Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഗോൾഡൻ പെൻ അവാർഡ്‌സ് - മത്സരഫലം

16 ആഗസ്റ്റ്‌ 2023

 

പ്രിയ രചയിതാവേ!

 

നിങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഗോൾഡൻ പെൻ അവാർഡ്സ്’ മത്സരഫലങ്ങൾ അറിയാം! 

 

പ്രതിലിപിയിലെ പുതിയ എഴുത്തുകാർക്ക് വേണ്ടി മാത്രമായാണ് ‘ഗോൾഡൻ പെൻ അവാർഡ്സ്’ മത്സരം ആരംഭിച്ചത്. ഈ മത്സരത്തിലൂടെ രചയിതാക്കൾക്ക് ഒരു സീരീസ്/തുടർക്കഥ പ്രസിദ്ധീകരിച്ച്  പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് നേടുന്നതിന് ഒരു പടി അടുത്ത് എത്താൻ സഹായിക്കുന്ന രീതിയിലായിരുന്നു മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത 176 രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ!

 

‘ഗോൾഡൻ പെൻ അവാർഡ്സ്’ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ 16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപയോളം വരുമാനമായി നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിച്ചിരിക്കുന്നു. 

 

കൂടാതെ, ഈ ഗോൾഡൻ ബാഡ്ജ് രചയിതാക്കൾ 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 6' മത്സരത്തിൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്‌സ്‌ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനും യോഗ്യത നേടിയിരിക്കുന്നു! 

 

'ഗോൾഡൻ പെൻ അവാർഡ്സ്' എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ എഴുത്തുകാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു! പ്രതിലിപിയിലൂടെ തുടർച്ചയായി സീരീസ്/തുടർക്കഥകൾ പ്രസിദ്ധീകരിച്ച്, സാഹിത്യലോകത്ത് വിജയകരമായ ഒരു ഭാവി പടുത്തുയർത്താൻ മുന്നോട്ടുള്ള യാത്രയിൽ പ്രതിലിപി നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. 

 

വായനക്കാരുടെ ഹൃദയത്തെ സ്പർശിച്ച അത്ഭുതകരമായ കഥകൾ ‘ഗോൾഡൻ പെൻ അവാർഡ്സിലൂടെ’ നമുക്ക് സമ്മാനിച്ച എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ!

 

വിജയികൾ -

 

ഒന്നാം സ്ഥാനം നേടിയ രചയിതാവ്: ISHA KASI  രചന: പരിണയം

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

രണ്ടാം സ്ഥാനം നേടിയ രചയിതാവ്: ചിഞ്ചു മരിയ രചന: ബ്ലാക്ക് ഡെവിൾ

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

മൂന്നാം സ്ഥാനം നേടിയ രചയിതാവ്: പ്രാർത്ഥന  രചന: സ്വർഗ്ഗം 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

നാലാം സ്ഥാനം നേടിയ രചയിതാവ്:  Nainika രചന: അറിയാതെ 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

അഞ്ചാം സ്ഥാനം നേടിയ രചയിതാവ്: Naju aash രചന: താലി 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

ആറാം സ്ഥാനം നേടിയ രചയിതാവ്: ഡിങ്കിനി പെണ്ണ് രചന: നിനക്കായ് 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

ഏഴാം സ്ഥാനം നേടിയ രചയിതാവ്:  Arya Raveendran രചന: നീതി 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

എട്ടാം സ്ഥാനം നേടിയ രചയിതാവ്:  അമൃത ആമി രചന: പറയാതെ 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

ഒൻപതാം സ്ഥാനം നേടിയ രചയിതാവ്: Kayal Vizhi  രചന: നീലാംബരി 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)

 

പത്താം സ്ഥാനം നേടിയ രചയിതാവ്: Ahalya Ram  രചന: അഹല്യായനം 

(സമ്മാനം : 1000 /- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)



പ്രത്യേക പരാമർശം അർഹിക്കുന്ന ചില മികച്ച രചനകൾ -

 

  1. രചയിതാവ് :  ഭ്രാന്തൻ രചന: തുളസിത്തറ 
  2. രചയിതാവ് : Aswathy Anandhu Krishnan  രചന: പ്രിയപ്പെട്ടവൾ 
  3. രചയിതാവ് : ശ്രേയ Saru  രചന: അടയാളം 
  4. രചയിതാവ് :  Daffodils രചന: അനാമിക 
  5. രചയിതാവ് : ആമ്പൽ  രചന: അതീന്ദ്രിയം 
  6. രചയിതാവ് : സീതാ മഹാലക്ഷ്മി രചന: നിന്നിൽ മാത്രം 
  7. രചയിതാവ് : Devil Queen രചന: PRISON__The Hell
  8. രചയിതാവ് : Angles Love രചന: സഖാവിന്റെ കുറുമ്പി
  9. രചയിതാവ് : ഗൗരി.എസ് രചന: Agreement Marriage
  10. രചയിതാവ് : Hemambika T V രചന: പാവം പാവം രാജകുമാരി
  11. രചയിതാവ് :  Savitha Sunilkumar രചന: ഗൗരിനന്ദനം
  12. രചയിതാവ് : Arya Kanimangalam രചന: മേഘം കറുപ്പിച്ച കാട്
  13. രചയിതാവ് : FASILA JEBIN രചന: കടൽ കാറ്റ് 
  14. രചയിതാവ് : Shenza Zayan രചന: എന്റെ മാഷ് 
  15. രചയിതാവ് :  ശോശന്ന രചന: മഗിളർ മട്ടും 
  16. രചയിതാവ് : Nadhira Nadhi രചന: താത്തക്കുട്ടി
  17. രചയിതാവ് : Neelambari രചന: നാഗകന്യക 
  18. രചയിതാവ് : Sidrathul Munthaha രചന: വിധി തീർത്ത നൊമ്പരം
  19. രചയിതാവ് : Hana രചന: തോരാമഴയിൽ
  20. രചയിതാവ് : അലങ്കൃത  രചന: തെന്നൽ 
  21. രചയിതാവ് : Liyn രചന: MIZPAH
  22. രചയിതാവ് : AMMU  രചന: വൈകാശി 
  23. രചയിതാവ് : Ponnu  രചന: ചിത്രശലഭങ്ങൾ 
  24. രചയിതാവ് : PIKACHU  രചന: Zindagi 
  25. രചയിതാവ് : I AND YOU രചന: മീനാക്ഷി പരിണയം 
  26. രചയിതാവ് : kimchimochiiiz രചന: Blood Moon Day 
  27. രചയിതാവ് : Adora  രചന: അവൾ 
  28. രചയിതാവ് : അനു അനാമിക  രചന: കാർമുകിൽ 
  29. രചയിതാവ് : Reshmi  രചന: ജീവാമൃതം 
  30. രചയിതാവ് : Yaamika രചന: പ്രണയാഗ്നി 



ശ്രദ്ധിക്കുക: മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. (ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല)

വിജയികൾക്ക് [email protected] എന്ന ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 

 

തുടർന്നും എഴുതുക... എല്ലാ ആശംസകളും!

പ്രതിലിപി ഇവെന്റ്സ് ടീം