Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

Copyright

സേവന നിബന്ധനകൾ 

ഇവിടെ ക്ലിക്ക് ചെയ്യൂ :

https://malayalam.pratilipi.com/terms-of-service

 

പ്രൈവസി പോളിസി 

ഇവിടെ ക്ലിക്ക് ചെയ്യൂ :

https://malayalam.pratilipi.com/privacy-policy

 

പ്രതിലിപി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട പൊതുനിയമങ്ങൾ 

പ്രതിലിപിയിൽ ഒരു യൂസർ പോസ്റ്റ് ചെയ്യുന്ന എന്തും, താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കുന്നവയായിരിക്കണം.  ആശയങ്ങളുടെ വിവരണങ്ങൾ( രചനകളുടെ രൂപത്തിലും അല്ലാതെയും ) , രചയിതാക്കൾ പ്രസിദ്ധീകരിക്കുന്ന രചനകൾ, വായനക്കാർ രചനകൾക്ക് നൽകുന്ന റിവ്യൂകൾ, യൂസേഴ്സ് തമ്മിൽ  അയയ്ക്കുന്ന മെസ്സേജുകൾ, പ്രൊഫൈലിൽ ഉള്ള യൂസർനെയിം, വിവരണം, ചിത്രം , രചനകളുടെ കൂടെ ചേർക്കുന്ന ചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഈ നിബന്ധനകൾ പാലിക്കുന്നവയാവണം.

 

പെരുമാറ്റ നിബന്ധനകൾ 

i.  ഉപയോഗിച്ചിട്ടുള്ള വാക്കുകളും ധ്വനിയും, ഒരു വ്യക്തിയോടും അനാദരവോ അവഹേളനമോ കാണിക്കുന്ന രീതിയിൽ ആവരുത്. യാതൊരു വിധത്തിലുമുള്ള വ്യക്തിപരമായ ആക്രമണങ്ങളോ ശല്യപ്പെടുത്തലുകളോ അനുവദിക്കപ്പെടുന്നതല്ല.  

ii. ഹേറ്റ് സ്പീച്ച് അനുവദിക്കപ്പെടുന്നതല്ല. 

വ്യക്തികളുടെ ജാതി, മതം,നിറം, പൗരത്വം,  ലിംഗം, വർഗം, വൈകല്യങ്ങൾ, പ്രായം, രോഗങ്ങൾ, ലൈംഗിക ആഭിമുഖ്യം തുടങ്ങിയവയ്ക്കെല്ലാമെതിരെ വെറുപ്പ് ഉണ്ടാക്കുന്നതിനോ  അക്രമത്തിനോ പ്രേരിപ്പിക്കുന്ന തിനെയാണ് ഹേറ്റ് സ്പീച്ച് എന്ന് പറയുന്നത്. ഇത്തരം മനോഭാവത്തെ ഉയർത്തി/ പുകഴ്ത്തി സംസാരിക്കുന്നതും ഹേറ്റ് സ്പീച്ച് ആയിത്തന്നെ കണക്കാക്കപ്പെടും. 

 iii. പ്രൈവസിയുടെ ലംഘനം -  മറ്റൊരു വ്യക്തിയുടെ യാതൊരു വിധ രചനകളും ഒരു യൂസർ, ആ രചനയുടെ ഉടമസ്ഥാവകാശമുള്ള വ്യക്തിയുടെ വ്യക്തമായ അനുവാദം ഇല്ലാതെ പ്രതിലിപിയിൽ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല. 

 iv. പകർപ്പവകാശ ലംഘനം -ഒരു വ്യക്തി പോസ്റ്റ് ചെയ്യുന്ന രചനകൾ എല്ലാം അയാളുടെ തന്നെ സൃഷ്ടി ആയിരിക്കണം. മറ്റൊരു വ്യക്തിയുടെ രചനകൾ പോസ്റ്റ് ചെയ്യുന്നത് അനുവദനീയമല്ല..

v. പോണോഗ്രാഫിക് രചനകൾ, അശ്ലീല സാഹിത്യം എന്നിവ അനുവദനീയമല്ല.

vi. നിയമവിരുദ്ധമായ യാതൊന്നും യൂസേഴ്‌സ് പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.

vii. സ്പാമിങ് അനുവദനീയമല്ല - പരസ്യങ്ങൾ, പ്രൊമോഷണൽ മെറ്റീരിയലുകൾ, ഡ്യൂപ്ലിക്കേറ്റ് പോസ്റ്റുകൾ, വെബ് സൈറ്റ് ലിങ്കുകൾ എന്നിവയെല്ലാം പോസ്റ്റ് ചെയ്യുന്നത് സ്പാം ആയി കണക്കാക്കപ്പെടുന്നു.

viii. ഓട്ടോമേറ്റഡ് പ്രോഗ്രാമുകൾ, സ്ക്രിപ്റ്റുകൾ എന്നിവ ഉപയോഗിച്ച് പ്ലാറ്റ്ഫോമിൽ യാതൊരു കാര്യങ്ങളും ചെയ്യാൻ പാടുള്ളതല്ല.

ix. വായനക്കാരുടെ എണ്ണം കൂട്ടാനായി പണം നൽകിയുള്ള യാതൊരു വിധ പ്രവർത്തനങ്ങളും അനുവദനീയമല്ല. 

x. ഫേക്ക് അക്കൗണ്ടുകൾ, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കൽ തുടങ്ങിയ തട്ടിപ്പുകൾ അനുവദിക്കുന്നതല്ല.

 

പെരുമാറ്റ നിബന്ധനകളുടെ ലംഘനമുണ്ടായാൽ താഴെപ്പറഞ്ഞിരിക്കുന്ന നടപടികളിൽ ഏതെങ്കിലും സ്വീകരിക്കപ്പെടുന്നതാണ്.

i. നിങ്ങളുടെ രചനകൾ വായനക്കാരിലേക്ക് എത്തുന്നതിൻ്റെ അളവ് കുറയും.  

ii. നിങ്ങളുടെ അക്കൗണ്ട് പ്രതിലിപിയിൽ നിന്നും എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യപ്പെടാം.. 

iii. ചില യൂസേഴ്സിന് നിങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാം. 

 പെരുമാറ്റ നിബന്ധനകളുടെ ലംഘനമുണ്ടായാൽ എന്ത് നടപടി സ്വീകരിക്കണം എന്നതിൻ്റെ അന്തിമ തീരുമാനം പ്രതിലിപിയുടേത് ആയിരിക്കും.  

 

പകർപ്പവകാശ നയം

i. പ്രതിലിപിയിൽ സ്വന്തം രചന പ്രസിദ്ധീകരിക്കുന്ന ഏതൊരു രചയിതാവും, ആ രചനയുടെ കോപ്പിറൈറ്റ് ഓണർ ആണ്. ആ രചനയുടെ പകർപ്പവകാശം ആ വ്യക്തിയ്ക്ക് മാത്രമായിരിക്കും. ആ വ്യക്തിയുടെ അനുവാദമില്ലാതെ മറ്റാർക്കും ആ രചന ഉപയോഗിക്കാൻ അനുവാദമില്ല..

ii. രചയിതാക്കൾ അവരുടെ സ്വന്തം സൃഷ്ടികൾ മാത്രമേ പ്രതിലിപിയിൽ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. അതായത് പ്രസിദ്ധീകരിക്കുന്ന രചന അവരവർക്ക് തന്നെ കോപ്പിറൈറ്റ് ഉള്ളവയായിരിക്കണം. ഒരു യൂസർ മറ്റുള്ളവരുടെ പകർപ്പവകാശം ലംഘിച്ചാൽ (അതായത് മറ്റുള്ളവരുടെ രചന പ്രസിദ്ധീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്‌താൽ), ആ യൂസറുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ പ്രതിലിപിയ്ക്ക് അധികാരമുണ്ട്. ആ യൂസർക്കെതിരെ നിയമ നടപടികളും സ്വീകരിക്കപ്പെടാം.

iii.ഒരു രചന പ്രതിലിപിയിൽ പ്രസിദ്ധീകരിക്കപ്പെട്ടാൽ ആ രചനയുടെ പകർപ്പവകാശത്തിൽ ( കോപ്പിറൈറ്റ് ഓണർഷിപ്പിൽ ), യാതൊരു മാറ്റവും വരുന്നില്ല. കോപ്പിറൈറ്റ് ആ രചയിതാവിന് തന്നെയായിരിക്കും.  രചയിതാക്കൾ ഇവിടെ പ്രസിദ്ധീകരിക്കുന്ന രചനകളിൽ പ്രതിലിപിയ്ക്ക് കോപ്പിറൈറ്റ് ഇല്ല.

iv. പ്രതിലിപിയിൽ നിന്ന് രചനകൾ കോപ്പി ചെയ്യുകയോ, മോഷ്ടിക്കുകയോ, അവ എവിടെയെങ്കിലും പോസ്റ്റ് ചെയ്യുകയോ ഒന്നും യൂസേഴ്സ് ചെയ്യാൻ പാടുള്ളതല്ല. ഇത് രചയിതാവിൻ്റെ  പകർപ്പവകാശത്തെ ലംഘിക്കുകയാണ്.


സുരക്ഷിതത്വം (Safety)

യൂസേഴ്സിനെ റിപ്പോർട്ട് ചെയ്യൽ 

അസഭ്യമായ ഭാഷയുപയോഗിക്കുക, അശ്ലീല രചനകൾ പോസ്റ്റ് ചെയ്യുക, ഹേറ്റ് സ്പീച്ച് നടത്തുക, പകർപ്പവകാശം ലംഘിക്കുക തുടങ്ങിയ തെറ്റായ കാര്യങ്ങൾ ഏതെങ്കിലും ഒരു യൂസർ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, ആ യൂസർ പ്രൊഫൈൽ റിപ്പോർട്ട് ചെയ്യുക. 72 മണിക്കൂറുകൾക്കകം, റിപ്പോർട്ട് ചെയ്യപ്പെട്ട പരാതി വിശദമായി പരിശോധിച്ച ശേഷം, ഞങ്ങൾ ഉചിതമായ ഒരു തീരുമാനം എടുക്കുന്നതാണ്.

 ഒരു യൂസറെ ആപ്പ് വഴി റിപ്പോർട്ട് ചെയ്യാൻ, ആ യൂസറുടെ പ്രൊഫൈലിൽ പോയി മുകളിൽ വലതുഭാഗത്തായി കാണുന്ന മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന 'റിപ്പോർട്ട്'എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.

 

ഒരു യൂസറെ വെബ് സൈറ്റ് വഴി റിപ്പോർട്ട് ചെയ്യാൻ, ആ യൂസറുടെ പ്രൊഫൈലിൽ പോയി  ആ വ്യക്തിയുടെ കവർ ഇമേജിന് മുകളിൽ വലതുഭാഗത്തായി കാണുന്ന '!' എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന 'റിപ്പോർട്ട്'എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.

 

പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യൽ 

ഏതെങ്കിലും ഒരു രചനയോ റിവ്യൂവോ ആരെയെങ്കിലും അവഹേളിക്കുന്നതോ, രചന വേറെ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതോ ആണെങ്കിൽ ആ രചനയോ, റിവ്യൂവോ റിപ്പോർട്ട് ചെയ്യുക. 72 മണിക്കൂറുകൾക്കകം, റിപ്പോർട്ട് ചെയ്യപ്പെട്ട പരാതി വിശദമായി പരിശോധിച്ച ശേഷം, ഞങ്ങൾ ഉചിതമായ ഒരു തീരുമാനം എടുക്കുന്നതാണ്. ആപ്പിൽ ഒരു രചന റിപ്പോർട്ട് ചെയ്യാൻ, ആ രചനയുടെ പേജിൽ പോയി,, മുകളിൽ വലതുഭാഗത്തായി കാണുന്ന മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന 'റിപ്പോർട്ട്'എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.

ഒരു റിവ്യൂ റിപ്പോർട്ട് ചെയ്യാൻ, ആ റിവ്യൂവിൻ്റെ വലതുഭാഗത്തായി കാണുന്ന '!' എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.

 

യൂസറുടെ വിവരങ്ങളുടെ സുരക്ഷിതത്വം 

നിങ്ങൾ നൽകിയ, നിങ്ങളുടെ വിവരങ്ങൾ ഞങ്ങളുടെ പക്കൽ സുരക്ഷിതമാണ്. ഞങ്ങളുടെ പ്രൈവസി പോളിസിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് മാത്രമേ പ്രതിലിപി  ഈ വിവരങ്ങൾ ഉപയോഗിക്കുകയുള്ളൂ. ഇത് അല്ലാത്ത എന്തങ്കിലും കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു എങ്കിൽ, വ്യക്തമായി നിങ്ങളോട് അനുവാദം ചോദിച്ച ശേഷം മാത്രം ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ 'പ്രൈവസി പോളിസി'  എന്ന വിഭാഗം സന്ദർശിക്കുക. 

 

മറ്റുള്ളവ 

 എൻ്റെ മനസ്സിലുള്ള ചോദ്യം / സംശയം ഇവിടെ ലിസ്റ്റ് ചെയ്തിട്ടില്ല 

 എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ഞങ്ങളെ ബന്ധപ്പെടൂ. 24 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി തരാം / ആവശ്യമായ സഹായങ്ങൾ ചെയ്യാം.