Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സൂപ്പർ റൈറ്റർ അവാർഡ്സ് 6 - മത്സരഫലങ്ങൾ

23 ഫെബ്രുവരി 2024

പ്രിയ രചയിതാക്കളേ,

‘സൂപ്പർ റൈറ്റർ അവാർഡ്‌സ് - 6’ മത്സര ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്!  

നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  ‘സൂപ്പർ റൈറ്റർ അവാർഡ്‌സ് - 6’ ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിജയി പട്ടികയിൽ ഇടം നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ആശംസകൾ! വിജയികളായ രചയിതാക്കളുടെ പൂർണ്ണ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

പ്രഗത്ഭരായ ഒരുപാട് രചയിതാക്കൾ  ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. പുതിയ നിരവധി രചയിതാക്കളും  ഈ മത്സരത്തിനായി 60 ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിക്കുകയും, പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നത് പ്രശംസനീയവും, എടുത്തുപറയേണ്ട ഒരു നേട്ടവും കൂടിയാണ്. പല കാരണങ്ങൾ കൊണ്ട് തുടർക്കഥയുടെ 60 ഭാഗങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ പോയ രചയിതാക്കളെയും ഞങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 'സൂപ്പർ റൈറ്റർ അവാർഡ്‌സ് - 7' മത്സരത്തിന്റെ ഭാഗമാകാനും, ജനപ്രീതി നേടുന്ന കഥകൾ എഴുതി പൂർത്തിയാക്കാനും സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.

രചയിതാക്കളുടേയും, വായനക്കാരുടെയും പൂർണ്ണ പങ്കാളിത്തം കൊണ്ട് ' പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ്' രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ സാഹിത്യ അവാർഡായി മാറിയിരിക്കുന്നു! ഇത് നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്! വിവിധ സംസ്ഥാനങ്ങളിലായി 12 ഭാഷകളിൽ ആയിരക്കണക്കിന് പ്രതിഭാശാലികളായ എഴുത്തുകാർ പങ്കെടുക്കുകയും മികച്ച കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ ദേശീയതല രചനാ മത്സരം അനേകം രചയിതാക്കൾക്ക് ആധുനിക സാഹിത്യലോകത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള  വേദിയായി മാറി!

മികച്ച രചനകൾ പ്രതിലിപിക്ക് സമ്മാനിച്ചതിന് എല്ലാ 'സൂപ്പർ റൈറ്റേഴ്സിനെയും' ഞങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. നിങ്ങൾ ഓരോരുത്തരുടെയും സൃഷ്ട്ടികൾ വേറിട്ട  അനുഭവമാണ് വായനക്കാർക്ക് സമ്മാനിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ രചയിതാക്കളോടും, നിങ്ങളുടെ പങ്കാളിത്തത്തിനും ഈ മത്സരം ഉജ്ജ്വല വിജയമാക്കിയതിനും ഞങ്ങൾ നന്ദി പറയുന്നു. എഴുത്തിനോടുള്ള നിങ്ങളുടെ അഭിനിവേശം അഭിനന്ദനാർഹമാണ്. നിങ്ങൾ പ്രതിലിപിയുടെ ഭാഗമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

ക്രൈം ത്രില്ലറുകൾ, ഹൊറർ കഥകൾ, സ്ത്രീകേന്ദ്രീകൃത കഥകൾ, പ്രണയകഥകൾ, സാമൂഹിക കഥകൾ, സയൻസ് ഫിക്ഷൻ, ചരിത്ര കഥകൾ - ഇങ്ങനെ വായനക്കാരിൽ ആവേശമുണർത്തുന്ന അനേകം സൃഷ്ടികൾ ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്! ഓരോ കഥകളും വായനക്കാരുടെ സ്നേഹം നേടുകയും, അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്; അവ എന്നെന്നേക്കുമായി വായനക്കാരുടെ മനസ്സിൽ നിലനിൽക്കുകയും ചെയ്യും!

മത്സരത്തിനായി സമർപ്പിക്കപ്പെട്ട ഓരോ രചനകളും വ്യത്യസ്തവും, മികച്ച നിലവാരം പുലർത്തുന്നവയുമായിരുന്നു. നിങ്ങൾ ഓരോരുത്തരും ഈ മത്സരത്തിന്റെ വിജയികൾ തന്നെയാണ്. എന്നിരുന്നാലും, നിയമങ്ങൾ അനുസരിച്ച് വിവിധ സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തിരഞ്ഞെടുക്കണം. അശ്രാന്ത പരിശ്രമത്തിലൂടെ ഞങ്ങളുടെ വിധികർത്താക്കളുടെ പാനൽ ആയിരക്കണക്കിന് രചനകളിൽ നിന്നും മത്സര നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ട് പൂർത്തിയാക്കിയ ചില മികച്ച രചനകൾ  തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മത്സരത്തിലെ വിജയികളായ 'സൂപ്പർ റൈറ്റേഴ്‌സിന്റെ' പേരുകളും വിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു. വിജയികൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!

സൂപ്പർ റൈറ്റർ അവാർഡ്‌സ് - 6 മത്സരവിജയികൾ

റീഡേഴ്സ് ചോയ്സ് (മികച്ച 10 സീരീസുകൾ)

യോഗ്യത നേടിയ എല്ലാ രചനകളിൽ നിന്നും തുടർക്കഥയുടെ മൊത്തം വായനയുടെ എണ്ണം, മത്സരം ആരംഭിച്ച തിയതി മുതൽ അവസാനിച്ച തിയതിക്കുളിൽ രചനക്ക് ലഭിച്ച റീഡർ എൻഗേജ്മെന്റ് അനുപാതം, അതായത് എത്ര ശതമാനം വായനക്കാർ കഥ തുടക്കം മുതൽ അവസാനം വരെ വായിച്ച് പൂർത്തിയാക്കി എന്നിവ കണക്കാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

1.  രചന: താലി രചയിതാവ്: അശ്വതി 

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

2.  രചന: മിഴിയോരം രചയിതാവ്: മിഴി 

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

3.  രചന: ധ്രുവം രചയിതാവ്: Ammu Santhosh 

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

4.  രചന: THE CHARM OFFENSIVEരചയിതാവ്: Queen of dark 

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

5.  രചന: പവിത്രം രചയിതാവ്: നീലത്താമര

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

6.  രചന: അസുരവധു രചയിതാവ്: Kamalpriya S vaidhyar

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

7.  രചന: പുനർവിവാഹംരചയിതാവ്: പ്രിയസഖി

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

8.  രചന:മഞ്ഞുകാലവും കഴിഞ്ഞ് രചയിതാവ്: ​​സൗമ്യാലക്ഷ്മി 

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

9.  രചന: പ്രണയ പ്രദോഷംരചയിതാവ്: Adv Veena Antony

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

10.  രചന: പദ്മരചയിതാവ്: Sai

     (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

ജഡ്ജസ് ചോയ്സ് (മികച്ച 10 സീരീസുകൾ)

'റീഡേഴ്‌സ് ചോയ്‌സ്' സമ്മാന വിഭാഗത്തിലെ മികച്ച 10 തുടർക്കഥകൾ തിരഞ്ഞെടുത്തതിന് ശേഷം, ശേഷിക്കുന്ന എല്ലാ തുടർക്കഥകളും ഞങ്ങളുടെ വിദഗ്‌ദ്ധരായ വിധികർത്താക്കളുടെ സമിതി വിശദമായി പരിശോധിച്ച് കഥയുടെ ഇതിവൃത്തത്തിന്റെ പ്രത്യേകത, തുടക്കം മുതൽ അവസാനം വരെയുള്ള ആഖ്യാനത്തിലെ മികവ്, കഥാപാത്ര നിർമ്മാണം, വിവരണവും, സംഭാഷണ രചനയും, ഇതിവൃത്തത്തിലെ വഴിത്തിരിവ് (പ്ലോട്ട് ട്വിസ്റ്റ്) എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ജഡ്ജസ് ചോയ്‌സ് വിഭാഗത്തിൽ സമ്മാനാർഹമായ രചനകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമ്മാന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല.

1.  രചന:ചാരുഹാസിനി രചയിതാവ്:ജ്വാലാമുഖി

     (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

2.  രചന:അഞ്ചു പെണ്ണുങ്ങൾ രചയിതാവ്:Unni N "Unni"

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

3.  രചന:പ്ലേ ബോയ് 18+ രചയിതാവ്:ഹക്കീം മൊറയൂർ

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

4.  രചന:THE UNVEILED TRUTH  രചയിതാവ്:ഡോ. ദിൽരാജ്

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

5.  രചന:ഇരുണ്ട വാതായനങ്ങൾ രചയിതാവ്:vijayan m

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

6.  രചന:" സോളമന്റെ പ്രണയ സിംഹാസനങ്ങൾ " രചയിതാവ്:R K

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

7.  രചന:നിരാമയി രചയിതാവ്:രഘുദാസ് കാട്ടുങ്കൽ

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

8.  രചന:മിഴിനീർ തോരാതെ രചയിതാവ്:Hemambika

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

9.  രചന:BURIED IN THE HELL രചയിതാവ്: AZALEA ARSHA

    (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

10.  രചന:  അപ്രതീക്ഷിതം  രചയിതാവ്:  Ꮥ@ʟḯн 

     (7,000 ക്യാഷ് പ്രൈസ് + പ്രതിലിപിയിൽ നിന്നുള്ള പ്രത്യേകം ഫ്രെയിം ചെയ്‌ത പ്രശംസാപത്രം)

പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് ചില മികച്ച രചനകൾ-

പ്രത്യേക പരാമർശം അർഹിക്കുന്ന മികച്ച ചില രചനകളാണ് താഴെ നൽകിയിരിക്കുന്നത്. അടുത്ത തവണ മുകളിലെ സൂപ്പർ റൈറ്റേഴ്‌സിന്റെ പട്ടികയിൽ ഈ രചയിതാക്കൾക്ക് സ്ഥാനം പിടിക്കാൻ സാധിക്കട്ടെ, എല്ലാ ആശംസകളും!
 
രചന 

രചയിതാവ് 

വെയിൽ മരങ്ങൾ

രുദ്രവേണി

കാറ്റില്‍ ശലഭങ്ങള്‍ പോലെ 

SaanV

ഒരു നരഭോജിയുടെ ഡയറി കുറിപ്പ് 

Vinumon Vinu

നൂപുരധ്വനി 

കൃഷ്ണ "നിഹാരിക നീനു"

ഹോട്ട് പാലസ് @ വിയറ്റ്നാം 

സ്മിത രാജൻ പാലാ

അവിവാഹിത 

രുദ്ര രുദ്രപ്രിയ

ഏക } നിത്യയുടെ കഥ

ശരശിവ

പുറന്തള്ളപ്പെട്ടവൻ 

M V Emmanuel "Paappy"

കെണി2

എസ്.മുരളി കൈതമുക്ക്

വംശിവം

ഋത്വാ_Ǥ๏℘ΐƙаa

ധർമ്മയുദ്ധം 

𝙼𝚛𝚒𝚝𝚑𝚞𝚕𝚊 𝙷𝚊𝚛𝚎𝚎𝚜𝚑

പ്രണയനിലാവ് 

ലക്ഷ്മി രതീഷ് "അഗ്ന᭄ലക്ഷ്മ᭄"

ഛായാമുഖി

Deepika Ajith

ഇതളടരാതെ  (the symphony of love) 

Dolly thomas

പോത്ത് കുട്ടപ്പൻ 

Wilson Jose

പുനർ വിവാഹം2 

കുഞ്ഞി

മാംഗല്യചെപ്പ്

ഇമ

ചൊവ്വദോഷക്കാരി

Kanmashi

സെക്കന്റ് മാരേജ്

Jazzy   Jinsa Jasmin

ചെസ്സ് സംഗ്രഹം 

Ammu Santhosh "അമ്മു സന്തോഷ്‌"

മേധയുടെ പലായനം 

വിനീത അനിൽ

നിലാമഴപോലെ 

AMMU CHILANKA 

ഭ്രമം 

Lekha Unni

നീലപ്പൊയ്ക 

നാൻസി ജെയിംസ് "ധരണി"

നിന്നിൽ അലിയാൻ നിന്നെ അറിയാൻ 

Sreekutty

ഇന്നലെകളിൽ

Leya

എന്ന്, സ്വന്തം 

ആദ്യ

സിന്ദൂര രേഖ  

മൈഥിലി മിത്ര

മാംഗല്യം 

Muhammed Rafi

വസുദേവ് 

Nimisha Nimi "ആമി

ഈ മത്സരത്തിലെ വിജയികൾക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! വിജയികളെ അടുത്ത 15 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്. ദയവായി നിങ്ങളുടെ ഇമെയിൽ കൃത്യമായി പരിശോധിക്കുക.

ഈ മത്സരത്തിൽ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് 80-ൽ അധികം ഭാഗങ്ങൾ ഉള്ള രചനകൾ എഴുതി പൂർത്തിയാക്കിയിരുന്ന ഓരോ രചയിതാക്കൾക്കും പ്രതിലിപിയിൽ നിന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'പ്രശസ്തിപത്രം' പ്രഖ്യാപിച്ചിരുന്നു. വരുന്ന ദിവസങ്ങളിൽ ഈ രചയിതാക്കളുടെ വിവരങ്ങൾ പ്രതിലിപി മലയാളം ബ്ലോഗ് വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ആദ്യമായി പ്രതിലിപി പ്രൊഫൈലിൽ 60 ഭാഗങ്ങളുള്ള സീരീസ് പ്രസിദ്ധീകരിച്ച എല്ലാ നവാഗത രചയിതാക്കളുടെ വിവരങ്ങളും ഇതിനോടൊപ്പം ചേർക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ഓൺലൈൻ സാഹിത്യ അവാർഡായ ‘സൂപ്പർ റൈറ്റർ അവാർഡ്‌സ് - 7’ മത്സരത്തിൽ നിങ്ങളോരോരുത്തരും പങ്കെടുക്കുമെന്നും, ഇനിയും മികച്ച രചനകൾ പതിലിപിയിലൂടെ വായനക്കാരിലേക്ക് എത്തിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഈ മത്സരത്തിനായി നിങ്ങൾ ചെയ്യേണ്ടത് 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ മെയ് 7, 2024-നുള്ളിൽ എഴുതി പൂർത്തിയാക്കുകയാണ്. മത്സരത്തിന്റെ സമ്മാനങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾക്കായി സന്ദർശിക്കൂ: സൂപ്പർ റൈറ്റർ അവാർഡ്‌സ് - 7’

ആശംസകൾ,

പ്രതിലിപി ഇവെന്റ്സ് ടീം