പ്രിയ രചയിതാവേ,
ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ഓൺലൈൻ കഥാരചനാ മത്സരമായ ‘പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്‌സ്’ നിങ്ങൾക്കായി വീണ്ടും ആരംഭിച്ചിരിക്കുന്നു. ഈ മത്സരത്തിൽ 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ/സീരീസ് എഴുതുന്നതിലൂടെ പ്രതിലിപിയിലെ ഒരു മികച്ച 'സൂപ്പർ റൈറ്റർ' ആകാനും ആവേശകരമായ സമ്മാനങ്ങളും മറ്റ് നേട്ടങ്ങളും സ്വന്തമാക്കാനും നിങ്ങൾക്ക് അവസരം ലഭിക്കുന്നു.
60 ഭാഗങ്ങളുള്ള ഒരു ബെസ്റ്റ് സെല്ലർ സീരീസ് എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും, എഴുതാനുമുള്ള ചില നിർദ്ദേശങ്ങൾ ഇവിടെ ചേർക്കുന്നു.
1.ഒരു വരിയിൽ ഇതിവൃത്തം (പ്ലോട്ട്) തയ്യാറാക്കാം- ആദ്യമായി ഒരു പേജിൽ നിങ്ങളുടെ ഒരു വരിയുള്ള ഇതിവൃത്തം (പ്ലോട്ട്) എഴുതുക. ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും സംഭവങ്ങൾ/ പത്ര ലേഖനങ്ങൾ/ ടിവി വാർത്തകൾ/ ഏതെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റ്/ പ്രതിലിപി വായനക്കാരുടെ അവലോകനങ്ങൾ (ഇവയെല്ലാം ഉദാഹരണങ്ങൾ മാത്രമാണ്) തുടങ്ങി എന്ത് വിഷയം വേണമെങ്കിലും നിങ്ങൾക്ക് ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.
2.കഥയുടെ സംഗ്രഹം ഒരു പേജിന്റെ പകുതിയോളം വരുന്ന രീതിയിൽ എഴുതാം- മുകളിലുള്ള ഒറ്റവരി പ്ലോട്ടിനെ അടിസ്ഥാനമാക്കി, നിങ്ങളുടെ കഥയുടെ ഒരു ചെറിയ ചട്ടക്കൂട് നിർമ്മിക്കാൻ ഇതിലൂടെ ശ്രമിക്കാം. കഥ എവിടെ തുടങ്ങി എങ്ങനെ അവസാനിക്കുന്നുവെന്നും, പ്രധാന കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം ഇവിടെ എഴുതാം.
3. കഥയിലെ പ്രധാന കഥാപാത്രങ്ങളെ സൃഷ്ടിക്കാം- ഇനി കഥയിലെ പ്രധാന കഥാപാത്രങ്ങളെ രൂപകൽപ്പന ചെയ്യാം. അവർ എവിടെ താമസിക്കുന്നു? അവരുടെ ജീവിതത്തിലെ വെല്ലുവിളികൾ എന്തൊക്കെയാണ്? ഏതുതരം വ്യക്തിത്വമാണ് അവർക്കുള്ളത്? നിങ്ങളുടെ കഥക്ക് വേണ്ട മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാണ് എന്നതെല്ലാം ഉൾപ്പെടുത്തി, ഈ കഥാപാത്രങ്ങളെ കുറിച്ച് 4-5 വരികളിൽ ഹ്രസ്വമായ കുറിപ്പുകൾ തയ്യാറാക്കാം.
4. തുടക്കം മുതൽ അവസാനം വരെയുള്ള കഥയിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്താം- ഒരു പേജിന്റെ ആദ്യ പകുതിയിൽ കഥാസംഗ്രഹവും, കഥാപാത്രങ്ങളും, അടുത്ത പകുതിയിൽ കഥയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രധാന സംഭവങ്ങൾ, വഴിത്തിരിവുകൾ എന്നിവയും ഉൾപ്പെടുത്താം.
കഥയുടെ തുടക്കം മുതൽ അവസാനം വരെയുള്ള പ്രധാന സന്ദർഭങ്ങൾ 1,2,3,4 എന്നിങ്ങനെ അക്കങ്ങളിൽ രേഖപ്പെടുത്തി, ഓരോ സന്ദർഭങ്ങളെ കുറിച്ചും ഓരോ വരികൾ വീതം എഴുതാം.
5. കഥയെ ഭാഗങ്ങളായി വിഭജിക്കാം- മത്സരത്തിനായി നിങ്ങളുടെ 60 ഭാഗങ്ങളുള്ള കഥ ആസൂത്രണം ചെയ്യാനുള്ള സമയമാണിത്. തുടർക്കഥയെ ആറ് ഭാഗങ്ങളാക്കി ഓരോ വിഭാഗത്തിലും കഥയുടെ ഓരോ പ്രധാന സംഭവങ്ങളും ഉൾപ്പെടുത്താം -
1-10 ഭാഗങ്ങൾ
11-20 ഭാഗങ്ങൾ
21-30 ഭാഗങ്ങൾ
31-40 ഭാഗങ്ങൾ
41-50 ഭാഗങ്ങൾ
51-60 ഭാഗങ്ങൾ
ഈ ഓരോ വിഭാഗത്തിലും ചേർക്കാൻ ഉദ്ദേശിക്കുന്ന കഥയിലെ പ്രധാന സംഭവങ്ങൾ ആസ്പദമാക്കി 1-2 വരികൾ വീതം എഴുതാൻ ശ്രമിക്കുക.
6. ഓരോ ഭാഗത്തേക്കുറിച്ചും ഓരോ ചെറിയ കുറിപ്പുകൾ എഴുതാം- ഇപ്പോൾ നിങ്ങൾ കഥ എഴുതി തുടങ്ങാൻ തയ്യാറായിരിക്കുന്നു! ഓരോ 10 ഭാഗങ്ങളിലേക്കും വേണ്ട ആശയങ്ങൾ നിങ്ങൾ ഇതിനോടകം എഴുതിക്കഴിഞ്ഞു. ഇനി തുടർക്കഥയുടെ ഓരോ ഭാഗങ്ങളും കൃത്യമായി ആസൂത്രണം ചെയ്യുകയാണ് വേണ്ടത്.
കഥയുടെ ഓരോ ഭാഗത്തിലും എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് 1 വരിയിൽ ഏകദേശ രൂപരേഖ തയ്യാറാക്കാം. ഉദാഹരണം-
ഭാഗം 1-
ഭാഗം 2-
ഭാഗം 3-
ഭാഗം 4-
ഇങ്ങനെ…
********************************
ഇങ്ങനെ കഥയുടെ മുഴുവൻ ഭാഗങ്ങളും ആസൂത്രണം ചെയ്യാൻ 2-3 ദിവസങ്ങൾ വരെ സമയം വേണ്ടിവന്നേക്കാം. മികച്ച ഒരു കഥയെഴുതുന്നതിന് വ്യക്തമായ ആസൂത്രണം വളരെ പ്രധാനമാണ്. പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ്-മത്സരത്തിൽ നിങ്ങളുടെ കഥ തടസ്സങ്ങളില്ലാതെ സുഗമമായി എഴുതി പൂർത്തിയാക്കാൻ ഈ മാതൃക നിങ്ങളെ സഹായിക്കും. കഥക്കുവേണ്ട രൂപരേഖ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ എഴുതിത്തുടങ്ങുമ്പോൾ സംഭവിക്കാവുന്ന പല വെല്ലുവിളികളെയും എളുപ്പത്തിൽ നേരിടാനും, ആശയങ്ങളുടെ പരിമിതികൾ ഇല്ലാതെ എഴുതി പൂർത്തിയാക്കാനും നിങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും. ഈ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു രചയിതാക്കളെക്കാൾ ഒരുപടി മുന്നിൽ എത്താൻ വ്യക്തമായ ആസൂത്രണം നിങ്ങളെ സഹായിക്കും.
പ്രതിലിപി നിങ്ങളുമായി പങ്കിട്ട ഈ നിർദ്ദേശങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കൂ! ഒരു തുടർക്കഥ മുഴുവൻ എത്ര ലളിതവും, മനോഹരവുമായി എഴുതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് ഇതിലൂടെ മനസ്സിലാക്കാം. 60 ഭാഗങ്ങളുള്ള മികച്ച ഒരു തുടർക്കഥ നിങ്ങൾക്ക് അനായാസം എഴുതി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.
ഇന്ന് തന്നെ എഴുതാൻ തുടങ്ങൂ!
വിജയാശംസകൾ,
പ്രതിലിപി ഇവന്റ്സ് ഡിപ്പാർട്മെന്റ്