പ്രിയ രചയിതാവേ!
നിങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ‘പ്രതിലിപി എമർജിംഗ് റൈറ്റേഴ്‌സ് അവാർഡ്’ മത്സരഫലങ്ങൾ ഇതാ!
പ്രതിലിപിയിലെ ഗോൾഡൻ ബാഡ്ജ് ഇല്ലാത്ത രചയിതാക്കൾക്ക് വേണ്ടി മാത്രമായാണ് ‘പ്രതിലിപി എമർജിംഗ് റൈറ്റേഴ്‌സ് അവാർഡ്’ എന്ന രചനാ മത്സരം ആരംഭിച്ചത്. രചയിതാക്കൾ പത്തോ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ പ്രസിദ്ധീകരിക്കുന്നതിലൂടെ കൂടുതൽ വായനക്കാരെയും, ഫോള്ളോവെഴ്സിനെയും നേടി പ്രതിലിപിയിൽ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കാനുള്ള അവസരം നൽകുന്ന രീതിയിലായിരുന്നു ഈ മത്സരം രൂപപ്പെടുത്തിയിരുന്നത്. പ്രതിലിപിയിലെ ഏതൊരു രചയിതാവിന്റെയും മുന്നിലോട്ടുള്ള യാത്രയുടെ ആദ്യപടിയാണ് ഗോൾഡൻ ബാഡ്ജ് നേടുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത് നിരന്തരമായി രചനകൾ പ്രസിദ്ധീകരിക്കുകയും, വായനക്കാരുടെ പിന്തുണയോടെ ഗോൾഡൻ ബാഡ്ജ് നേടുകയും ചെയ്ത രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ!
‘പ്രതിലിപി എമർജിംഗ് റൈറ്റേഴ്‌സ് അവാർഡ്’ മത്സരത്തിലൂടെ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് അവരുടെ രചനകൾ ലോക്ക് ചെയ്യാനുള്ള പ്രത്യേക അവസരം ഇതിലൂടെ ലഭിച്ചിരിക്കുന്നു. ഇനി മുതൽ ഈ രചയിതാക്കൾ ഒരു പുതിയ സീരീസ്/ തുടർക്കഥ പ്രസിദ്ധീകരിക്കുമ്പോൾ, ആ രചനയുടെ 16-ആം ഭാഗം മുതൽ തുടർന്നുള്ള ഭാഗങ്ങൾ ലോക്ക് ചെയ്യപ്പെടുകയും സീരീസ്/തുടർക്കഥ ഒരു പ്രതിലിപി പ്രീമിയം സീരീസായി മാറുകയും ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷനിലൂടെയോ, കോയിൻസ് നൽകിയോ, അടുത്ത ദിവസം വരെ കാത്തിരുന്നോ വായനക്കാർക്ക് രചനയുടെ ഓരോ ഭാഗവും അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പ്രതിലിപി ആപ്പിൽ ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ പതിവായി പ്രസിദ്ധീകരിക്കുകയും സീരീസ് ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ പ്രതിമാസം അയ്യായിരത്തിലധികം രൂപവരെ വരുമാനം നേടുന്ന ആയിരക്കണക്കിന് പ്രതിലിപി രചയിതാക്കളുടെ കൂട്ടായ്മയുടെ ഭാഗമാകാകാൻ ഈ രചയിതാക്കൾക്ക് അവസരം ലഭിക്കുന്നു.
കൂടാതെ, ഈ ഗോൾഡൻ ബാഡ്ജ് രചയിതാക്കൾ 'പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ് - 7'-ൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് പ്രൈസുകളും, എക്‌സ്‌ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, മറ്റ് സമ്മാനങ്ങളും നേടാനും യോഗ്യത നേടിയിരിക്കുന്നു!
‘പ്രതിലിപി എമർജിംഗ് റൈറ്റേഴ്‌സ് അവാർഡ്’ എന്ന മത്സരത്തിൽ രചനകൾ പ്രസിദ്ധീകരിച്ച എല്ലാ രചയിതാക്കൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഭാവിയിൽ ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുന്ന മികച്ച രചനകൾ സൃഷ്ടിക്കുവാനുള്ള കഴിവ് നിങ്ങൾക്കോരോരുത്തർക്കുമുണ്ടെന്നത് പ്രശംസനീയമാണ്. പ്രതിലിപിയിൽ നിങ്ങൾ തുടർച്ചയായി ദൈർഘ്യമേറിയ സീരീസ്/തുടർക്കഥകൾ എഴുതുന്നത് തുടരുകയാണെങ്കിൽ, വിജയകരമായ ഒരു ഭാവി സാഹിത്യലോകത്ത് പടുത്തുയർത്താൻ പ്രതിലിപി നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.
മികച്ച കഥകൾ ‘പ്രതിലിപി എമർജിംഗ് റൈറ്റേഴ്‌സ് അവാർഡ്’ എന്ന മത്സരത്തിലൂടെ വായനക്കാർക്ക് സമ്മാനിച്ച എല്ലാ രചയിതാക്കൾക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ!
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: വെറുതെ ഒരു കഥ രചയിതാവ്: "അന്ന"
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: കായലും മേഘവും രചയിതാവ്: വായു
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: അവിചാരിതം രചയിതാവ്: Ami Rosh "Innu"
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
രചന: നിനക്കായ് തോഴ രചയിതാവ്: കഥ
(സമ്മാനം : എക്‌സ്‌ക്ലൂസീവ് റൈറ്റിങ് കിറ്റ് + വിജയികൾക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ്)
പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റ് ചില മികച്ച രചനകൾ -
രചന: Justice for devika രചയിതാവ്: Story Telling
രചന: കൽതാമര രചയിതാവ്: കാശിതുമ്പ "കാശിതുമ്പ"
രചന: തീരം തേടി രചയിതാവ്: വെള്ള മന്ദാരം "വെള്ള മന്ദാരം"
രചന: Contract wife രചയിതാവ്: Ashifa Muneer
രചന: അടയാളങ്ങൾ രചയിതാവ്: തേൻമൊഴി "തേനു"
രചന: സ്ത്രീസ്വരം രചയിതാവ്: Nila rudra
രചന: നീ എന്ന ഒരു വരി രചയിതാവ്: ട്രോളന്റെ_സഖാവ്
രചന: അനന്തഭദ്രം രചയിതാവ്: പദ്മഗന്ധി
രചന: കാട്ടുപൂവ് രചയിതാവ്: ആബിദ് മണ്ണാർക്കാട് "ആബിദ്"
രചന: എന്ന് നിന്റെ ജാനു രചയിതാവ്: ഇതൾ Տօօƒí
രചന: എന്റ മാത്രം രചയിതാവ്: Sandra "San"
രചന: അത്രമേലിഷ്ടം രചയിതാവ്: കൃതി
രചന: രുദ്രന്റെ തടവറ രചയിതാവ്: കാളിന്ദി
രചന: നിനക്കായ് മാത്രം രചയിതാവ്: ആയില്യ
രചന: വീണ പൂവ് രചയിതാവ്: Farheen Farose "Farheen Farose"
ഈ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ! ഗോൾഡൻ ബാഡ്ജ് നേടിയ രചയിതാക്കൾ :
ശ്രദ്ധിക്കുക: മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല. വിജയികളെ ഞങ്ങൾ ഇമെയിൽ വഴി ബന്ധപ്പെടുന്നതാണ്.
തുടർന്നും എഴുതുക... എല്ലാ ആശംസകളും!
പ്രതിലിപി ഇവെന്റ്സ ടീം