പ്രതിലിപിയെപ്പറ്റി:
ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഇന്ത്യൻ ഭാഷാ സ്റ്റോറി ടെല്ലിങ് പ്ലാറ്റ്‌ഫോമാണ് പ്രതിലിപി. പ്രതിലിപി വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച്, നിങ്ങളുടെ രചനകൾ( കഥ, കവിത, ലേഖനങ്ങൾ, തുടർക്കഥകൾ തുടങ്ങിയവ) സൗജന്യമായി എഴുതുവാനും പ്രസിദ്ധീകരിക്കുവാനും സാധിക്കും. മാത്രമല്ല, പന്ത്രണ്ട് ഭാഷകളിലെ വിവിധ രചനകൾ സൗജന്യമായി വായിക്കാനും കഴിയും.
ഇനിയുള്ള നാലു വർഷങ്ങളിൽ, ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന 40 കോടിയോളം വരുന്ന ജനങ്ങൾക്ക് രചനകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോമാക്കി പ്രതിലിപിയെ മാറ്റുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം.
പ്രതിലിപി രചനാ പ്ലാറ്റ്ഫോം-പന്ത്രണ്ടു ഭാഷകളിലായി മൂന്ന് ലക്ഷത്തിലധികം രചയിതാക്കൾക്കും പ്രതിമാസം രണ്ടര കോടി ഉപയോക്താക്കൾക്കും രചനകൾ വായിക്കുവാനും എഴുതുവാനുമുള്ള സേവനം നൽകുന്നുണ്ട്.
പ്രതിലിപി രചനാ ആപ്ലിക്കേഷൻ: https://play.google.com/store/apps/details?id=com.pratilipi.mobile.android&hl=en_IN
പ്രതിലിപി എഫ്എം- പതിനായിരത്തിലധികം ഓഡിയോ ബുക്കുകൾ, പോഡ്കാസ്റ്റുകൾ, നാടോടി ഗാനങ്ങൾ എന്നിവയടങ്ങിയ, മാസത്തിൽ മൂന്ന് ലക്ഷത്തോളം ഉപയോക്താക്കളുള്ള പ്രതിലിപിയുടെ ഓഡിയോ സംരഭമാണ് പ്രതിലിപി എഫ്എം.
പ്രതിലിപി എഫ്എം ആപ്ലിക്കേഷൻ: https://play.google.com/store/apps/details?id=com.pratilipi.android.pratilipifm&hl=en_IN
പ്രതിലിപി കോമിക്‌സ് -ഹിന്ദിയിലെ ഏറ്റവും ബൃഹത്തായ കോമിക്‌സ് സംരംഭമാണ് പ്രതിലിപി കോമിക്‌സ്. ആയിരത്തിലധികം കോമിക്‌സുകൾ, അഞ്ച് ലക്ഷത്തോളം പ്രതിമാസ ഉപയോക്താക്കൾക്ക് നൽകുന്ന സംരംഭമാണ് പ്രതിലിപി കോമിക്‌സ്.
പ്രതിലിപി കോമിക്‌സ് ആപ്ലിക്കേഷൻ: https://play.google.com/store/apps/details?id=com.pratilipi.comics&hl=en_IN
പ്രതിലിപിയുടെ അർത്ഥം:
'പകർപ്പ്' എന്നർത്ഥം വരുന്ന സംസ്‌കൃത വാക്കാണ് പ്രതിലിപി.നമ്മൾ വായിക്കുന്ന ഓരോ രചനകളിലും നമ്മളൊരു ഭാഗമാവുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. "സമൂഹത്തിന്റെ കണ്ണാടിയാണ് സാഹിത്യം"എന്ന ചൊല്ലു പോലെ.
ഏതൊക്കെ ഭാഷകളിൽ പ്രതിലിപി ലഭ്യമാണ്?
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാഠി, ബംഗാളി, പഞ്ചാബി, ഉർദു, ഒഡിയ ഭാഷകളിൽ ഇപ്പോൾ നിങ്ങൾക്ക് രചനകൾ ചേർക്കുവാനും വായിക്കുവാനും സാധിക്കും. മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും ഞങ്ങളുടെ സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
ആരാണ് ഞങ്ങൾ?
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ എൻജിനീയർമാരുടെയും കമ്മ്യൂണിറ്റി മാനേജർമാരുടെയും 80 പേരടങ്ങുന്ന ഒരു ടീമാണ് പ്രതിലിപി. വായനക്കാർക്കും രചയിതാക്കൾക്കും മികച്ച സേവനം നൽകുവാൻ അക്ഷീണം പ്രവർത്തിക്കുകയാണ് ഞങ്ങൾ.
പ്രതിലിപിയിൽ എങ്ങനെ അംഗമാകാം?
നിങ്ങളൊരു വായനക്കാരൻ/വായനക്കാരിയാണെങ്കിൽ: പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ, പ്രതിലിപി വെബ്‌സൈറ്റ് വഴിയോ നിങ്ങൾക്ക് പ്രതിലിപിയിൽ സൈൻ അപ്പ് ചെയ്ത്, ലക്ഷക്കണക്കിന് വരുന്ന രചനകൾ സൗജന്യമായി വായിക്കാവുന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട രചയിതാക്കളെ ഫോളോ ചെയ്യാനും, സന്ദേശങ്ങളായാക്കാനും സാധിക്കും. രചനകൾ ഡൌൺലോഡ് ചെയ്ത്, ഇന്റർനെറ്റ് ഇല്ലാതെയും രചനകൾ വായിക്കാൻ സാധിക്കും.
നിങ്ങളൊരു രചയിതാവാണെങ്കിൽ: പ്രതിലിപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയോ, പ്രതിലിപി വെബ്‌സൈറ്റ് വഴിയോ നിങ്ങൾക്ക് പ്രതിലിപിയിൽ സൈൻ അപ്പ് ചെയ്ത്, ഹോം പേജിലെ പെൻ ഐക്കൺ ക്ലിക്ക് ചെയ്ത് രചനകൾ സ്വയം പ്രസിദ്ധീകരിക്കാവുന്നതാണ്. നിങ്ങളുടെ രചനകൾ ലക്ഷക്കണക്കിന് ഉപയോക്താക്കളിലേയ്ക്ക് എത്തുവാൻ ഞങ്ങൾ സഹായിക്കാം.
സംശയങ്ങളുണ്ടോ?
താങ്കൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടൂ. 24 മണിക്കൂറുകൾക്കകം ഞങ്ങൾ മറുപടി തരുന്നതായിരിക്കും.