Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കഥ തുടരുന്നു - മത്സരഫലം

26 ഒക്റ്റോബര്‍ 2018

പ്രിയപ്പെട്ടവരേ ,

തുടര്‍ക്കഥകള്‍ , മിനി നോവലുകള്‍ എന്നീ വിഭാഗത്തിലുള്ള രചനകള്‍ക്ക് മാത്രമായി പ്രതിലിപി സംഘടിപ്പിച്ച രചനാ മത്സരമായ ' കഥ തുടരുന്നു ' വിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു.

2018 സെപ്തംബര്‍ 25 ന് മത്സരഫലം നിങ്ങളെ അറിയിക്കാം എന്നായിരുന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്തത്. വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു.

ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍


ഈ മത്സരത്തില്‍, ഒന്നാം സമ്മാനം 2000 രൂപ നേടിയ രചന : നിലാവ് പെയ്ത രാത്രിയില്‍

 

രചയിതാവ് : ഹണി ശിവരാജൻ

 


രണ്ടാം സമ്മാനം 1000 രൂപ നേടിയ രചന: ഡയറിതാളുകളിലൂടെ

 

 

രചയിതാവ് : അനാമിക


വിജയികള്‍ക്ക് പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!!

വിജയികളെ ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്.

 


സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി


2018 സെപ്തംബര്‍ 6 മുതല്‍ 2018 ഒക്ടോബര്‍ 22 വരെ ഈ രചനകള്‍ക്ക് വായനക്കാരുടെ ഭാഗത്ത്‌ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ആണ് ഈ മത്സരത്തിന്‍റെ വിജയികളെ നിശ്ചയിക്കാന്‍ വേണ്ടി പരിഗണിച്ചത് .
ഓരോ രചനയും വിവിധ ഭാഗങ്ങള്‍ ആയാണ് പ്രസിദ്ധീകരിച്ചിരുന്നത്. എല്ലാ രചനകളുടെയും ഓരോ ഭാഗത്തിന്‍റെയും അവസാന പേജില്‍ അടുത്ത ഭാഗങ്ങളിലേക്കുള്ള ലിങ്കുകള്‍ വായനക്കാര്‍ക്ക് ലഭിക്കുന്ന ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമായതിനാല്‍ രചനയുടെ ആദ്യഭാഗം വായിക്കുന്നവര്‍ക്ക് അവസാന ഭാഗം വരെ ആ ഭാഗത്തിലൂടെ തന്നെ വായിക്കാന്‍ സാധിക്കും .

വായനക്കാരുടെ എണ്ണം കണക്കാക്കിയത് ഒരു രചനയുടെ എല്ലാ ഭാഗങ്ങളുടെ എണ്ണവും പരിഗണിച്ച് രചനയ്ക്ക് ലഭിച്ച ശരാശരി (Average)വായനക്കാരുടെ എണ്ണമാണ്

വായിക്കാനെടുത്ത സമയം , ശരാശരി റേറ്റിങ്ങ്, റേറ്റിംഗുകളുടെ എണ്ണം, എന്നീ ഘടകങ്ങളും എല്ലാ ഭാഗങ്ങളുടെയും ശരാശരി (Average)പരിഗണിച്ചാണ് എടുത്തത് .

ഓരോ രചനകള്‍ക്കും ലഭിച്ച വായനക്കാരുടെ എണ്ണം , രചന വായിക്കാന്‍ വായനക്കാര്‍ എടുത്ത ശരാശരി സമയം ( യഥാര്‍ത്ഥത്തില്‍ രചന വായിക്കാന്‍ വേണ്ട സമയവുമായി താരതമ്യം ചെയ്ത് ) രചനയ്ക്ക് ലഭിച്ച റേറ്റിംഗുകളുടെ എണ്ണം , ശരാശരി റേറ്റിങ്ങ് എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് വിജയിയെ നിശ്ചയിച്ചത് . ഈ നാല് ഘടകങ്ങളുടെയും കോമ്പിനേഷന്‍ അനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച രചനകള്‍ തന്നെയാണ് ആദ്യ സ്ഥാനങ്ങളില്‍ എത്തിയത് .

ഏറ്റവും കൂടുതല്‍ വായനക്കാര്‍ വായിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത രചനകള്‍ തന്നെയാണ് സമ്മാനാര്‍ഹമായിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട് .

ഞങ്ങളുടെ ടെക്നിക്കല്‍ ടീം എങ്ങനെയാണ് മൂല്യനിര്‍ണയം നടത്തിയത് എന്നതിന്‍റെ വിശദമായ പട്ടിക താഴെ കൊടുക്കുന്നു.

 

    Factors Points    
Title of the Content Author Read count Ratings count Avg Rating Reading time taken (sec) Actual  reading Time (sec) Time Factor Reader Points Rating Count points Avg Rating points Time points Final mark Rank
നിലാവ് പെയ്ത രാത്രിയില്‍ ഹണി ശിവരാജൻ 3640 24 4.79 203 280 0.73 0.847 0.697 0.980 0.871 0.846 1
ഡയറിതാളുകളിലൂടെ  അനാമിക 2533 27 4.83 71 86 0.82 0.589 0.786 0.988 0.988 0.813 2
ഗൗരിശങ്കർ - ഒരു ക്രൈം സ്റ്റോറി അരവിന്ദ് എസ്  3582 16 4.72 135 208 0.65 0.833 0.479 0.965 0.780 0.764 3
ഒരു ഡയറി പറഞ്ഞ കഥ  ജാസ്മിൻ ഷിഹാസ് 4295 24 4.31 84 897 0.09 0.999 0.706 0.881 0.112 0.753 4
ജിന്നിനെ പ്രണയിച്ചവൾ  ജാസ്മിൻ ഷിഹാസ് 2177 34 4.53 174 922 0.19 0.506 1.000 0.925 0.226 0.715 5
സുറുമക്കോൽ  safeena v m 3050 10 4.48 152 182 0.83 0.709 0.284 0.917 1.000 0.693 6
മരണ നിഴൽ  അക്സ ഫിലിപ്പ് 3525 4 4.65 86 109 0.79 0.820 0.127 0.950 0.950 0.685 7
ഒരു യാത്ര പോലും പറയാനാവാതെ Mahira Majid 4300 6 3.75 130 195 0.67 1.000 0.176 0.766 0.803 0.680 8
ഇരുണ്ട ജീവിതങ്ങൾ  Sreedevi 3804 2 3.52 102 148 0.69 0.885 0.065 0.720 0.825 0.605 9
റാഷി  Mahira Majid 2030 9 4.89 146 245 0.60 0.472 0.257 1.000 0.714 0.595 10
നെഗറ്റീവ്   Lijin john n 1227 20 4.79 408 1439 0.28 0.285 0.576 0.979 0.340 0.564 11
സവിതയുടെ മകൾ  Sarang S 2517 4 3.68 79 103 0.77 0.585 0.124 0.753 0.922 0.555 12
പ്രളയം പഠിപ്പിച്ചത് അനൂപ് ടി പി 2242 8 4.24 111 226 0.49 0.521 0.235 0.866 0.591 0.548 13
മകളെ മാപ്പ്  സജിത് ലാൽ 1254 6 4.51 128 178 0.72 0.292 0.168 0.922 0.864 0.517 14

 

ഈ മൂല്യനിര്‍ണയത്തില്‍ പ്രിയ വായനക്കാര്‍ക്ക് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഞങ്ങളെ 9036506463 എന്നനമ്പരില്‍ ബന്ധപ്പെടാവുന്നതാണ് .

ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും , രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി. 
ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .