
പ്രതിലിപിപ്രിയ രചയിതാക്കളേ,
നിങ്ങളിൽ പലർക്കും ടിഡിഎസിനെ കുറിച്ചും, അതുമൂലം നിങ്ങളുടെ വരുമാനത്തിൽ നിന്നും മത്സരങ്ങളിൽ നിന്നും ലഭിക്കുന്ന തുകയിൽ വരുന്ന വ്യത്യാസത്തെ കുറിച്ചും നിരവധി സംശയങ്ങൾ ഉണ്ടാകുമല്ലോ? അപ്പോൾ ടിഡിഎസ് എന്താണ്, പ്രതിലിപിയിലെ വിവിധ തരത്തിലുള്ള പേയ്‌മെന്റുകളിൽ നിന്ന് ടിഡിഎസ് ഈടാക്കപ്പെടുന്നത് എങ്ങനെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ഈ ബ്ലോഗിൽ നിന്നും മനസിലാക്കാം
ടിഡിഎസ് എന്നാൽ പണം ലഭിക്കുന്ന ഉറവിടത്തിൽ നിന്ന് തന്നെ നികുതി പിടിക്കുന്ന പ്രക്രിയയാണ്. ഭാരത സർക്കാറിന് കീഴിൽ ഇൻകം ടാക്സ് ആക്ടിന് കീഴിൽ വരുന്ന ഒരു നിയമാണ് ഇത്. ടിഡിഎസിന്റെ നിരക്ക് തീരുമാനിക്കുന്നതും അത് ക്ലൈം ചെയ്യാൻ സാധിക്കുമോ എന്നീ കാര്യങ്ങൾ താങ്കൾക്ക് ലഭിക്കുന്ന പേയ്‌മെന്റ് രീതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്.
ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) രചയിതാവിന്റെ വരുമാനം 30000 രൂപയാകുമ്പോൾ അവരിൽ നിന്നും 10 ശതമാനം ടിഡിഎസ് ഈടാക്കപ്പെടും. ഉദാഹരണത്തിന് ഒരാൾക്ക് എല്ലാ മാസവും 5000 രൂപ വീതം സമ്പാദ്യം ലഭിക്കുന്നുവെന്ന് കരുതുക, ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ അവരുടെ ആകെ സമ്പാദ്യം 25000 രൂപയായിരിക്കും. സെപ്റ്റംബർ മാസത്തിലെ വരുമാനമായി 5000 രൂപ കൂടി ചേർക്കപ്പെടുമ്പോൾ അവരുടെ ആ സാമ്പത്തിക വർഷത്തിലെ സമ്പാദ്യം ആകെ 30000 രൂപയാകും. അപ്പോൾ ആ വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും 30000 രൂപയുടെ 10 ശതമാനം ടിഡിഎസായി ഈടാക്കപ്പെടും. അതായത് ആ സെപ്റ്റംബർ മാസത്തെ വരുമാനത്തിൽ നിന്നും 3000 രൂപ ഈടാക്കപ്പെടും(30000 ത്തിന്റെ 10%), അതിന് ശേഷമുള്ള ബാക്കി തുകയായിരിക്കും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക. അപ്പോൾ സെപ്റ്റംബർ മാസത്തിൽ രചയിതാവിന്റെ അക്കൗണ്ടിലേക്ക് 2000 രൂപ മാത്രമായിരിക്കും ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.
അതിന് ശേഷമുള്ള ആ സാമ്പത്തിക വർഷത്തിലെ ഓരോ മാസത്തിലും അതാത് മാസം ലഭിക്കുന്ന സമ്പാദ്യത്തിന്റെ 10% വീതം ടിഡിഎസ് ഇനത്തിൽ ഈടാക്കപ്പെടും. ഇത് സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ തുടരുകയും ചെയ്യും.
താങ്കൾക്ക് ഈ തുക തിരികെ ലഭിക്കുന്നതിനായി ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യണം. ഇതിന്റെ പ്രോസസ്സിങ് സമയം പൂർത്തിയാകുന്നതോടെ താങ്കളുടെ വരുമാനത്തിൽ നിന്നും ഈടാക്കിയ തുക താങ്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.
ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുന്നോടിയായി താങ്കളുടെ അത് വരെയുള്ള എല്ലാ ടിഡിഎസ് സർട്ടിഫിക്കറ്റുകളും താങ്കൾക്ക് ലഭ്യമാക്കുന്നതാണ്. മൂന്ന് മാസങ്ങൾക്ക് ഒരു ടിഡിഎസ് സർട്ടിഫിക്കറ്റ് എന്ന രീതിയിലാണ് താങ്കൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുക.
വരുമാനവുമായി ബന്ധപ്പെട്ട നിങ്ങൾക്ക് എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ആപ്പിലൂടെ ഞങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
2. ഇവെന്റുകളുടെയും മത്സരങ്ങളുടെയും സമ്മാനത്തുക
ഇവെന്റുകളുടെയും മത്സരങ്ങളുടെയും സമ്മാനത്തുകയിൽ നിന്നും ടിഡിഎസ് ഈടാക്കപ്പെടും. പക്ഷെ ഇത്തരത്തിൽ ഈടാക്കപ്പെടുന്ന ടിഡിഎസിന്റെ നിരക്കിൽ (ശതമാനം) വ്യത്യാസം ഉണ്ടെന്ന് മാത്രം.
നിങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ സമ്മാനമായി ലഭിക്കുന്ന തുക 10000 രൂപയിൽ കൂടുതൽ ആണെങ്കിൽ താങ്കളുടെ സമ്മാനത്തുകയിൽ നിന്നും 30% ടിഡിഎസ് ഈടാക്കപ്പെടും. ഇൻകം ടാക്സ് ആക്ട് 115BB പ്രകാരമാണ് ഈ തുക ഈടാക്കപ്പെടുന്നത്. അത് കൂടാതെ സർചാർജ്, ആരോഗ്യ - വിദ്യാഭ്യാസ സെസ് എന്നീ ഇനങ്ങളിൽ ആകെ തുകയുടെ 4% വും ഈടാക്കും.
ഉദാഹരണത്തിന്, നിങ്ങൾക്ക് 5000 രൂപ സമ്മാനത്തുകയായി ലഭിക്കുകയാണെങ്കിൽ താങ്കളുടെ സമ്മാനത്തുകയിൽ നിന്നും ടിഡിഎസ് ഈടാക്കപ്പെടില്ല. കാരണം 10000 രൂപ എന്ന മാർജിൻ നിങ്ങൾ കടന്നിട്ടില്ല.
എന്നാൽ അതെ സാമ്പത്തിക വർഷം തന്നെ താങ്കൾക്ക് 5000 രൂപ കൂടി സമ്മാനത്തുകയായി ലഭിച്ചാൽ, ആ സാമ്പത്തിക വർഷത്തിൽ താങ്കൾക്ക് ആകെ ലഭിച്ച സമ്മാനത്തുക 10000 രൂപയാകും. അപ്പോൾ 10000 രൂപയുടെ 30% (3000 രൂപ) താങ്കളുടെ അവസാനം ലഭിച്ച സമ്മാനത്തുകയിൽ നിന്നും ഈടാക്കപ്പെടും. അപ്പോൾ രണ്ടാമത് സമ്മാനമായി ലഭിച്ച 5000 രൂപയിൽ നിന്നും 2000 രൂപയായിരിക്കും 3000 രൂപ ടിഡിഎസ് ഈടാക്കിയതിന് ശേഷം താങ്കളുടെ അക്കൗണ്ടിലേക്ക് ലഭിക്കുക.
അതിന് ശേഷം താങ്കൾക്ക് അതേസാമ്പത്തിക വർഷത്തിൽ വീണ്ടും ഒരു തുക കൂടി സമ്മാനമായി ലഭിക്കുകയാണെങ്കിൽ, ആ തുകയുടെ 30% ഈടാക്കിയതിന് ശേഷമായിരിക്കും താങ്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.
ഇത് ഭാരത സർക്കാറിന്റെ നിർബന്ധിത നിയമം ആയതിനാൽ പേയ്മെന്റ് പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് തന്നെ ഈ തുക ഈടാക്കും.
.ഇൻകം ടാക്സ് ആക്ട് 115BB പ്രകാരം ആ സാമ്പത്തിക വർഷത്തിലെ താങ്കളുടെ ആകെ വരുമാനം നികുതി ഈടാക്കപ്പെടുന്ന തുകയിൽ നിന്നും കുറവാണെങ്കിൽ പോലും ഈ തുക തിരികെ ക്ലൈം ചെയ്യുന്നതിനോ, റീഫണ്ട് ചെയ്യുന്നതിനോ സാധിക്കില്ല, ഇതിനെ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്ന കാറ്റഗറിയിലാണ് ടാക്‌സിങ് കാര്യങ്ങൾക്കായി ഉൾപ്പെടുന്നത്.
ഇവെന്റുകളും മത്സരങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും [email protected]
എന്ന മെയിൽ മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.
ഇൻകം ടാക്സ് ആക്ട് പ്രകാരം ചില നിർദ്ദിഷ്ട്ട പേയ്‌മെന്റുകൾക്ക് 10% ടിഡിഎസ് ഈടാക്കപ്പെടും. പ്രതിലിപി ഐപി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പേയ്‌മെന്റുകൾക്കും (തുക അടിസ്ഥാനമാക്കാതെ) 10% ടിഡിഎസ് ഈടാക്കും. കൃത്യമായ ടാക്സ് റിപ്പോർട്ടിങ്ങിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്.
താങ്കളുടെ രചന ഏറ്റെടുക്കുമ്പോൾ തീരുമാനിക്കുന്ന തുക എത്രയാണെങ്കിലും (1000, 2000, 10000, 18000 അങ്ങനെ) അതിൽ നിന്നും 10% ടിഡിഎസ് ഈടാക്കപ്പെടും. നിങ്ങളുടെ പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് മുമ്പാണ് ഈ തുക ഈടാക്കുന്നത്.
നിങ്ങൾ നൽകിയിരിക്കുന്ന പാൻ നമ്പറിൽ ഉൾപ്പെടുത്തിയാണ് ഈ തുക ഈടാക്കുന്നത്. അതിനാൽ തന്നെ സാമ്പത്തിക വർഷത്തിന്റെ അവസാനം ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്ത് നിങ്ങൾക്ക് ഈ തുക തിരികെ ക്ലെയിം ചെയ്യാവുന്നതാണ്. ഇൻകം ടാക്സ് പോർട്ടലിൽ ഫോം 26AS അല്ലെങ്കിൽ AISൽ നിങ്ങൾക്ക് ഈടാക്കപ്പെട്ട ഈ തുക കാണാൻ കഴിയും,
താങ്കൾ എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ ഉള്ള തുക ആദ്യം തീരുമാനിക്കപ്പെട്ടത് തന്നെയാണ്. എന്നാൽ പേയ്മെന്റ് പ്രോസസ്സ് ചെയ്യുമ്പോൾ അതിൽ നിന്ന് സ്വാഭാവികമായും 10% ടിഡിഎസ് ഈടാക്കപ്പെടുകയാണ് ചെയ്യുന്നത്.
ഐപി എഗ്രീമെന്റുകളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും [email protected] എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.
ശ്രദ്ധിക്കുക:
നിങ്ങൾ നൽകിയിരിക്കുന്ന പാൻ നമ്പർ തെറ്റോ അല്ലെങ്കിൽ പ്രവർത്തനരഹിതമോ ആണെങ്കിൽ (ഉദാഹരണത്തിന് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ) ഉയർന്ന നിരക്കിലുള്ള ടിഡിഎസ് നിങ്ങളുടെ വരുമാനത്തിൽ നിന്ന് ഈടാക്കപ്പെടും, സാധാരണയായി 20-30%.
ടിഡിഎസ് ക്ലൈം ചെയ്യേണ്ടത് എങ്ങനെ?
താങ്കളുടെ ഒരു സാമ്പത്തിക വർഷത്തിലെ വരുമാനം ടാക്സ് ലിമിറ്റിന് താഴെയാണെങ്കിൽ പ്രതിമാസ വരുമാനത്തിൽ നിന്നും ഐപി പേയ്‌മെന്റുകളിൽ നിന്നും ഈടാക്കപ്പെടുന്ന 10% ടിഡിഎസ് തിരികെ ക്ലെയിം ചെയ്യാൻ സാധിക്കും.
ഇത് ക്ലൈം ചെയ്യുന്നതിനായി സാമ്പത്തിക വർഷത്തിന്റെ അവസാനം ഇൻകം ടാക്സ് റിട്ടേൺസ് (ITR) ഫയൽ ചെയ്യേണ്ടതായി ഉണ്ട്. ഏപ്രിലിനും ജൂലൈക്കും ഇടയിലുള്ള കാലയളവിലാണ് ഇത് ചെയ്യേണ്ടത്.
ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യുന്നതിന് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ സെർട്ടിഫൈഡ് ടാക്സ് പ്രൊഫഷണലിന്റെ സഹായം തേടുന്നത് ഗുണകരമായിരിക്കും.
ഇൻകം ടാക്സ് റിട്ടേൺസ് പ്രോസസ്സ് ചെയ്തതിന് ശേഷം ടിഡിഎസ് ഇനത്തിൽ ഈടാക്കപ്പെട്ട തുക താങ്കളുടെ രെജിസ്‌റർ ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
ഔദ്യോഗിക ഇൻകം ടാക്സ് പോർട്ടലിൽ ഫോം 26AS അല്ലെങ്കിൽ AIS പരിശോധിക്കുന്നത് വഴി താങ്കൾക്ക് ഈടാക്കപ്പെട്ട തുക ട്രാക്ക് ചെയ്യാൻ കഴിയും. (വെബ്സൈറ്റ് ലിങ്ക്: https://incometaxindia.gov.in/Pages/default.aspx)
ശ്രദ്ധിക്കുക : ഇവെന്റുകൾ അല്ലെങ്കിൽ മത്സരങ്ങളിൽ നിന്ന് നേടിയ സമ്മാനത്തുകളിൽ നിന്ന് ഈടാക്കുന്ന 30% ടിഡിഎസ് തുക താങ്കൾക്ക് ക്ലെയിം ചെയ്യാൻ സാധിക്കുന്നതല്ല.
TDS (ടാക്സ് ഡിഡക്‌ടഡ് അറ്റ് സോഴ്‌സ്) ഇൻകം ടാക്സ് ആക്ട് പ്രകാരം നിർബന്ധമായും ആവശ്യമായ നിയമപരമായ ഒന്നാണ്. നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനത്തെയും സമ്മാനത്തുകയെയും അടിസ്ഥാനമാക്കിയാണ് ഇവ ഈടാക്കപ്പെടുന്നത്.
താങ്കൾ പ്രതിലിപിയിൽ വിവിധ ഭാഷകളിൽ എഴുതുന്നുണ്ടെങ്കിലും എല്ലാ അക്കൗണ്ടുകളിലും ഒരേ പാൻ നമ്പർ ആണ് ലിങ്ക് ചെയ്തിരിക്കുന്നതെങ്കിൽ എല്ലാ ഭാഷകളിൽ നിന്നുള്ള വരുമാനവും സമ്മാനത്തുകയും ഒരേ പാൻ നമ്പറിന് കീഴിൽ ആകെ തുകയായി ആണ് കണക്കാക്കുന്നത്.
ഉദാഹരണത്തിന് താങ്കൾ മൂന്ന് ഭാഷയിലെ മത്സരത്തിൽ എഴുതി മൂന്ന് ഭാഷയിലും സമ്മാനം നേടുന്നത് വഴി താങ്കളുടെ മൂന്ന് അക്കൗണ്ടുകളിലെയും സമ്മാനങ്ങളുടെ ആകെ തുക10000 രൂപ ആവുകയാണെങ്കിൽ, ആ തുകയിൽ നിന്നും 30% TDS ഈടാക്കപ്പെടും.
സമ്മാനതുകകളുടെ ടിഡിഎസ് കണക്കാക്കുന്നത് ഒരു സാമ്പത്തിക വർഷത്തിൽ ആകെ ലഭിച്ച സമ്മാനത്തുക അനുസരിച്ചാണ്. ഒരു സാമ്പത്തിക വർഷത്തിൽ സമ്മാനം ലഭിച്ച ആകെ തുക 10000 രൂപ കടക്കുമ്പോൾ അതിൽ നിന്ന് ആകെ തുകയുടെ 30% ടിഡിഎസ് ആയി ഈടാക്കുകയാണ് ചെയ്തത്.
താങ്കൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ സമ്മാനത്തുകയുടെ ടിഡിഎസ് ഈടാക്കിയതിന് ശേഷം വീണ്ടും താങ്കൾക്ക് സമ്മാനം ലഭിച്ചാൽ ആ സാമ്പത്തിക വർഷത്തിൽ ആകെ ലഭിച്ച തുകയുടെ 30 ശതമാനം കണക്കാക്കുകയും നിയമപ്രകാരമുള്ള തുക ഈടാക്കുകയും ചെയ്യും.
പ്രതിമാസ വരുമാനങ്ങളിൽ നിന്നും ഐപി എഗ്രിമെന്റുകളുടെ തുകയിൽ നിന്നും ഈടാക്കുന്ന ടിഡിഎസ് ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്ത് താങ്കൾക്ക് ക്ലെയിം ചെയ്യാവുന്നതാണ്. എന്നാൽ ആ സാമ്പത്തിക വർഷത്തിലെ താങ്കളുടെ ആകെ വരുമാനം നികുതി ബാധകമായ വരുമാനപരിധിയിലും കുറവായിരിക്കണം,
ഇവെന്റുകളുടെയും മത്സരങ്ങളുടെയും സമ്മാനത്തുകയിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ് നിങ്ങൾക്ക് തിരികെ ക്ലൈം ചെയ്യാൻ സാധിക്കില്ല.
ഔദ്യോഗിക ഇൻകം ടാക്സ് പോർട്ടലിൽ ഫോം 26AS അല്ലെങ്കിൽ AIS പരിശോധിക്കുന്നത് വഴി താങ്കളിൽ നിന്ന് ഈടാക്കപ്പെട്ട ടിഡിഎസ് തുക താങ്കൾക്ക് ചെക്ക് ചെയ്യാൻ സാധിക്കും.
എല്ലാ രചയിതാക്കളുടെ പേയ്‌മെന്റുകൾക്കും ഈ നിയമങ്ങൾ പാലിക്കേണ്ടത് നിർബന്ധമായതിനാൽ, പ്രതിലിപിക്ക് TDS തുക ഈടാക്കുന്നത് പിൻവലിക്കാനോ ഒഴിവാക്കാനോ കഴിയില്ല.
താങ്കൾക്ക് ഏതെങ്കിലും മൂന്ന് മാസങൾ കൂടുമ്പോൾ ഉള്ള ഫോം 16A ആവശ്യമുണ്ടെങ്കിൽ [email protected]ൽ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
താങ്കൾക്ക് ടിഡിഎസിനെ കുറിച്ചുള്ള വിവരങ്ങൾ മനസിലായെന്ന് പ്രതീക്ഷിക്കുന്നു.
താങ്കൾക്ക് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി പ്രതിലിപി ആപ്പിലൂടെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹൃദയപ്പൂർവ്വം
ടീം പ്രതിലിപി