ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ച ചില രചയിതാക്കളുടെ പ്രതിലിപി യാത്രകളുടെ സംഗ്രഹരൂപമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രതിലിപി അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് നോക്കാം:
സ്വപ്നങ്ങളിലേക്കുള്ള യാത്ര
കനക് തന്റെ കഥകൾ പ്രതിലിപിയിലൂടെ വായനക്കാരിലേക്കെത്തിക്കാൻ ധൈര്യം കാട്ടിയത് വഴി അവരുടെ പാഷൻ ഒരു വരുമാന മാർഗമായി. അവരുടെ ആദ്യ വരുമാനത്തിലൂടി കനക് ഒരു സ്കൂട്ടർ സ്വന്തമാക്കി. തന്റെ എഴുത്തിനെ സപ്പോർട്ട് ചെയ്ത എല്ലാ വായനക്കാർക്കുമായി ഈ നേട്ടം ഡെഡിക്കേറ്റ് ചെയ്യുന്നു. കാനകിന്റെ കഥകൾ ശരിയായ അർപ്പണത്തോടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമെന്ന് നമ്മളെ ഓർമിപ്പിക്കുന്നു
ഒരു സ്നേഹസമ്മാനം
ഏറെക്കാലമായി തന്റെ അമ്മക്ക് ഡയമണ്ട് റിങ്ങ് വാങ്ങണമെന്ന ആശ, ശിഖ തന്റെ പ്രതിലിപി വരുമാനത്തിൽ നിന്നും നിറവേറ്റി. ഇത് ആ അമ്മയ്ക്കും മകൾക്കും അളവറ്റ സന്തോഷം നൽകുന്ന നിമിഷമായിരുന്നു. വായനക്കാരിലേക്ക് എത്തപ്പെടുന്ന ഓരോ കഥയും എക്കാലത്തേക്കുമുള്ള ഓർമ്മകളും സന്തോഷവും നിറയ്ക്കുന്നതാണെന്ന് ശിഖയുടെ കഥ നമ്മെ കാണിച്ച് തരുന്നു .
ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടയിലും സ്വപ്‌നങ്ങൾ നിറവേറപ്പെടുന്നു
വീട്ടമ്മയായ റിമ വീട്ടുജോലികൾക്കിടയിലാണ് എഴുത്തിനോടുള്ള തന്റെ അഭിനിവേശം മനസിലാക്കിയത്. ഒരു വായനക്കാരിയായി യാത്ര ആരംഭിച്ച റീമ പതിയെ ഒരു നല്ല എഴുത്തുകാരിയായി വളരുകയായിരുന്നു. കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾക്കിടയിലും ക്രിയേറ്റിവിറ്റിക്ക് ഇടമുണ്ടെന്നും മറ്റ് കുടുംബിനികൾക്കും അവരുടെ പാഷൻ കണ്ടെത്താനാവുമെന്ന് പ്രചോദനമാകുന്ന ഒന്നാണ് റിമയുടെ കഥ .
വ്യഥകൾക്കൊടുവിലെ വിജയഗാഥ
സാമ്പത്തിക ബുദ്ധിമുട്ടുൾപ്പടെ ഒട്ടുമിക്ക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്ന ഒരു കറുത്ത ഏഡിലൂടെയായണ് ശ്രീ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. അവർക്ക് ഏറ്റവും അധികം ആവശ്യമായിരുന്ന ഒരു സമയത്താണ് പ്രതിലിപിയിൽ നിന്നും ആദ്യ സമ്പാദ്യം ശ്രീയെ തേടിയെത്തുന്നത്. കൂരിരുളിൽ തിളങ്ങുന്ന മിന്നാമിനുങ്ങുകൾ പോലെയാണ് ചില സമയങ്ങളിൽ നമ്മുടെ പാഷന്റെ പവർ എന്ന് ശ്രീയുടെ ജീവിതം നമ്മുടെ മുന്നിൽ അടിവരയിടുന്നു.
ബന്ധങ്ങളും ബലം, വളർച്ചയുടെ ബലം
ചെറുകഥകളിലൂടെയാണ് ജ്വാലാമുഖിയുടെ എഴുത്ത് ജീവിതം ആരംഭിക്കുന്നത്. വായനക്കാരുടെ സ്നേഹവും സപ്പോർട്ടും കൂടിയായപ്പോൾ അവരുടെ ശബ്ദം കൂടുതൽ ബലപ്പെട്ടു തുടങ്ങി. കഥകളിൽ നിന്നും ഓഡിയോ സ്റ്റോറികളിലേക്കും, പുസ്തങ്ങളിലേക്കും, സിനിമയിലേക്കും അവരുടെ പ്രതിലിപി കഥകൾ സഞ്ചരിച്ചത് ഇത് കൊണ്ട് തന്നെയാണ്. നമ്മുടെ വായനക്കാരോട് എങ്ങനെ ചേർന്നിരിക്കാമെന്നും, അത് നമ്മുടെ വളർച്ചയെ എത്രത്തോളം സ്വാധീനിക്കുമെന്നും ജ്വാലാമുഖിയുടെ വിജയം നമ്മളെ ഓർമ്മപെടുത്തുന്നുണ്ട്.
വാക്കുകളിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കാം.
സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള ഇടപെടൽ എന്ന രീതിയിൽ കഥ എഴുതി തുടങ്ങിയതാണ് മയൂരി. പ്രതിലിപിയിൽ നിന്ന് കിട്ടുന്ന വരുമാനം അതിന് അർഹമായ കൈകളിൽ ഓരോ മാസം എത്തിച്ച് കൊണ്ട് മയൂരി യാത്ര തുടരുകയാണ്. കഥയിലൂടെ എങ്ങനെ നമുക്ക് മാറ്റങ്ങൾ കൊണ്ടുവരാം എന്നത് മയൂരി കണ്ട് പഠിക്കേണ്ടതാണ്. തന്റെ കഥകളിലൂടെ തനിക്ക് പറയാനുള്ളത് സമൂഹത്തോട് പറഞ്ഞും, അതിൽ നിന്ന് കിട്ടുന്ന വരുമാനം സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചും മയൂരി വ്യത്യസ്തയാവുന്നു.
സ്വപ്‌നങ്ങൾ തിരിച്ചു പിടിക്കാം!
തന്റെ കുട്ടികാലത്തെ നടക്കാതെ പോയ സൈക്കിൾ എന്ന സ്വപ്‍നം പ്രതിലിപി വരുമാനത്തിലൂടെ തന്റെ മകൾക്ക് നേടി കൊടുത്ത ഹക്കീം നമുക്ക് ഒരു പ്രതീക്ഷയാണ്. ജീവിതത്തിലെ ഭാരിച്ച ആവശ്യങ്ങൾക്കിടയിൽ നമ്മുടെ ചെറിയ ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും കൂട്ടാവാൻ കഥകൾക്ക് സാധിക്കുമെന്ന വിശ്വാസമാണ് ഹക്കീം തരുന്നത്.
പ്രതിലിപി രചയിതാക്കളുടെ ജീവിതത്തെ അവരുടെ കഥകൾ എങ്ങനെ മാറ്റിമറിക്കുന്നു എന്നത് എല്ലായിപ്പോഴും നമ്മൾ കൗതുകത്തോടെ നോക്കുന്ന കാര്യമാണ്. ഇത്തരം സന്തോഷങ്ങളും അവരുടെ പ്രയത്നങ്ങളും നമ്മുടെ പ്രതിലിപി കുടുംബത്തിലെ ഓരോ രചയിതാക്കളെയും വീണ്ടും കൂടെ ചേർത്ത് നിർത്താനും, നമ്മുടെ ബന്ധം വളർത്താനും നമ്മളെ ഓരോരുത്തരെയും ഓർമിപ്പിക്കുകയാണ്. നമുക്ക് കൂടെ നിൽക്കാം. കൂടെ വളരാം.