Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മലയാളം കഥകൾ | Malayalam Kathakal | Read Best Malayalam Stories

കഥകളുടെ ഒരു പ്രപഞ്ചം

Kathakal Malayalam അഥവാ മലയാളകഥകൾ ഒരോ മലയാളിയുടേയും ജീവന്റെ പ്രതിഛായയാണ്. ഒരോ മലയാളിയുടേയും ജീവിത കാഴ്ച്ചകളെ വായനക്കാരിലേക്ക് അതിസുന്ദരമായ് സംവദിയ്ക്കുകയാണ് മലയാളം കഥകൾ അല്ലെങ്കിൽ Stories in Malayalam ചെയ്യുന്നത്. ലളിതമായ മലയാള ഭാഷയിലുളള കഥകൾ (Malayalam stories) കുട്ടികളെ മാത്രമല്ല മുതിർന്നവരെപ്പോലും സന്തോഷിപ്പിക്കുന്നു. ഗൃഹാതുരതയും മാസ്മരികവുമായ ലോകം മാത്രമല്ല ഈ വായന നൽകുന്നത് ഒപ്പം യഥാർത്ഥ മനഷ്യാവസ്ഥകളെ അത്യന്തം സുന്ദരമായ് തന്നെ വരച്ചു കാട്ടുന്നു. യുക്തിബോധത്തിന് നിരക്കുന്ന കഥകളും യഥാർത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾ, വിശ്വസനീയമായ ജീവിതചിത്രീകരണവും ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ.വിവിധ പഠനാനുഭവങ്ങളിലേയ്ക്കും, വിനോദങ്ങളിലേയ്ക്കും, പലപ്പോഴും മലയാളം കഥകൾ (Malayalam stories) നമ്മളെ കൈപ്പിടിച്ചു കൊണ്ടു പോവുന്നു. അതുകൊണ്ടു തന്നെ , മലയാളം കഥകളുടെ വായന വ്യത്യസ്തമായ ഭാഷാനുഭവം നൽകുന്നു. കഥാവായന ഒരാളുടെ ക്രിയാത്മക സംവേദനക്ഷമതയും ആശയവിനിമയവും വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം അത്യുജ്ജ്വലമായ സർഗാത്മതയ്ക്കും പഠനത്തിനും ഉപകരിയ്ക്കുന്നു . പ്രണയം, ചിരി, ഭയം, ഫാന്റസി, ഫിക്ഷൻ, എന്നീ മനുഷ്യന്റെ വ്യത്യസ്ഥ വികാരങ്ങളെ കഥ പറച്ചിലിന്റെ ലോകത്തിലൂടെ വരച്ചു കാട്ടാം. മലയാള കഥാസാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം . ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്.അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ മലയാള കഥാസാഹിത്യത്തിന്റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട്.ഒപ്പം , ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ഞൊടിയിടയിൽ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോവാൻ കഥകൾ പ്രത്യേകിച്ചും മലയാളം കഥകളിലെ സർഗ സൃഷ്ടികൾക്ക് സാധിയ്ക്കും എന്നതിൽ തർക്കമില്ല മലയാളം കഥകൾ (stories in malayalam) വ്യത്യസ്ത വികാരാവസ്ഥകളിലൂടെ മനുഷ്യ മനസ്സിനെ എങ്ങനെ സ്വാധീനിപ്പിയ്ക്കുന്നു എന്നു നോക്കാം. നർമ്മം നിറഞ്ഞ കഥകൾ (kathakal malayalam) വായിക്കുമ്പോൾ ദുഃഖിതനായിരിക്കുന്ന ഒരാളെ ആവേശകരമായ സന്തോഷാവസ്ഥയിലേക്ക് നയിക്കാൻ സഹായിക്കുന്നു.ഇതേ പോലെ തന്നെ ഒരു ചെറുകഥയോ ജീവചരിത്രമോ ഒരാൾക്ക് വിഷാദം അനുഭവപ്പെടുമ്പോൾ വായിക്കപ്പെടുമ്പോൾ തികച്ചു വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് വായനക്കാരന്റെ ചിന്തകളെ എത്തിയ്ക്കുന്നു. റൊമാൻസ്, ട്രാവൽ സ്റ്റോറികൾ, ആക്ഷൻ, സാഹസികത എന്നിവ നിറഞ്ഞ കഥകൾ (kathakal) ആവേശം നിറയ്ക്കുന്ന കഥാനുഭവം വായനയ്ക്കാരിൽ സൃഷ്ടിയ്ക്കുന്നു., സമൂഹത്തെയും സ്ത്രീയെയും കുറിച്ചുള്ള നേർക്കാഴ്ചകൾ വിളിച്ചോതുന്ന മലയാള കഥകൾ സമൂഹ യാഥാർത്ഥ്യത്തിലേക്ക് വായനക്കാരുടെ കണ്ണുകൾ തുറക്കാൻ സഹായിക്കുന്നു. വ്യത്യസ്ത പ്രമേയങ്ങൾ കാരണം വളരേയേറെ മാന്ത്രികത നിറഞ്ഞതാണ് മലയാളം കഥകളുടെ (Malayalam stories) ന്റെ ലോകം . അക്ഷരങ്ങൾ പലപ്പോഴും ഒരാളുടെ ഹൃദയത്തിലേക്ക് കഥകൾ ആയി മനം കവർന്ന് കഥാപാത്രവുമായി സംവദിപ്പിക്കുകയും കഥയുടെ ഇതിവൃത്തങ്ങളുടെ തത്സമയ കാഴ്ചക്കാരനായി വായനക്കാരനെ മാറ്റുകയും ചെയ്യുന്നു. ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു മലയാളം കഥകളിലൂടെ ചെയ്യുന്നത്.അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തുന്ന സംഭവാഖ്യാനത്തിനു മുൻതൂക്കം കൊടുക്കുന്നവയായിരുന്നു. ലോക സാഹിത്യത്തിനു മുമ്പിൽ മലയാള ഭാഷ എന്നും ശ്ലാഘനീയമായ സ്ഥാനം കാത്തു പോരുന്നു. മലയാള ഭാഷയിലെ ഒരുപാട് രചനകൾ വിദേശ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഒട്ടനവധി ലോകോത്തര സാഹിത്യകാരൻ മാരാൽ സുഭദ്രമാണ് മലയാള കഥകളുടെ സാഹിത്യ ശാഖ.കടുപ്പമേറിയ പുസ്തകങ്ങളിൽ നിന്ന് പുതിയ കാലത്തെ ഓൺലൈൻ വായനയിലേക്ക് കാര്യങ്ങൾ മാറിയപ്പോൾ കഥപറച്ചിലിന്റെയും മലയാളം കഥകൾ stories Malayalam ന്റെ വായനയുടെയും കലയിൽ വലിയ മാറ്റമുണ്ടായെങ്കിലും, മലയാള ഭാഷയിലെ സുന്ദരമായ കഥകൾ എല്ലാ ജനങ്ങളുടെ മനസ്സിലും ഒരുപോലെ ധാർമികവും സാംസ്കാരികവുമായ അവബോധം നൽകുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോം സൗകര്യം വായനക്കാരന് ആവശ്യമുള്ള രീതിയിൽ മലയാള കഥകൾ kathakal malayalam തിരഞ്ഞെടുക്കാനും വായിക്കാനുള്ള അഭിനിവേശം നിലനിർത്തുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്ന വഴി നമ്മുടെ ഭാഷയെ ഇവിടുത്തെ വൈവിദ്ധമായ സർഗ സൃഷ്ടികളെ വളരെ എളുപ്പത്തിൽ നമ്മുടെ വിരൽത്തുമ്പിലെത്തിയ്ക്കുന്നു . അനുവാചകന് സുന്ദരമായ വായനാനുഭവം സൃഷ്ടിക്കുകയും ഭാഷയുടെ മഹത്വം വർദ്ധിപ്പിക്കുകയും ചെയ്ത ഒരു പാട് മലയാള സാഹിത്യകാരൻമാർ നമ്മുടെ ഭാഷയിലുണ്ട്. ആ കൂട്ടത്തിൽ ആസ്വാദകരെ അത്രയധികം സ്വാധീനിച്ച മലയാളചെറുകഥകളും kathakal Malayalam ഉണ്ട്. ധിഷണാശാലികളായ വിമർശകരുടെ സംഭാവനകൾ , പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘട്ടത്തിലാണ്. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാരൂർ നീലകണ്ഠപ്പിള്ള, എസ്. കെ. പൊറ്റെക്കാട്ട്, പി. സി. കുട്ടിക്കൃഷ്ണൻ, ലളിതാംബിക അന്തർജ്ജനം, പെരുന്ന തോമസ് , നാഗവള്ളി ആർ.എസ്. കുറുപ്പ്, പുളിമാന പരമേശ്വരൻ പിള്ള, ഇ. എം. കോവൂർ, വെട്ടൂർ രാമൻ നായർ, പോഞ്ഞിക്കര റാഫി, സി. എ. കിട്ടുണ്ണി, ടി. കെ. സി. വടുതല, എ. ഗോവിന്ദൻ, എൻ. പി. ചെല്ലപ്പൻനായർ, മലയാറ്റൂർ രാമകൃഷ്ണൻ, ആനന്ദക്കുട്ടൻ, വി. കെ. എൻ., ജെ. കെ. വി. എന്നിവർ ഇക്കാലഘട്ടത്തിൽ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭകളാണ്.വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ എഴുതിയ "നിന്റെ ഓർമ്മയ്ക്ക് " , "ഇരുട്ടിന്റെ ആത്മാവ് " എന്നീ ചെറുകഥകൾ മലയാളി വായനക്കാരെ അത്രയധികം സ്വാധീനിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ "നെയ്പായസം" എന്ന സുന്ദര കഥ മലയാളി വായനക്കാരുടെ മനസ്സിൽ അത്രയേറെ ദുഃഖം നിറച്ച ഒരു അനുഭവമാണ്. പത്മരാജന്റെ മലയാള കഥകൾ stories in Malayalam എത്ര മഹനീയമായ വ്യത്യസ്തമായ മനുഷ്യ വികാരങ്ങളാണ് കഥകളിലൂടെ നമ്മളിലേക്ക് കോരി നിറച്ചത്. വൈക്കം മുഹമ്മദ് ബഷീർ എന്ന വിശ്വസാഹിത്യകാരന്റെ നർമ്മം കലർന്ന ചെറുകഥകളും മലയാളം ഭാഷയെ അത്രമേൽ സംപുഷ്ടമാക്കിയിട്ടുണ്ട്. ടി പത്നനാഭന്റെ വ്യത്യസ്തമായ ചെറുകഥകളും അനവദ്യമായ വ്യത്യസ്ഥ സാഹിത്യാനുഭവം ഭാഷയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരു സംഭവത്തിന്റെയോ, രംഗത്തിന്റെയോ, ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രമാണ് ചെറുകഥ . ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. നോവലിലെതു പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുകയാണു ഇവിടെ ചെയ്യുന്നത്. ആധുനികത മലയാള ചെറുകഥാ സാഹിത്യത്തില്‍ ഒരു പ്രസ്ഥാനമായി പൂര്‍ണ്ണത പ്രാപിക്കാന്‍ പിന്നീടു വന്ന കഥാകാരന്മാരായ ഒ. വി. വിജയന്‍, എം. പി. നാരായണപിള്ള, കാക്കനാടന്‍, എം. മുകുന്ദന്‍, സക്കറിയ, പട്ടത്തുവിള കരുണാകരന്‍, എം. സുകുമാരന്‍ തുടങ്ങിയ നിരവധി പ്രതിഭാധനന്മാരുടെ സംഭാവനകള്‍ക്കു കഴിഞ്ഞു. വര്‍ത്തമാന കാലത്തും ഈ ശാഖ ഏറെ സജീവമാണ്.വളർന്നു വരുന്ന ചെറുകഥാകാരൻമാരും പുതിയ പരീക്ഷണങ്ങളിലൂടെ ചെറുകഥാ സാഹിത്യത്തിൽ വ്യത്യസ്ത മാനം കൊണ്ടു വരാൻ ശ്രമിയ്ക്കുന്നു എന്നതിൽ തർക്കമില്ല. പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം എന്താണെന്നും ആ വിഷയം തിരിച്ചറിഞ്ഞ് അതിൽ കഥയെഴുതുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മലയാള കഥകൾ kathakal വായിയ്ക്കാൻ തത്പരരായിരിക്കുന്നവരുടെ വായനരുചികളുമായി എഴുത്ത് എന്ന കലയെ സമന്വയിപ്പിക്കണം.. ലളിതമായ ഭാഷയിലും ഒപ്പം വായനക്കാരന്റെ ചിന്തകളെ വശീകരിക്കുന്നതുമായ രചനകൾ പ്രേഷകർക്കിടയിൽ അത്യന്തം സ്വാഗതാർഹമാണ്.ശരിയായ വാക്കുകളിലൂടെ ശരിയായ വികാരങ്ങൾ കൈമാറുന്ന ചെറുകഥകൾ പ്രേഷക ഹൃദയങ്ങളെ കീഴടക്കുന്നു. ചിന്തകളുടെ ലാളിത്യവും വ്യക്തതയും ഭാഷയുടെ ഒഴുക്കും ഒരു നല്ല കഥയെ മോശം രചനകളിൽ നിന്നു വേർതിരിച്ചു നിർവചിയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി കണക്കാക്കപ്പെടുന്നു. മഹാൻമാരുടെ പ്രചോദനാത്മക കഥകൾ അല്ലെങ്കിൽ "പഞ്ചതന്ത്ര"യിലെ ആവേശകരമായ കഥകൾ kathakal വളരെ വ്യത്യസ്തമായി തോന്നിയേക്കാം, എന്നാൽ അവയ്ക്ക് പൊതുവായ ഒരു ഊർജമുണ്ട്.: രസകരമായ വാക്കുകളിലൂടെയും ചിന്തകളുടെ കുറ്റമറ്റ വ്യക്തതയിലൂടെയും അവ വായനക്കാരന്റെ ഇഷ്ടം നേടിയെടുക്കുന്നു.ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയിൽ പ്രതിലിപി അതിന്റെ വായനക്കാർക്കായി വിവിധ വിഭാഗങ്ങളിലുള്ള മലയാള കഥകളുടെ ഒരു വലിയ ശേഖരം ഒരുക്കി വച്ചിരിക്കുന്നു. ഇത് വായനക്കാരുടെ ഹൃദയം കവരുകയും അതിനാൽ മനസ്സിനും ആത്മാവിനും വിരുന്നൊരുക്കുന്ന സർഗസൃഷ്ടിയായ് വായനക്കാരെ ആകർഷിച്ചു കൊണ്ടേയിരിക്കും എന്നതിൽ സംശയമില്ല. ഒരു പുസ്തകം ഒരാളുടെ ഉറ്റ ചങ്ങാതിയാണ്”, എന്ന വചനം ഏവർക്കും ഓർക്കാം. മനുഷ്യന്റെ വ്യത്യസ്ഥ അവസ്ഥങ്ങളിൽ ആത്മബന്ധുവായ് പുസ്തകങ്ങൾ നമ്മെ സഹായിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെയോ കോമഡിയുടെയോ പെട്ടെന്നുള്ള ഒരു പ്രചോദനം മനുഷ്യമനസ്സിനെ സന്തോഷിപ്പിക്കുകയും സാഹസികതയും സസ്പെൻസും ഉള്ള രചനകൾഒരു വ്യക്തിയിൽ കൂടുതൽ ഊർജം ഉണ്ടാക്കുകയും ചെയ്യും. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം. മനസ്സിലാക്കുന്നതിനും വിവിധ വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന എന്ന സിദ്ധൗഷധം പ്രദാനം ചെയ്യാൻ മലയാള കഥകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. മനസ്സിലും ചിന്തയിലും ഒരോ മലയാളിയുടെയും ഓർമ്മകളിലും മലയാള കഥകൾ നിറം പകരുന്നു.കഥ പറച്ചിലിന്റെയും മലയാളകഥകൾ Malayalam stories ന്റെ വായന എന്ന കലയെയും പരിപോഷിപ്പിക്കുകയെന്ന ദൗത്യം വളരെ ഗൗരവത്തോടെയാണ് പ്രതിലിപി ഏറ്റെടുത്തിരിക്കുന്നത്. ആത്മാർത്ഥമായ പരിശ്രമത്തിലൂടെ, ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ലക്ഷക്കണക്കിന് കഥകൾ പ്രതിലിപി പ്ലാറ്റ്‌ഫോം ശേഖരിച്ചു. വായനക്കാരുടെ എണ്ണം കുതിച്ചുയരുകയും ക്രെഡിറ്റ് റേറ്റിംഗ് രചനകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്യുന്നതോടെ, ഈ പ്ലാറ്റ്ഫോം പലരുടെയും വായനാ ജീവിതത്തിൽ വ്യത്യസ്ത വരുത്തുന്നു. നിങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ചിന്തകൾക്ക് അനുസൃതമായ കഥാശേഖരങ്ങൾ പ്രതിലിപി അവതരിപ്പിയ്ക്കുന്നു. നമ്മുടെ മലയാള ഭാഷയിലെ കഥകളെ kathakal ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നു. ജീവിതം സുന്ദരമാക്കുന്നു.പ്രതിലിപി നിങ്ങൾക്കായ് കഥകളുടെ വലിയ കലവറ ഒരുക്കുന്നു. പ്രണയത്തിന്റെയും സാഹോദര്യത്തിന്റെ യും ഭീതിയുടെയും സൗഹൃദത്തിന്റെയും നർമ്മത്തിന്റേയും വികാരങ്ങൾ നിറഞ്ഞ കഥകളുടെ ശേഖരം നിങ്ങൾക്കായ് പ്രതിലിപി കാത്തു വച്ചിരിയ്ക്കുന്നു. വായിക്കൂ വായനയുടെ നിത്യവസന്തം സൃഷ്ടിക്കൂ Malayalam stories വായനയിൽ മുഴുകൂ...
കൂടുതല്‍ കാണിക്കൂ
PCP 3