോ തെറ്റിദ്ധരിപ്പിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും പരിക്കേൽപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ളവ ആകരുത് 

  8. കമ്പ്യൂട്ടർ ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിലെ സോഫ്ട്‍വെയറുകൾ, വൈറസ് ഏണിവ ഉൾപ്പെടുന്നവ ആകരുത്

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?