ലൈംഗികപരമായ രചനകൾ

  1. പ്രസിദ്ധീകരിച്ച രചനകൾ പരസ്പര സമ്മതപ്രകാരമല്ലാതെയുള്ള ലൈംഗികബന്ധം, ബലാല്‍സംഗം, നിയമവിരുദ്ധമായ ലൈംഗിക പ്രവൃത്തികൾ, പ്രായപൂർത്തിയെത്താത്തവരുടെ ലൈംഗിക പ്രവൃത്തികൾ എന്നിവ  പ്രോത്സാഹിപ്പിക്കുകയോ, പ്രകീർത്തിക്കുകയോ ചെയ്യാൻ പാടില്ല.

  2. രചനകളിൽ അനുചിതവും അശ്ലീലമായതുമായ വാക്കുകൾ ഉപയോഗിച്ച് ശരീരഭാഗങ്ങളുടെ വർണ്ണന ഉണ്ടാവാൻ പാടുള്ളതല്ല.

  3. അസഭ്യമായതോ അമിതവർണനയോടെയുള്ളതോ ആയ ലൈംഗിക പ്രവൃത്തികളുടെ വിവരണങ്ങൾ രചനയിൽ ഉണ്ടാവാൻ പാടുള്ളതല്ല.

  4. കലാപരമായ മൂല്യമില്ലാത്ത ലൈംഗികപരമായ ഉത്തേജനം മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള രചനകൾ അനുവദിനീയമല്ല.

  5. ലൈംഗികപരമായ സേവനങ്ങൾ ആവശ്യപ്പെടുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്ന രചനകൾ ഉണ്ടാവാൻ പാടുള്ളതല്ല.

വെബ്സൈറ്റിലോ/ആപ്ലിക്കേഷനിലോ നഗ്നത വെളിപ്പെടുന്ന ചിത്രങ്ങൾ പൂർണ്ണമായും വിലക്കിയിരിക്കുന്നു.

മേല്പറഞ്ഞിരിക്കുന്ന നിബന്ധനകൾ പ്രകാരമുള്ളതും എന്നാൽ പ്രായപൂർത്തിയാകാത്തവർ വായിച്ച് കൂടാത്തതുമായ രചനകൾക്ക് ഞങ്ങളുടെ ടാഗിംഗ് പോളിസിയിൽ അനുവർത്തിക്കുന്ന ടാഗ് നല്കിയിരിക്കേണ്ടതാണ്.

 

ഈ വിവരങ്ങൾ സഹായകരമായിരുന്നോ?