പ്രിയ രചയിതാക്കളേ, വായനക്കാരേ ,
പ്രതിലിപി അവതരിപ്പിച്ച മെഗാ കഥാരചനാ മത്സരമായ 'സൂപ്പർ റൈറ്റർ അവാർഡ്സ് - '6 ൻ്റെ ഫലങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത് .
ഈ മത്സരത്തിലൂടെ ചില രചയിതാക്കൾ ആദ്യമായി തങ്ങളുടെ പ്രതിലിപി പ്രൊഫൈലിൽ 60 ഓ അതിലധികമോ ഭാഗങ്ങളുള്ള സീരീസ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനു മുൻപ് അവർ അത്രയും ദൈർഘ്യമുള്ള സീരീസുകൾ പ്രതിലിപിയിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. വളർന്നു വരുന്ന ഈ രചയിതാക്കൾ നാളത്തെ സൂപ്പർ റൈറ്റേഴ്‌സ് ആയി മാറിയേക്കാം !
ഈ രചയിതാക്കൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം:
രചന: രുദ്രാഞ്ജലി രചയിതാവ്: ആദി രുദ്രനാഥ്
രചന: ഇച്ചായന്റെ കൊച്ച് രചയിതാവ്: അമ്മു
രചന: പപ്പായിയുടെ മറിയാമ്മ രചയിതാവ്: സുബിഷ
രചന: രാക്കിനാക്കൾ രചയിതാവ്: ഷാഹിദ ഷാഹി
രചന: വിധിഹിതമഖിലം രചയിതാവ്: ജലാലുദ്ധീൻ നെടുംതാഴത്ത്
രചന: മാംഗല്യചെപ്പ് രചയിതാവ്: ഇമ
രചന: പ്രണയ പ്രദോഷം രചയിതാവ്: അഡ്വ വീണാ ആൻ്റണി
രചന: കാറ്റിൽ ഉലയുന്ന തോണി രചയിതാവ്: കർമ്മ ജ്യോതി
രചന: കൊച്ചുറാണി രചയിതാവ്: മോളി ജോർജ്ജ്
രചന: The Wonder Woman രചയിതാവ്: Story of Shan
രചന: പുനർ വിവാഹം രചയിതാവ്: കുഞ്ഞി
രചന: ഇന്നലെകളിൽ രചയിതാവ്: ലയ
രചന: സഞ്ചാരി രചയിതാവ്: പുനവൻ നസീർ
രചന: ഞാൻ മേഘന രചയിതാവ്: സിനിമോൾ ബിജു
രചന: ദി സീക്രെട് ഓഫ് ദി കീ ഹോൾ രചയിതാവ്: ആഷ്ന
രചന: എന്ന്, സ്വന്തം... രചയിതാവ്: ആദ്യ
നിങ്ങളുടെ ഈ നേട്ടം പ്രതിലിപി കുടുംബവുമായി പങ്കുവെക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവും ഉണ്ട്.എഴുത്തിനോടുള്ള നിങ്ങളുടെ അഭിനിവേശം ഞങ്ങളെ ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുന്നു. നിങ്ങൾക്കൊപ്പമുള്ള മറ്റ് എഴുത്തുകാർക്കും നിങ്ങളിൽ നിന്ന് ഒരുപാട് പ്രചോദനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മത്സരം പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, വളർന്നുവരുന്ന ഈ രചയിതാക്കളുമായുള്ള അഭിമുഖങ്ങൾ ഒരു പ്രത്യേക എഡിറ്റോറിയൽ ആയി പ്രതിലിപിയിൽ പ്രസിദ്ധീകരിക്കുന്നതാണ്. അത് ഞങ്ങൾ പ്രതിലിപി കുടുംബാംഗങ്ങളായ നിങ്ങളിലേക്ക് ഉറപ്പായും എത്തിക്കുന്നതാണ്.
(ഈ അഭിമുഖങ്ങൾ സംബന്ധിച്ച് ഞങ്ങൾ ഉടൻ തന്നെ അതാത് രചയിതാക്കളെ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്.)
പ്രതിലിപിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രചനാ മത്സരമായ ‘സൂപ്പർ റൈറ്റർ അവാർഡ് -7 ’ൽ പങ്കെടുക്കാനും വിജയവും അംഗീകാരങ്ങളും നേടാനും എല്ലാ രചയിതാക്കളും ശ്രമിക്കണമെന്നാണ് ഞങ്ങളുടെ നിർദ്ദേശം. എഴുതിത്തുടങ്ങാൻ താല്പര്യമുള്ള വായനക്കാരും, തങ്ങൾക്ക് രചയിതാക്കളായി മാറാനുള്ള ഒരു അവസരമായി ഈ മത്സരത്തെ കാണാൻ ശ്രമിക്കണം. ഒരു പക്ഷേ ഈ മത്സരം നിങ്ങളുടെ എഴുത്തു ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.
2024 മെയ് 7-നകം 60 ഭാഗങ്ങളുള്ള ഒരു സീരീസ് പ്രസിദ്ധീകരിക്കുകയാണ് ‘സൂപ്പർ റൈറ്റർ അവാർഡ് -7 ’ൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. മത്സരത്തിൻ്റെ നിയമങ്ങൾ, സമ്മാനങ്ങൾ, പ്രധാന തീയതികൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ ആശംസകളും!
പ്രതിലിപി ഇവൻറ്സ് ടീം