പ്രിയ രചയിതാവേ,
നിങ്ങളിൽ സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത ഇതാ നിങ്ങളെ തേടി എത്തിയിരിക്കുന്നു. പ്രതിലിപിയിലെ പ്രഗത്ഭരായ അഞ്ച് രചയിതാക്കളുടെ കഥകൾ ചേർത്ത് പ്രതിലിപി നിർമിച്ച "പടച്ചോൻറെ കഥകൾ" എന്ന ചലച്ചിത്രത്തെ കുറിച്ച് നിങ്ങൾക്കേവർക്കും അറിയാവുന്നതാണ്. എന്താണ് ദൈവം? എന്ന ചോദ്യത്തിന് നാല് വിത്യസ്ത ജീവിതങ്ങളിൽ കൂടെ ഉത്തരം തേടുന്ന ഈ ചലച്ചിത്രം ഇപ്പോൾ ഓറഞ്ച് മീഡിയയുടെ യൂട്യൂബ് ചാനലിലും ലഭ്യമാണ് എന്ന സന്തോഷ വാർത്ത ഞങ്ങൾ നിങ്ങളുമായി പങ്കിടുകയാണ്. പടച്ചോന്റെ കഥകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അന്തോണി- അക്ഷര ഷിനു, സെബിൻ ബോസ്
അക്ഷര ഷിനുവിന്റെയും സെബിൻ ബോസിന്റെയും സാഹിത്യ വൈദഗ്ധ്യത്താൽ ജനിച്ച ആദ്യ കഥ. അമ്മക്കായി ജീവിതം മാറ്റി വെച്ച പന്ത്രണ്ടുകാരനായ അന്തോണിയുടെ കഥ. സംവിധായകൻ സിബി മലയിലിന്റെ ശിഷ്യൻ ജിന്റോ തോമസാണ് ഈ കഥയ്ക്ക് ചുക്കാൻ പിടിച്ചത്. ഉപ്പും മുളകും താരം നിഷാ സാരംഗും സംവിധായകൻ ജിയോ ബേബിയും പിന്തുണച്ചുകൊണ്ട് മാസ്റ്റർ ഡാവിഞ്ചി സതീഷിന്റെ നേതൃത്വത്തിൽ, 'അന്തോണി' നിങ്ങളുടെ ഹൃദയം കവർന്നെടുക്കും.
അരുളപ്പാട് - അഖിൽ ജി ബാബു
അഖിൽ ജി ബാബു രചിച്ച 'അരുളപ്പാട്' ഒരു തെയ്യം കലാകാരന് താൻ കെട്ടിയാടുന്ന ഭഗവതിയോടുള്ള കടമയെ കുറിച്ച് പറയുന്നു. അരുളപ്പാട് എഴുതി സംവിധാനം ചെയ്യുമ്പോൾ തന്നെ ‘പടച്ചോന്റെ കഥകൾ’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ എന്ന ഭാരിച്ച ചുമതലകൂടി അഖിൽ ജി ബാബു എന്ന പുതുമുഖ സംവിധായകൻ നിർവഹിച്ചിരുന്നു. ഉപ്പും മുളകും താരം ബിജു സോപാനം, മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലി കിഷോർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഉണ്ടംപൊരി വിപ്ലവം’- മെൽവിൻ ഓമനപ്പുഴ
തന്ത്രശാലിയായ ചായ വിൽപനക്കാരൻ ഒരു ആൾദൈവത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതൊരു വിപ്ലവമായി മാറുന്നു. ഉണ്ടപൊരി വിപ്ലവം. മെൽവിൻ ഓമനപ്പുഴ രചിച്ച ഈ ആക്ഷേപഹാസ്യം തിരശീലയിലേക്ക് എത്തിച്ചിരിക്കുന്നത് ധനേഷ് മണ്ടകുളത്തിൽ എന്ന യുവസംവിധായകനാണ്. ശിവദാസ് കണ്ണൂർ, ഷൈനി സാറ, സത്യനാരായണമൂർത്തി എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗൗരി- ജ്വാലാമുഖി
'ഗൗരി', ജ്വാലാമുഖിയുടെ ക്രിയേറ്റീവ് റിസർവോയറിൽ നിന്നുള്ള ഒരു തീവ്രമായ കഥ. ആഗ്രഹങ്ങൾക്ക് ദൈവത്തിന് കാണിക്കയിട്ടാൽ മതിയെന്ന വിശ്വാസം കൊച്ചു ഗൗരി അറിയാതെ തെറ്റിക്കുന്നു. തുടർന്ന് കാവിൽ അവൾ കണ്ടത് ആ കുരുന്നിന്റെ ദൈവസങ്കല്പത്തെ ആകെ മാറ്റിമറിക്കുന്നു. ഇതാണ് കഥയുടെ കാതൽ. സുധിഷ്, നീന കുറുപ്പ്, ബേബി ലക്ഷ്യ എന്നിവർ അഭിനയിച്ച ഈ ശക്തമായ ആഖ്യാനം സംവിധായകൻ അജു സാജൻ പകർത്തുന്നു. വികാരങ്ങളുടെ ഒരു റോളർകോസ്റ്ററിനായി സ്വയം ധൈര്യപ്പെടൂ!
നിങ്ങളിൽ നിന്നുയർന്ന നിങ്ങളുടെ ദൈവത്തിൻറെ കഥകൾ. ഈ കഥകൾ നിങ്ങളുടെ വഴികാട്ടിയാകട്ടെ. നിങ്ങളുടെ സിരകൾക്കുള്ളിൽ മഷി ഒഴുകുന്നുവെങ്കിൽ അല്ലെങ്കിൽ സിനിമാ സ്വപ്നങ്ങൾ നിങ്ങളുടെ മനസ്സിൽ നൃത്തം ചവിട്ടുന്നുവെങ്കിൽ, ഈ കഥകൾ നിങ്ങൾ അന്വേഷിക്കുന്ന പ്രചോദനമാകട്ടെ. നിങ്ങളുടെ കഥകളും സാഹിത്യത്തിന്റെയും സിനിമയുടെയും മഹത്തായ വേദികളിലേക്ക് കടന്നേക്കാം. അതിനാൽ, സ്വപ്നം കാണുക, എഴുത്ത് തുടരുക, ആർക്കറിയാം, ഒരുപക്ഷേ അടുത്ത ബ്ലോക്ക്ബസ്റ്റർ നിങ്ങളുടെ പേര് വഹിക്കും! യാത്ര ആരംഭിക്കുന്നതേയുള്ളൂ…