Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

നോവൽ | Novels in Malayalam

നോവൽ (novels in malayalam) എന്നത് അനേകായിരം വാക്കുകൾ അടങ്ങിയ നീണ്ടൊരു കഥ ആണ്. നോവലിൽ സാധാരണയായി സാങ്കൽപിക കഥയും, കഥാപാത്രങ്ങളും, സ്ഥലങ്ങളുമെല്ലാം ഉൾപ്പെടുന്നു. സാഹിത്യത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരുസ്ഥാനം നോവൽ (novels in malayalam) എന്ന വിഭാഗത്തിനുണ്ട്. എഴുത്തുകാർക്ക് തങ്ങളുടെ പല വിധത്തിലുള്ള ആശയങ്ങളും, കഥാപാത്രങ്ങളും, ആഖ്യാനവുമെല്ലാം കൊണ്ടുവരാൻ നോവൽ (novels in malayalam) എന്ന സാഹിത്യ ശാഖയിലൂടെ കഴിയുന്നു.

നോവലുകളിൽ തന്നെ പല വിഭാഗങ്ങളുണ്ട്. പ്രണയം, നിഗൂഢത, കുറ്റകൃത്യങ്ങൾ, സയൻസ്ഫിക്ഷൻ, ഫാന്റസി, ഹിസ്റ്റോറിക്കൽ ഫിക്ഷൻ എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ഓരോരുത്തർക്കും ഒന്നിലേറെ വിഭാഗങ്ങളോട് താല്പര്യം ഉണ്ടാകും. സ്വന്തം താല്പര്യം അനുസരിച്ച് നോവൽ തെരഞ്ഞെടുത്തു വായിക്കുമ്പോൾ കിട്ടുന്ന അനുഭൂതിയും സംതൃപ്തിയും പറഞ്ഞു വിവരിക്കാൻ കഴിയാത്തതാണ്. ഒരു നോവൽ (novels in malayalam) വായിക്കുന്നതിലൂടെ വായനക്കാരൻ ടെൻഷൻ നിറഞ്ഞ തന്റെ ജീവിതത്തിൽ നിന്നും ഒരിത്തിരി നേരം മനസ്സിനെ ശാന്തമാക്കുന്നു. ആസ്വാദനം മാത്രമല്ല ഇതു വഴി ലഭിക്കുന്നത് മറിച്ച് അതിലെ കഥാപാത്രങ്ങളിലൂടെ മനുഷ്യന്റെ വൈകാരിക തലങ്ങളെയുംഅനുഭവങ്ങളെയും അറിയാൻ സാധിക്കുകയും ചെയ്യുന്നു.

ഒരു നോവൽ ( novels in malayalam) വായനക്കാർക്ക് ആസ്വാദ്യകരമാകുന്നത് പല ഘടകങ്ങൾ ഒത്തു ചേരുമ്പോഴാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ, ശക്തമായ പ്രമേയം, ആകർഷകമായവിവരണം എന്നിവ അവയിൽ സുപ്രധാനമായവയാണ്. ഒരു സിനിമ ആസ്വദിക്കുന്നപോലെ നോവൽ (novels in malayalam) നമുക്ക് ആസ്വദിക്കാൻ സാധിക്കും. ഒരു നോവലിന്റെ കഥാഗതിയും കഥാപാത്രങ്ങൾക്ക് നമ്മളോടൊ നമ്മുടെ പരിചയക്കാരോ ആയുള്ള സാദൃശ്യവുമെല്ലാം വായനക്കാരെ അതിലേക്ക് കൂടുതൽ ആകർഷിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു നോവൽ ( novels in malayalam) വിജയിക്കുന്നത് അത് അത്രമേൽ വായനക്കാരനിൽ സ്വാധീനം ചെലുത്തുമ്പോഴാണ്. വായനക്കാരന്റെ വികാരങ്ങളെയും ചിന്തകളെയും ഉണർത്താനും അതിനോട് പ്രതികരിക്കാനും തുടങ്ങുന്നിടത് ആ നോവൽ (novels in malayalam)വിജയിച്ചു. നന്നായി ചിട്ടപ്പെടുത്തിയ നോവൽ ( novels in malayalam) എന്നും തൃപ്തികരമായ വായനാനുഭവം നൽകുന്നു.

മലയാള സാഹിത്യത്തിന് ദീർഘവും പ്രശസ്തവുമായ ഒരു ചരിത്രമുണ്ട്. അതിൽ സാഹിത്യത്തിന്റെ വിവിധ തലങ്ങൾ രൂപപ്പെടുത്തുന്നതിൽ നോവൽ (novels in malayalam) പ്രധാന പങ്ക് വഹിക്കുന്നു. മലയാളത്തിലെ നോവലുകൾ മലയാളി സമൂഹത്തിന്റെ സാംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ പരിണാമത്തിന്റെ തെളിവാണ്. ഭാഷയെ സംരക്ഷിക്കുന്നതിലും അതിൽ ജനങ്ങളുടെ എണ്ണമറ്റ അനുഭവങ്ങൾ ആവിഷ്കരിക്കുന്നതിലും ഈ നോവലുകൾ സഹായകമായിട്ടുണ്ട്.

1889 ഇൽ പ്രസിദ്ധീകരിച്ച ഒ ചന്ദുമേനോന്റെ ഇന്ദുലേഖ മുതൽ ഒരുപാട് അതികായന്മാരായ സാഹിത്യകാരന്മാർ വിരാജിച്ച സാഹിത്യ ശാഖ ആണ് നോവൽ. എം ടിയുടേം , വൈക്കo മുഹമ്മദ് ബഷീറിന്റെയും തകഴിയുടെയും കൃതികളെല്ലാം ഇന്നും മനസ്സിൽ മായാതെനിൽക്കുന്നത് അവയിലെ ആശയങ്ങളും എഴുത്തിൻറെ ആഴവും എല്ലാം ഒത്തു ചേർന്നകൊണ്ടാണ്.

മലയാള നോവലുകളിൽ കണ്ടെത്തുന്ന പ്രമേയങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്. സാമൂഹിക പ്രശ്നങ്ങൾ മുതൽ ചരിത്ര ആഖ്യാനങ്ങൾ, പ്രണയകഥകൾ മുതൽ രാഷ്ട്രീയ വ്യാഖ്യാനങ്ങൾ വരെ, ഈ നോവലുകൾ വായനക്കാർക്ക് സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാഹിത്യാനുഭവം നൽകുന്നു. മലയാള നോവലുകളുടെ ലോകം എസ്. ഹരീഷ്, ആനന്ദ്, ബെന്യാമിൻ തുടങ്ങിയ യുവ എഴുത്തുകാരുടെ കൂടെ വികസിച്ചുകൊണ്ടിരിക്കുന്നു. അവരുടെ സംഭാവനകൾ മലയാളത്തിന് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നു.

മലയാള നോവൽ (novels in malayalam) നമ്മുടെ സംസ്ഥാനത്തിന്റെ സാഹിത്യ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. വൈവിധ്യമാർന്ന വിഷയങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഭാഷയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും അവർ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഈ നോവലുകൾ വികാസം പ്രാപിക്കുകയും അവയുടെ കഥപറച്ചിലിന്റെ വൈദഗ്ദ്ധ്യം വായനക്കാരെ ആകർഷിക്കുകയും ചെയ്യുന്നു. ഇത് മലയാളസാഹിത്യത്തിൽ നോവൽ എന്ന വിഭാഗത്തിന്റെ സ്ഥാനം ഉന്നതിയിലേക്ക് എത്തിക്കുകയുംചെയ്യുന്നു.

കൂടുതല്‍ കാണിക്കൂ