Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

Reading

ഹോം പേജ് 

ഹോം പേജിൽ, 'വായന തുടരൂ'എന്നൊരു വിഭാഗം കാണാം, നിങ്ങൾ വായിച്ചു തുടങ്ങിയ എന്നാൽ പൂർത്തിയാക്കാത്ത രചനകൾ ഇവിടെ കാണാം.  കൂടാതെ 'നിങ്ങൾക്കായി' എന്നൊരു വിഭാഗം കൂടി ഹോം പേജിൽ കാണാൻ സാധിക്കും. നിങ്ങളുടെ പ്രതിലിപിയിലെ വായന അനുസരിച്ച് നിങ്ങൾക്ക്  ഇഷ്ടപ്പെടാൻ സാധ്യതയുള്ള രചനകൾ ആണ് ഇവിടെ കാണാൻ സാധിക്കുക.

 ഇഷ്ടപ്പെട്ട വിഭാഗങ്ങളിൽ ഉള്ള രചനകൾ ലഭിക്കാൻ  

നിങ്ങൾക്ക് താല്പര്യമുള്ള വിഭാഗങ്ങളിലെ രചനകൾ ഹോം പേജിൽ വരുന്നത് പോലെ നിങ്ങൾക്ക് സെറ്റ് ചെയ്യാൻ പറ്റും.

i. നിങ്ങളുടെ പ്രൊഫൈലിൽ , സെറ്റിങ്സിൽ പോയി 'ഇഷ്ടപ്പെട്ട വിഭാഗങ്ങൾ'എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.

ii. അവിടെ കാണിച്ചിരിക്കുന്ന വിഭാഗങ്ങളിൽ വെച്ച് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വിഭാഗങ്ങൾ തെരഞ്ഞെടുക്കുക. 

 

നിങ്ങൾ ഫോളോ ചെയ്യുന്ന എഴുത്തുകാർ 

പ്രതിലിപിയിൽ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട എഴുത്തുകാർ ചെയ്യുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കാൻ അവരെ ഫോളോ ചെയ്യാം. നിങ്ങൾ ഒരു വ്യക്തിയെ ഫോളോ ചെയ്യുന്നു എങ്കിൽ, ആ വ്യക്തി ഒരു പുതിയ രചന ചേർക്കുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.

ഒരു വ്യക്തിയെ ഫോളോ ചെയ്‌താൽ, അയാൾക്ക് മെസ്സേജുകൾ അയയ്ക്കാനും നിങ്ങൾക്ക് സാധിക്കും.നിങ്ങൾക്ക് മറ്റു വ്യക്തികളെ ഫോളോ ചെയ്യുന്നത് എപ്പോൾ വേണമെങ്കിലും നിർത്താം. ഫോളോ എന്ന ഓപ്‌ഷൻ ഒഴിവാക്കിയാൽ അപ്പോൾ മുതൽ നിങ്ങൾക്ക് ആ വ്യക്തിയുടെ അപ്ഡേറ്റുകൾ ലഭിക്കാതെയാവും.

 

ഓഫ്‌ലൈൻ ആയി വായിക്കൽ / ഇന്റർനെറ്റ് ഇല്ലാതെയും വായിക്കൽ 

പ്രതിലിപിയിലെ രചനകൾ നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും വായിക്കാൻ സാധിക്കും. അങ്ങനെ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം

i) പ്രതിലിപി ആപ്പ് ഓപ്പൺ ചെയ്യുക. ( ഇന്റര്നെറ് ഉള്ളപ്പോൾ )

ii) രചനയുടെ പേജിൽ വായിക്കൂ എൻ ബട്ടണിന്റെ അടുത്തുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്ത് രചന ഡൗൺലോഡ് ചെയ്യുക.    

iii) ഏതെങ്കിലും ഒരു വിഭാഗത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള രചനകളും, ആ വിഭാഗം ഓപ്പൺ ചെയ്‌താൽ ഇത് പോലെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 

iv)  ഡൗൺലോഡ് ചെയ്ത രചനകൾ നിങ്ങളുടെ 'ലൈബ്രറി'യിൽ കാണാൻ സാധിക്കും. ലൈബ്രറി ഓപ്പൺ ചെയ്ത ശേഷം 'ഫോണിൽ'എന്ന ഓപഷനിൽ ക്ലിക്ക് ചെയ്‌താൽ, ഡൗൺലോഡ് ചെയ്ത രചനകൾ ഇന്റർനെറ്റ് ഇല്ലാതയും വായിക്കാൻ സാധിക്കും. 

 ശ്രദ്ധിക്കുക : പ്രതിലിപി വെബ്‌സൈറ്റിൽ ഈ ഫീച്ചർ ലഭ്യമല്ല. ഇത് ആപ്പിൽ മാത്രമേ ഉള്ളൂ. 

 

നൈറ്റ് മോഡ് 

'രാത്രിയിലോ, ഇരുട്ടത്തോ രചനകൾ സൗകര്യപ്രദമായി വായിക്കാനായി 'നൈറ്റ് മോഡ്'എന്ന ഓപഷൻ പ്രതിലിപി ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

i) പ്രതിലിപി ആപ്പിൽ ഏതെങ്കിലും ഒരു രചന വായിക്കുമ്പോൾ ആ പേജിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്‌താൽ, താഴെയുള്ള ഒരു മെനു കാണാൻ സാധിക്കും. ഇതിൽ നൈറ്റ് മോഡ എന്ന ഓപ്‌ഷൻ ലഭ്യമാണ്.

ii) വെബ് സൈറ്റിൽ രചന വായിക്കുന്ന പേജിൽ മുകളിൽ വലതു ഭാഗത്തായി കാണുന്ന സെറ്റിങ്സ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ഓപഷൻസിൽ നിന്നും ബാക്ഗ്രൗണ്ട് എന്ന ഓപഷൻ തെരെഞ്ഞെടുത്താൽ അതിൽ മൂന്നു നിറങ്ങളിലുള്ള ബാക്ഗ്രൗണ്ടുകൾ തെരെഞ്ഞെടുക്കാനായുള്ള ഓപ്ഷൻ ലഭ്യമാണ്. 

 

സെർച്ച്‌ 

പ്രതിലിപിയിലെ നിങ്ങളുടെ പ്രിയ എഴുത്തുകാരുടെയും രചനകളുടെയും പേരുകൾ ഉപയോഗിച്ച്, അവരുടെ പ്രൊഫൈലും ആ രചനകളും തിരയാൻ നിങ്ങൾക്ക് സാധിക്കും. വെബ്സൈറ്റിലും ആപ്പിലും ഏറ്റവും മുകളിലായി സെർച്ച് ബാർ കാണാൻ സാധിക്കും. മലയാളത്തിൽ തന്നെ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യാൻ ശ്രമിക്കുക. മലയാളത്തിൽ കൊടുത്തിട്ടുള്ള ഒരു രചനയുടെയോ രചയിതാവിൻ്റെയോ പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്‌താൽ ശരിയായ ഫലങ്ങൾ ലഭിക്കണം എന്നില്ല. . 

 നിങ്ങൾ സെർച്ച് ചെയ്തിട്ട്, ഫലങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല എങ്കിൽ, അത് പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാവാം.

1) ആ രചയിതാവ്, ആ രചന ഡ്രാഫ്റ്റിലേക്ക് മാറ്റുകയോ, നീക്കം ചെയ്യുകയോ ചെയ്തു കാണും.

2) നിങ്ങൾ തിരയുന്ന രചനയോ രചയിതാവോ പ്രതിലിപിയിൽ ഇല്ലാത്ത ആയിരിക്കയും.

3) ചിലപ്പോൾ അതൊരു ടെക്നിക്കൽ പ്രശ്നം കാരണവും ആവാം. 

ഞങ്ങളെ ബന്ധപ്പെടൂ

 

 ലൈബ്രറി 

രചനകൾ ലൈബ്രറിയിൽ സേവ് ചെയ്യൽ 

പിന്നീട് വായിക്കാനായി നിങ്ങളുടെ പ്രിയപ്പെട്ട രചനകൾ നിങ്ങൾക്ക്  നിങ്ങളുടെ ലൈബ്രറിയിൽ സേവ് ചെയ്യാവുന്നതാണ്. രചനകൾ ലൈബ്രറിയിലേക്ക് ചേർക്കുക , ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്യുക എന്നിവയെല്ലാം, രചനയുടെ പേജിൽ കാണുന്ന ലൈബ്രറി ബട്ടൺ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. ഏതെങ്കിലും ഒരു വിഭാഗത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള രചനകളും, ആ വിഭാഗം ഓപ്പൺ ചെയ്‌താൽ ഇത് പോലെ ലൈബ്രറിയിലേക്ക് സേവ് ചെയ്യാൻ സാധിക്കും. ആപ്പിലും വെബ് സൈറ്റിലും രചനയുടെ പേജിൽ ഉള്ള 'ലൈബ്രറി'എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ രചനകൾ ലൈബ്രറിയിൽ ചേർക്കാൻ സാധിക്കും. 

 

കളക്ഷൻ / റീഡിംഗ് ലിസ്റ്റ് 

ആപ്പിൽ മാത്രം:  നിങ്ങൾക്ക് കളക്ഷനുകൾ നിർമ്മിച്ചും ഇഷ്ടപ്പെട്ട രചനകൾ സമാഹരിച്ചു വെയ്ക്കാം ( (ഇഷ്ട ഗാനങ്ങളുടെ ഒരു പ്ലേ ലിസ്റ്റ് സൃഷ്ടിക്കുന്നത് പോലെ, ഇഷ്ട രചനകളിടെ ഒരു റീഡിംഗ് ലിസ്റ്റ് ). ഈ ലിസ്റ്റ് നിങ്ങൾക്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും സാധിക്കും. രചനയുടെ പേജിൽ കാണുന്ന കളക്ഷൻസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ ആ രചന നിങ്ങൾക്ക് കളക്ഷനിൽ ചേർക്കാൻ സാധിക്കും. നിങ്ങളുടെ പ്രൊഫൈലിൽ  നിങ്ങൾ സൃഷ്ടിച്ച കളക്ഷൻ കാണാൻ സാധിക്കും.


റീഡിംഗ് ഹിസ്റ്ററി 

ആപ്പിൽ മാത്രം: നിങ്ങൾ മുമ്പ് വായിച്ചിട്ടുള്ള രചനകളുടെ ലിസ്റ്റ് ലൈബ്രറി പേജിൽ കാണാൻ  സാധിക്കും. 

 

വായനയുടെ കണക്കുകൾ 

ആപ്പിൽ മാത്രം: നിങ്ങളുടെ പ്രതിലിപിയിലെ വായനയുമായി ബന്ധപ്പെട്ട കണക്കുകൾ, നിങ്ങളുടെ പ്രൊഫൈലിൽ താഴെയായി കാണാൻ സാധിക്കും. 

 

മറ്റുള്ളവ 

എൻ്റെ മനസ്സിലുള്ള ചോദ്യം / സംശയം ഇവിടെ ലിസ്റ്റ് ചെയ്തിട്ടില്ല 

എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ഞങ്ങളെ ബന്ധപ്പെടൂ. 24 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരാം / ആവശ്യമായ സഹായങ്ങൾ ചെയ്യാം.