എന്നെ എനിക്ക് എഴുതി കാട്ടാനേ അറിയു.പ്രകടിപ്പിക്കാനോ, വാചാലനായ വേഷധാരിയാകാനോ എനിക്ക് അറിയില്ല.
എന്റെ ഭാവരസ കൂട്ടുകളിൽ നിറങ്ങൾ നന്നേ കുറവാണ്. നിറങ്ങൾ പകർന്നാടാൻ എനിക്ക് കഴിയില്ല. കഴിയില്ല എന്നല്ലാ, കഴിവില്ല. ഉള്ളിലെ വികാരങ്ങൾക്ക് നിറങ്ങളില്ല, സ്വരങ്ങളില്ല, മാനങ്ങളില്ല.
ഞാൻ പകർത്തിയ അക്ഷരങ്ങൾ പോലെ അടുക്കും ചിട്ടയും ഇല്ലാതെ ഛിന്നി ചിതറിയ ജീവതങ്ങളുടെ ഓർമ്മപെടത്തലുകൾ മാത്രമാണ് എന്റെയുള്ളിൽ.
ഇന്ന്.... എന്നോ കണ്ടു മറന്ന ബന്ധങ്ങളുടെ നിഴലിൽ, ദിനരാത്രങ്ങൾ ദുർവ്യയം ചെയ്യ്തതിൽ ഞാൻ ഖേദിക്കുന്നു. മാപ്പ് ഇരക്കുന്നു.അക്ഷരങ്ങൾ അവ്യക്തങ്ങളായ മഷി പടർപ്പുകൾ ആകും മുന്നേ ഞാൻ നിർത്തട്ടേ....
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം