വെറും 5000 രൂപയ്ക്ക് നിങ്ങളുടെ നോവലുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാം. നിങ്ങളിൽ പലരും സ്വന്തം കഥകൾ പുസ്തകമായി കാണാൻ സ്വപ്നം കാണുന്നവരാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഈ സ്വപ്നം ഞങ്ങൾ സത്യമാക്കുകയാണ്. ഈ ലിമിറ്റഡ് ടൈം ഓഫർ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ പുസ്തകൾ പ്രസിദ്ധീകരിക്കൂ! ഇതിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ [email protected] എന്ന മെയിൽ ഐഡിയിൽ ഞങ്ങളുമായി ബന്ധപെടുക.
40000 വാക്കുകൾക്ക് 5,000 INR + 18% GST. 40000 വാക്കുകളിൽ കൂടുതലുള്ള നോവലുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തക കോപ്പികളുടെ എണ്ണത്തിൽ കുറവ് വരുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപെടുക.
10 പുസ്തക കോപ്പികൾ (പേപ്പർബാക്ക്)
പാക്കേജിങ് ഉൾപ്പടെ ഷിപ്പിംഗ് ചാർജുകൾ
പ്രതിലിപി ഡിസൈൻ ചെയ്യുന്ന കവർ ചിത്രം
ബുക്കിന് ആവശ്യമായ ISBN നമ്പർ
പ്രിന്റ് പേപ്പർ - ബേസിക് ക്വാളിറ്റി
വെരി ബേസിക് ടൈപ്പ്സെറ്റിങ്
പ്രൂഫ് റീഡിങ്
കോൺട്രാക്ട് സൈൻ ചെയ്യുമ്പോൾ തന്നെ പേയ്മെന്റ് നൽകേണ്ടതാണ്. ഇത് ഒറ്റ തവണ പേയ്മെന്റ് ആയി പൂർത്തിയാക്കണം.
ഇത് ബന്ധപ്പെട്ട ജോലികൾ തുടങ്ങുന്നതിന് മുൻപ് തന്നെ രചയിതാവ് കോൺട്രാക്ട് സൈൻ ചെയ്യണം..
യഥാർത്ഥ പുസ്തകത്തിന്റെ ഒരു സാമ്പിൾ അറിയാൻ വേണ്ടി രചയിതാവിന് വീഡിയോ അയക്കുന്നതാണ്. (ശ്രദ്ധിക്കുക - ഇത് നിങ്ങളുടെ പുസ്തകം ആയിരിക്കില്ല, ഈ ആവശ്യത്തിന് വേണ്ടി ചെയ്യുന്ന സാമ്പിൾ മാത്രമായിരിക്കും)
പുസ്തകത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് രചയിതാവിന് 7-10 ദിവസങ്ങൾ നൽകുന്നതാണ്. ടൈപ്പ്സെറ്റിങ്ങിനും, പ്രൂഫ് റീഡിങ്ങിനുമായി രചയിതാവിന് ലഭിക്കുന്ന സമയം ഇതായിരിക്കും.
അവസാന എഡിറ്റിംഗും കഴിഞ്ഞുള്ള കോപ്പി സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ കൂടിയത് 30 ദിവസങ്ങൾക്കുള്ളിൽ പ്രിന്റ് ചെയ്ത പുസ്തകങ്ങൾ അയക്കുന്നതാണ്.
കവർ ചിത്രം ഫൈനൽ ആയി തീരുമാനിക്കുന്നത് പ്രതിലിപി ആയിരിക്കും. രചയിതാവിന് സാമ്പിളുകൾ നൽകാവുന്നതാണ്. ഒരു കവർ ചിത്രം മാത്രമായിരിക്കും ഡിസൈൻ ചെയ്യുന്നത്. ഫൈനൽ തീരുമാനം പ്രതിലിപിയുടേത് മാത്രമായിരിക്കും.
പ്രസ്തുത രചനയുടെ കോപ്പിറൈറ്റ് പ്രതിലിപി സ്വന്തമാക്കാത്ത പക്ഷം രചനയുടെ കോപ്പിറൈറ്റ് അവകാശം രചയിതാവിന്റേതായിരിക്കും.
കവർ ചിത്രത്തിന്റെ കോപ്പിറൈറ്റ് പ്രതിലിപിക്ക് ആയിരിക്കും. ഇത് കോൺട്രാക്ടിലും സൂചിപ്പിക്കുന്നതാണ്
പുസ്തകം അച്ചടിക്കാൻ അയക്കുന്നതിന് മുൻപ് ഇതിന്റെ ഒരു pdf രചയിതാക്കൾക്ക് പരിശോധിക്കാൻ അയക്കുന്നതാണ്.
ഫൈനൽ കോപ്പിയിൽ യാതൊരു വിധത്തിലുള്ള ഇമോജികളും ഉപയോഗിക്കാൻ പാടുള്ളതല്ല .
വരികൾക്കിടയിൽ അനാവശ്യമായ സ്പേസുകൾ ഉണ്ടാവാൻ പാടില്ല.
അനാവശ്യമായ കോമ, ഫുൾ സ്റ്റോപ്പ്, ഡോട്ടുകൾ എന്നിവ ഉണ്ടാവരുത്.
എനിക്ക് ഈ സ്‌കീമിൽ താല്പര്യമുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്?
നിങ്ങൾക്ക് ഇതിൽ താല്പര്യമുണ്ടെങ്കിൽ [email protected] എന്ന മെയിൽ ഐഡിയിൽ ബന്ധപെടുക. മെയിലിൽ നിങ്ങളുടെ മൊബൈൽ നമ്പർ നിർബന്ധമായും ചേർക്കുക.
ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സ്റ്റെപ്പ്സ് എന്തൊക്കെയാണ്?
നിങ്ങളുടെ മെയിൽ ലഭിച്ച ശേഷം ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുകയും പുസ്തകത്തിന്റെ വിവരങ്ങൾ ചോദിക്കുകയും ചെയ്യുന്നതാണ്. അതിന് ശേഷം പ്രതിലിപിയുടെ അക്കൗണ്ടിൽ നിന്നും spotdraft വഴി കോൺട്രാക്ട് സൈൻ ചെയ്യാൻ അയക്കും. പേയ്മെന്റും, കോൺട്രാക്ട് സൈനിങ്ങും കഴിഞ്ഞ ശേഷം പുസ്തകത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ഗൂഗിൾ ഫോം അയക്കും. അവസാന തിരുത്തലുകൾ നടത്തേണ്ട രചനയുടെ കോപ്പിയും അയക്കുന്നതാണ്. നിങ്ങളുടെ പുസ്തകത്തിന്റെ വിവരങ്ങൾ ഫോമിൽ ഫിൽ ചെയ്ത ശേഷം അവസാന തിരുത്തലുകൾ കഴിഞ്ഞ കോപ്പി അയക്കുക. ഇത് ലഭിക്കുന്നതോടെ മറ്റു ജോലികളും, പ്രിന്റിങ്ങും ആരംഭിക്കുന്നതാണ്.
എന്റെ പുസ്തകത്തിന്റെ പബ്ലിഷേഴ്‌സ് ആരായിരിക്കും?
പ്രതിലിപി പേപ്പർബാക്ക്സ് (Pratilipi paperbacks)
എന്റെ രചന ഞാൻ പ്രസിദ്ധീകരണത്തിന് വേണ്ടി എങ്ങനെയാണ് ഷെയർ ചെയ്യേണ്ടത്?
പ്രസ്തുത രചന പ്രതിലിപിയിൽ ലഭ്യമാണെങ്കിൽ അത് ഞങ്ങൾ തന്നെ ഡൗൺലോഡ് ചെയ്യുന്നതാണ്. ശേഷം അവസാന തിരുത്തലുകൾക്കായി MS word ഫയൽ ഫോർമാറ്റിൽ രചയിതാവിന് ഷെയർ ചെയ്യുന്നതായിരിക്കും.
പ്രതിലിപിയിൽ ഇല്ലാത്ത ഒരു നോവൽ എനിക്ക് പുസ്തകമാക്കാൻ കഴിയുമോ, അതിന് എന്താണ് ചെയ്യേണ്ടത്?
തീർച്ചയായും, ഞങ്ങൾ പ്രതിലിപിക്ക് പുറത്തുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. രചന MS word ഫയൽ ആയി ഷെയർ ചെയ്താൽ മതിയാവും.
ഏത് അക്കൗണ്ടിലേക്ക് ഞാൻ തുക അയക്കേണ്ടത്?
ഞങ്ങളുടെ നിബദ്ധനകൾ മനസിലാക്കിയ ശേഷം പ്രസിദ്ധീകരിക്കുവാനുളള സമ്മതം നൽകി കഴിയുമ്പോൾ അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾ പങ്കുവയ്ക്കുന്നതാണ്.
എന്റെ പുസ്തകം വിൽക്കുന്നതിനുള്ള തുക എത്രയായിരിക്കും?
ഇത് പരസ്പരമുള്ള ചർച്ചകളിലൂടെ തീരുമാനിക്കുന്നതാണ്. (ബുക്കിന്റെ പ്രൈസ് തീരുമാനിക്കുന്നതിൽ കുറച്ചധികം ഘടകങ്ങൾ ഉള്ളത് കൊണ്ടാണിത് )
ഓൺലൈൻ വെബ്സൈറ്റുകളിൽ നിങ്ങൾ എന്റെ പുസ്തകം വിൽക്കുമോ? eg- amazon
അതെ. ആമസോണിൽ നിങ്ങളുടെ പുസ്തകം ലിസ്റ്റ് ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നതാണ്. ആമസോൺ ലിസ്റ്റിംഗ് കൂടി ഉൾപെടുമ്പോൾ ഫീസ് കൂടും.
ബുക്കിന്റെ സൈസ് എത്രയാണ് ?
8.5 x 5.5 inches