പ്രിയ രചയിതാക്കളേ,വായനക്കാരേ !
ശീതകാലത്തിന്റെ വശ്യമായ പശ്ചാത്തലത്തിൽ തീവ്രമായ പ്രണയ ബന്ധങ്ങളെ അനാവരണം ചെയ്യുന്ന കഥകളെഴുതാനായി പ്രതിലിപി സംഘടിപ്പിച്ച ‘മഞ്ഞിൽ വിരിയുന്ന പ്രണയങ്ങൾ’ എന്ന രചനാ മത്സരത്തിൻ്റെ ഫലം ഇതാ നിങ്ങളുടെ മുന്നിലെത്തുന്നു !
പ്രതിലിപിയിലെ ഗോൾഡൻ ബാഡ്ജ് ഇല്ലാത്ത രചയിതാക്കൾക്ക് വേണ്ടി മാത്രമായാണ് ഈ രചനാ മത്സരം സംഘടിപ്പിക്കപ്പെട്ടത്. രചയിതാക്കൾക്ക് പത്തോ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ പ്രസിദ്ധീകരിക്കുന്നതിലൂടെ കൂടുതൽ വായനക്കാരെയും, ഫോള്ളോവെഴ്സിനെയും നേടി പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കാനുള്ള അവസരം നൽകുന്ന രീതിയിലായിരുന്നു ഈ മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ!
ഈ രചനാ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ 16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപവരെ വരുമാനം നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിക്കുന്നു.
കൂടാതെ, ഈ രചയിതാക്കൾക്ക് 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 7'-ൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്‌സ്‌ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനുമുള്ള അവസരം കൂടിയാണ് ഈ ഗോൾഡൻ ബാഡ്ജ് വഴി ലഭിക്കുന്നത്.
‘മഞ്ഞിൽ വിരിയുന്ന പ്രണയങ്ങൾ’ എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ രചയിതാക്കൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കുവാനുള്ള കഴിവ് നിങ്ങൾക്കോരോരുത്തർക്കുമുണ്ടെന്നത് പ്രശംസനീയമാണ്. പ്രതിലിപിയിൽ നിങ്ങൾ തുടർച്ചയായി ദൈർഘ്യമേറിയ സീരീസുകൾ എഴുതുന്നത് തുടരുകയാണെങ്കിൽ, സാഹിത്യലോകത്ത് വിജയകരമായ ഒരു ഭാവി പടുത്തുയർത്താൻ പ്രതിലിപിയിലൂടെ നിങ്ങൾക്ക് സാധിക്കുന്നതാണ് .
എല്ലാ വിജയികൾക്കും പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
വിജയികൾ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മികച്ച 6 രചയിതാക്കൾക്ക് പ്രതിലിപിയിൽ നിന്നുമുള്ള 'ഒരു എക്സ്ക്ലൂസീവ് റൈറ്റിംഗ് കിറ്റും, വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റും' സമ്മാനമായി ലഭിക്കുന്നതാണ്. ഈ സമ്മാനം നേടിയ എഴുത്തുകാർ ആരൊക്കെയെന്ന് നോക്കാം.
രചന: കോത്തഗിരി ഡേയ്‌സ് രചയിതാവ്: പാർവ്വണ
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: ഒരു ഡിസംബറിൻ്റെ ഓർമ്മയ്ക്ക് രചയിതാവ്: ശ്രീമയി
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: വിൽ യു ബി മൈൻ ഫോർ എവെർ രചയിതാവ്: സൈറ ഇജാസ്
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: തങ്കം ലോഡ്ജ് രചയിതാവ്: അബ്ദുൾ മജീദ് പി എ
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: കെദ്രോനിലെ മഞ്ഞുകാലങ്ങൾ രചയിതാവ്: ശ്രീ
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് ചില മികച്ച രചനകൾ ഏതൊക്കെയെന്ന് നോക്കാം -
രചന: മഞ്ഞുപൂക്കൾ രചയിതാവ്: കൃഷ്ണ
രചന: മഞ്ഞിൽ വിരിഞ്ഞ പ്രണയം രചയിതാവ്: ഗൗരി
രചന: ജന്മാന്തരങ്ങൾക്കപ്പുറം രചയിതാവ്: ലക്ഷ്മി ശ്രീജിത്ത്
രചന: ഭദ്രാർജ്ജുനം രചയിതാവ്: കുക്കു
രചന: പ്രണയ മഞ്ഞ് രചയിതാവ്: പിഞ്ഛിക
രചന: നീഹാരധ്വനിയിൽ രചയിതാവ്: രമ്യ ജി
രചന: മകരമഞ്ഞ് രചയിതാവ്: Black Star
രചന ഹിമകണമായ് നീ രചയിതാവ്: ഇരുട്ടിനെ പ്രണയിച്ചവൾ
രചന: മഞ്ഞുപെയ്യും താഴ്‌വരയിൽ രചയിതാവ്: ഇശൽ നില
രചന: ഓട്ടോഗ്രാഫ് രചയിതാവ്: കഥകളെ പ്രണയിച്ചവൻ
രചന: തൂമഞ്ഞു പോലെ രചയിതാവ്: അയന
രചന: ഈ കുളിരിൽ ഒന്നായ് രചയിതാവ്: പ്രാണയാമി
രചന: നെഞ്ചോടു ചേർന്ന് രചയിതാവ്: പരാജിത
വിജയികളെ ഞങ്ങൾ ഉടൻ തന്നെ ഇമെയിൽ വഴി ബന്ധപെടുന്നതാണ്.
മത്സര നിബന്ധനകൾ എല്ലാം പാലിച്ച്കൊണ്ട് ഈ മത്സരത്തിൽ രചനകൾ ചേർത്ത് പൂർത്തിയാക്കിയ എല്ലാ രചയിതാക്കൾക്കും പ്രത്യേക ‘ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഓഫ് പാർട്ടിസിപ്പേഷൻ' ഇതിനകം തന്നെ ഇ മെയിലിൽ ലഭിച്ചിട്ടുണ്ടാകും.
ഈ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ!
ഈ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾ :
ശ്രദ്ധിക്കുക:മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല.
തുടർന്നും എഴുതുക... എല്ലാ ആശംസകളും!
പ്രതിലിപി ഇവെന്റ്സ് ടീം