Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

Writing

ആർക്കൊക്കെയാണ് പ്രതിലിപിയിൽ രചനകൾ പ്രസിദ്ധീകരിക്കാൻ സാധിക്കുക ? 

തങ്ങളുടെ ചിന്തകളും വികാരങ്ങളും മറ്റുള്ളവരുമായി എഴുത്തുകളിലൂടെ പങ്കുവെയ്ക്കാനാഗ്രഹിക്കുന്ന ആർക്കും പ്രതിലിപിയിൽ രചനകൾ പ്രസിദ്ധീകരിക്കാം. പ്രതിലിപി മൊബൈൽ ആപ്പോ, വെബ് സൈറ്റോ  സന്ദർശിച്ച ശേഷം, സൈനപ്പ് ചെയ്ത് എഴുതാൻ തുടങ്ങാവുന്നതാണ്.

 

പ്രതിലിപിയിൽ എങ്ങനെയാണ് രചനകൾ ചേർക്കുക ?

പ്രതിലിപി ആപ്പിൽ  രചനകൾ ചേർക്കാൻ 

i. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പ്രതിലിപി ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യുക. (മൊബൈൽ ബ്രൗസറുകൾ വഴി രചനകൾ പ്രസിദ്ധീകരിക്കാൻ പ്രതിലിപിയിൽ സാധിക്കില്ല. ഐ ഫോൺ ഉപയോഗിക്കുന്നവർക്കായി ഉടൻ തന്നെ ഞങ്ങളുടെ IOS ആപ്പ് പുറത്തിറങ്ങാറുന്നുണ്ട്. അത് വരെ ഐ ഫോൺ ഉപയോക്താക്കൾക്ക് പ്രതിലിപി ഡെസ്ക്ടോപ്പ് വെബ് സൈറ്റ്  വഴി രചനകൾ ചേർക്കാവുന്നതാണ്. )

ii. നിങ്ങൾ ഒരു പുതിയ യൂസർ ആണെങ്കിൽ, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടോ ഫേസ്ബുക്ക് അക്കൗണ്ടോ ഉപയോഗിച്ച് സൈനപ്പ് ചെയ്യുക. നിങ്ങൾ നേരത്തെ തന്നെയുള്ള ഒരു യൂസർ ആണെകിൽ, നിങ്ങളുടെ സൈനിൻ ചെയ്യാനുള്ള വിവരങ്ങൾ ഉപയോഗിച്ച് ( മെയിൽ ഐഡിയും പാസ്സ്‌വേർഡും/ ഗൂഗിൾ ഐഡി / ഫേസ്ബുക്ക് ഐഡി ) എന്നിവ ഉപയോഗിച്ച് സൈനിൻ ചെയ്യുക.

iii. പ്രതിലിപി ആപ്പിൻ്റെ ഹോം പേജിൽ കാണുന്ന 'എഴുതൂ' എന്ന ബട്ടണിൽ( ഒരു പേനയുടെ ഐക്കൺ ) ക്ലിക്ക് ചെയ്യുക. ഹോം പേജിൽ ഏറ്റവും താഴെയായി ഈ ബട്ടൺ കാണാൻ സാധിക്കും.

 iv. നിങ്ങൾക്ക് ചേർക്കേണ്ടത് ഏത് തരം രചനയാണ്‌ എന്ന് തിരഞ്ഞെടുക്കുക. (കഥ/കവിത/ സീരീസ്/ ലേഖനം) അതിനു ശേഷം എഴുതാൻ തുടങ്ങുക.

 ലാപ്ടോപ്പ് വഴിയോ ഡെസ്ക്ടോപ്പ് വഴിയോ രചനകൾ പ്രസിദ്ധീകരിക്കാൻ  :

i.  http://www.pratilipi.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം നിങ്ങൾക്ക് എഴുതേണ്ട ഭാഷ തിരഞ്ഞെടുക്കുക.

ii. വെബ് സൈറ്റിൽ സൈനിൻ ചെയ്യുക. നിങ്ങൾ ഒരു പുതിയ യൂസർ ആണെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടോ ഫേസ്ബുക്ക് അക്കൗണ്ടോ ഉപയോഗിച്ച് സൈനപ്പ് ചെയ്യുക. നിങ്ങൾ നേരത്തെ തന്നെയുള്ള ഒരു യൂസർ ആണെകിൽ, നിങ്ങളുടെ സൈനിൻ ചെയ്യാനുള്ള വിവരങ്ങൾ ഉപയോഗിച്ച് ( മെയിൽ ഐഡിയും പാസ്സ്‌വേർഡും/ ഗൂഗിൾ ഐഡി / ഫേസ്ബുക്ക് ഐഡി ) എന്നിവ ഉപയോഗിച്ച് സൈനിൻ ചെയ്യുക.

iiii. വെബ് സൈറ്റ് ഹോംപേജിൽ മുകളിൽ വലതു ഭാഗത്തായി കാണുന്ന 'എഴുതൂ' എന്ന ബട്ടണിൽ( ഒരു പേനയുടെ ഐക്കൺ ) ക്ലിക്ക് ചെയ്യുക.അപ്പോൾ വരുന്ന പേജിൽ മുകളിലായി കാണുന്ന  'പുതിയ രചന ചേർക്കൂ 'എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.  

iv. ഇപ്പോൾ വരുന്ന ബോക്സിൽ രചനയുടെ തലവാചകം, തരം തുടങ്ങിയ വിവരങ്ങൾ ചേർത്ത് സബ്മിറ്റ് ചെയ്യുക. 

v. ഇപ്പോൾ നിങ്ങൾ റൈറ്റർ പാനൽ പേജിൽ എത്തും. ഇവിടെ രചന ചേർക്കുക. (ടൈപ്പ് ചെയ്യുകയോ, കോപ്പി ചെയ്തു വെച്ച രചന പേസ്റ്റ് ചെയ്യുകയോ ചെയ്യാം). ആവശ്യമായ എഡിറ്റിങ്ങുകൾ ചെയ്ത ശേഷം 'സേവ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക. രചന പ്രസിദ്ധീകരിക്കാനായി 'പ്രസിദ്ധീകരിക്കൂ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

 റൈറ്റിങ് കോർണർ 

ഡ്രാഫ്റ്റുകൾ, പബ്ലിഷിങ് ഗൈഡ്, പ്രതിലിപിയുടെ ബ്ലോഗ് പോസ്റ്റുകൾ, ഓൺലൈൻ മത്സരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

റൈറ്റിങ് കോർണറിൽ പോകാൻ :

 മൊബൈൽ ആപ്പിൽ:  പ്രതിലിപി ആപ്പിൻ്റെ  ഹോം പേജിൽ താഴെയായി കാണുന്ന 'എഴുതൂ' എന്ന ബട്ടണിൽ( ഒരു പേനയുടെ ഐക്കൺ ) ക്ലിക്ക് ചെയ്യുക.

  വെബ് സൈറ്റിൽ:  വെബ് സൈറ്റ് ഹോംപേജിൽ മുകളിൽ വലതു ഭാഗത്തായി കാണുന്ന 'എഴുതൂ' എന്ന ബട്ടണിൽ( ഒരു പേനയുടെ ഐക്കൺ ) ക്ലിക്ക് ചെയ്യുക.

 

ഡ്രാഫ്റ്റുകൾ 

നിങ്ങൾ ടൈപ്പ് ചെയ്ത് സേവ് ചെയ്ത വെച്ചിട്ടുള്ള, എന്നാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനകളെയാണ് ഡ്രാഫ്റ്റുകൾ എന്ന് പറയുന്നത്. നിങ്ങളുടെ ഡ്രാഫ്റ്റുകൾ നിങ്ങൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

 

മലയാളത്തിൽ ടൈപ്പ് ചെയ്യാൻ 

മലയാളത്തിൽ ടൈപ്പ് ചെയ്യാൻ, 

1) വെബ് സൈറ്റിൽ: പ്രതിലിപി വെബ്‌സൈറ്റിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ സാധിക്കും. പ്രതിലിപിയിൽ നിങ്ങൾ ഒരു രചന ടൈപ്പ് ചെയ്ത് തുടങ്ങുമ്പോൾതന്നെ അക്ഷരങ്ങൾ മലയാളത്തിൽ ആണ് വരിക. അതായത് നിങ്ങൾ കീ ബോർഡിൽ 'njan' എന്ന് ടൈപ്പ് ചെയ്‌താൽ, അത് 'ഞാൻ' എന്ന് മലയാളത്തിൽ ഉള്ള ടെക്സ്റ്റ് ആയി വരും. ഇതേ പോലെ നിങ്ങളുടെ രചന മുഴുവൻ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ സാധിക്കും.  

 2) മൊബൈൽ ആപ്പിൽ : നിങ്ങളുടെ മൊബൈലിൽ ഉള്ള മലയാളം ടൈപ്പ് ചെയ്യാൻ സാധിക്കുന്ന ഏതൊരു ആപ്പും പ്രതിലിപിയിൽ ഉപയോഗിക്കാം. മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള കീബോർഡുകൾ ഒന്നും നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടില്ല എങ്കിൽ, 'google indic keyboard' എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. 

 ഈ വീഡിയോ നോക്കൂ  - https://www.youtube.com/watch?v=3MDmSs63n1Y  

 

 

ടെക്നിക്കൽ പ്രശ്നങ്ങൾ / എറേർസ്  

രചന നഷ്ടപ്പെടൽ 

I. നിങ്ങളുടെ രചന നിങ്ങൾ ഡിലീറ്റ് ചെയ്‌താൽ, ആ രചന എന്നെന്നേക്കുമായി നഷ്ടപ്പെടും.ഇങ്ങനത്തെ അവസരങ്ങളിൽ പ്രതിലിപിയ്ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കില്ല.

ii. വല്ലപ്പോഴും, എന്തെങ്കിലും ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം രചനകൾ കാണാതെ പോകാൻ / നഷ്ടപ്പെടാൻ ഇടയായാൽ ഞങ്ങളെ അറിയിക്കുക. ആ രചന വീണ്ടെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. 

 

പബ്ലിഷിങ്  എറേർസ് 

രചന പ്രസിദ്ധീകരിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ, ഞങ്ങളെ ബന്ധപ്പെടൂ. ഞങ്ങൾ സഹായിക്കാം.   

 

രചനകൾ കൈകാര്യം ചെയ്യൽ 

എഡിറ്റ് ചെയ്യൽ 

 

ആപ്പിൽ  - 'പെൻ ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ വരുന്ന 'റൈറ്റിങ് കോർണറി’ൽ നിങ്ങളുടെ ഡ്രാഫ്റ്റുകളും, പ്രസിദ്ധീകരിച്ച രചനകളും കാണാൻ സാധിക്കുന്നതാണ്.. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട രചനയിൽ ക്ലിക്ക് ചെയ്‌താൽ 'തിരുത്തൂ'എന്ന ഓപ്‌ഷൻ ലഭിക്കും. ആ ഓപ്‌ഷൻ ഉപയോഗിച്ച് രചന തിരുത്താവുന്നതാണ്. . 

 

വെബ് സൈറ്റിൽ - പെൻ ഐക്കൺ ക്ലിക്ക് ചെയ്‌താൽ വരുന്ന റൈറ്റിങ് സെക്ഷനിൽ നിന്നും നിങ്ങളുടെ ഡ്രാഫ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. പ്രസിദ്ധീകരിച്ച രചനകൾ ആണ് എഡിറ്റ് ചെയ്യേണ്ടത് എങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പോയി ആ രചനകളിൽ ക്ലിക്ക് ചെയ്യുക.

 

പ്രൊമോട്ട് ചെയ്യൽ 

പ്രതിലിപിയുടെ റെക്കമെൻഡേഷൻ സിസ്റ്റം രചനകൾ കൂടുതൽ വായനക്കാർക്ക് കാണാൻ സാധിക്കുന്ന രീതിയിൽ തയ്യാറാക്കപ്പെട്ടതാണ്. നിങ്ങളുടെ രചനകൾ വായനക്കാർക്ക് എത്ര മാത്രം ഇഷ്ടമാണ് എന്നത് അനുസരിച്ച്, ശരിയായ വായനക്കാരിലേക്ക് ഈ രചനകൾ എത്തിക്കാൻ ഈ റെക്കമെൻഡേഷൻ സിസ്റ്റം സഹായിക്കും. കൂടുതൽ വായനക്കാരിലേക്ക് നിങ്ങളുടെ രചനകൾ എത്തിക്കാൻ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ താഴെ കൊടുക്കുന്നു:

 

i. നിങ്ങളുടെ രചനയിൽ അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും ഇല്ല എന്ന് ഉറപ്പു വരുത്തുക. രചനയ്ക്ക് യോജിച്ച ഒരു മുഖചിത്രവും, തികച്ചും അനുയോജ്യമായ വിഭാഗങ്ങളും തെരഞ്ഞെടുക്കുക. ഇതെല്ലാം പ്രതിലിപിയുടെ റെക്കമെൻഡേഷനിൽ നിങ്ങളുടെ രചനയുടെ കൂടുതൽ ദൃശ്യത (Visibility) ലഭിക്കാൻ സഹായിക്കും.

 

ii. നിങ്ങളുടെ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും നിങ്ങളുടെ രചനകളുടെ പ്രതിലിപിയിലെ ലിങ്കുകൾ ഷെയർ  ചെയ്യാം. ഇത് രചനകൾ കൂടുതൽ പേർ വായിക്കാൻ സഹായകമാവും.

 

മത്സരങ്ങൾ 

മത്സരങ്ങളിൽ പങ്കെടുക്കല്‍

പ്രതിലിപി പതിവായി ഓൺലൈൻ രചനാ മത്സരങ്ങൾ നടത്താറുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിൻ്റെ വിശദവിവരങ്ങൾ അറിയാൻ 'മത്സരങ്ങൾ' എന്ന വിഭാഗമോ, പെൻ ഐക്കൺ ക്ലിക്ക് ചെയ്‌താൽ വരുന്ന റൈറ്റിങ് കോർണറോ സന്ദർശിക്കുക.

മത്സരങ്ങളിലെ മൂല്യനിർണ്ണയം 

ഓരോ രചനാ മത്സരങ്ങൾക്കും, മത്സരം പ്രഖ്യാപിക്കുമ്പോൾത്തന്നെ, എങ്ങനെയായിരിക്കും മൂല്യനിർണ്ണയം എന്നത് ഞങ്ങൾ അറിയിക്കാറുണ്ട്. പൊതുവെ രണ്ടു തരം രീതികൾ ആണ് മൂല്യനിർണയത്തിന് ഞങ്ങൾ സ്വീകരിക്കാറുള്ളത്.

 

i) വിധികർത്താക്കൾ / ജഡ്ജസ് നടത്തുന്ന മൂല്യ നിർണ്ണയം :   രചനകളുടെ നിലവാരം മാത്രം അടിസ്ഥാനമാക്കി, ആ മത്സരം മൂല്യനിർണ്ണയം നടത്താൻ യോഗ്യതയുള്ള ഒരു വിധികർത്താവോ, വിധി കർത്താക്കളുടെ ഒരു ജൂറിയോ ആണ് ഈ രീതിയിൽ വിജയികളെ തെരഞ്ഞെടുക്കുക. 

( ഇങ്ങനെ ആദ്യസ്ഥാനങ്ങളിൽ വരുന്ന രചയിതാക്കളുടെ ഭാഗത്തു നിന്ന് ആ മത്സര നിയമങ്ങൾക്ക് നിരക്കാത്ത പ്രവർത്തികൾ ഉണ്ടായിട്ടുണ്ടെങ്കിൽ, മത്സരഫലത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ടീം പ്രതിലിപിയ്ക്ക് എല്ലാ വിധ അധികാരങ്ങളും ഉണ്ട്.   )

 

ii) വായനക്കരുടെ പ്രതികരണങ്ങൾ അനുസരിച്ച് :  വായനക്കരുടെ പ്രതികരണങ്ങൾ അനുസരിച്ച്: ഓരോ രചനകള്‍ക്കും ലഭിച്ച വായനക്കാരുടെ എണ്ണം , രചന വായിക്കാന്‍ വായനക്കാര്‍ എടുത്ത ശരാശരി സമയം ( യഥാര്‍ത്ഥത്തില്‍ രചന വായിക്കാന്‍ വേണ്ട സമയവുമായി താരതമ്യം ചെയ്ത് ) , രചനയ്ക്ക് ലഭിച്ച റേറ്റിംഗുകളുടെ എണ്ണം , ശരാശരി റേറ്റിങ്ങ്,  രചന വായിച്ചു തുടങ്ങിയ എത്ര ശതമാനം വായനക്കാർ വായന പൂർത്തിയാക്കി എന്നീ ഘടകങ്ങൾ എല്ലാം കണക്കിലെടുത്ത്, കൂടുതൽ പോയിന്റുകൾ ലഭിക്കുന്ന രചനകളാണ് സമ്മാനിതമാവുക. ( ഇങ്ങനെ ആദ്യസ്ഥാനങ്ങളിൽ വരുന്ന രചനകളിൽ കൂടുതൽ അക്ഷരത്തെറ്റുകൾ/ വ്യാകരണത്തെറ്റുകൾ ഉണ്ടെങ്കിലോ, രചയിതാവിൻ്റെ ഭാഗത്തു നിന്ന് ആ മത്സര നിയമങ്ങൾക്ക് നിരക്കാത്ത പ്രവർത്തികൾ ഉണ്ടായിട്ടുണ്ടെങ്കിലോ, മത്സരഫലത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ടീം പ്രതിലിപിയ്ക്ക് എല്ലാ വിധ അധികാരങ്ങളും ഉണ്ട്.   )

 

ഓഡിയോ 

ഓഡിയോ രൂപത്തിലുള്ള രചനകൾ ചേർക്കൽ 

ഇപ്പോൾ പ്രതിലിപിയിൽ ഓഡിയോ രൂപത്തിലുള്ള രചനകൾ സ്വയം ചേർക്കാനുള്ള സൗകര്യം ലഭ്യമല്ല. നിങ്ങളുടെ ഏതെങ്കിലും രചന ഓഡിയോ രൂപത്തിൽ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടൂ. ഞങ്ങൾ അത് വിശദമായി പരിശോധിച്ച ശേഷം, പ്രതിലിപിയിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്.  (ശ്രദ്ധിക്കുക : ഓഡിയോ ക്ലിപ്പിനു മികച്ച ഓഡിയോ ക്വാളിറ്റി ഉണ്ടായിരിക്കണം. പശ്ചാത്തലത്തിൽ വേറെ ശബ്ദങ്ങൾ ഒന്നും ഇല്ലാത്ത നല്ല വ്യക്തമായ ഓഡിയോ ആയിരിക്കണം) . 

 

മറ്റുള്ളവ 

എൻ്റെ മനസ്സിലുള്ള ചോദ്യം / സംശയം ഇവിടെ ലിസ്റ്റ് ചെയ്തിട്ടില്ല 

എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ഞങ്ങളെ ബന്ധപ്പെടൂ. 24 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരാം / ആവശ്യമായ സഹായങ്ങൾ ചെയ്യാം.