പ്രിയ രചയിതാക്കളേ, വായനക്കാരേ ,
ഇന്ത്യയിലെ ജനപ്രിയ ഓൺലൈൻ രചനാ മത്സരമായ സൂപ്പർ റൈറ്റർ അവാർഡ്സ് - 6 ൻ്റെ ഫലങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ പുറത്ത് വന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ
ഈ ഓൺലൈൻ രചനാ മത്സരത്തിൽ 80 ഓ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ എഴുതി പൂർത്തിയാക്കുന്ന എല്ലാ രചയിതാക്കൾക്കും പ്രതിലിപിയിൽ നിന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'പ്രശസ്തിപത്രം' ലഭിക്കും എന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു
80 ഭാഗങ്ങളുള്ള ഒരു തുടർക്കഥ എഴുതുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. എഴുത്തിനോട് അദമ്യമായ അഭിനിവേശവും, സമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ അത് നിശ്‌ചിത സമയത്തിനകം കൃത്യമായി എഴുതിപ്പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. ഈ രചയിതാക്കളോടും അവരുടെ അശ്രാന്ത പരിശ്രമത്തോടുമുള്ള ബഹുമാനസൂചകമാണ് പ്രതിലിപിയിൽ നിന്നും അവർക്ക് നൽകുന്ന പ്രശസ്തിപത്രം.
സൂപ്പർ റൈറ്റർ അവാർഡ്സ് - 6 മത്സരത്തിൽ നിരവധി രചയിതാക്കൾ ഈ വെല്ലുവിളി ഏറ്റെടുത്ത് 80 ഓ അതിലധികമോ ഭാഗങ്ങളുള്ള സീരീസുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. പല ഭാഷകളിലും രചയിതാക്കൾ 200 ഉം 300 ഉം ഭാഗങ്ങളൊക്കെയുള്ള തുടർക്കഥകഥകൾ വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നത് അഭിമാനത്തോടെ പറയട്ടെ. (പ്രതിലിപിയിലെ ഏകദേശം എല്ലാ ഭാഷകളിലും ഈ മത്സരം ഇതേ സമയത്ത് നടന്നിട്ടുണ്ടായിരുന്നു.)
ഈ മത്സരം വലിയവിജയമാക്കിത്തീർത്തതിന് എല്ലാ പ്രിയ രചയിതാക്കളോടും വായനക്കാരോടും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഇനിയുള്ള മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുക്കാൻ പ്രതിലിപിയിലെ മറ്റ് രചയിതാക്കൾക്കും ഇതൊരു പ്രചോദനമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ഈ രചയിതാക്കളുടെ നേട്ടം മുഴുവൻ പ്രതിലിപി കൂട്ടായ്മയുമായി പങ്കിട്ട് ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്!
ഈ നേട്ടം കരസ്ഥമാക്കിയ രചയിതാക്കൾക്ക് പ്രതിലിപി നൽകുന്ന 'പ്രശസ്തിപത്രം' അതാത് രചയിതാക്കളുടെ വിലാസത്തിലേക്ക് ഞങ്ങൾ അയയ്ക്കുന്നതാണ്. രചയിതാക്കൾ ദയവായി കുറച്ച് ദിവസം കാത്തിരിക്കുക, ഞങ്ങളുടെ ടീം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
നമുക്ക് ആ രചയിതാക്കളും രചനകളും ഏതൊക്കെയെന്ന് നോക്കാം :
ഈ മത്സരത്തിൽ മലയാളം വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും ദൈർഘ്യമേറിയ തുടർക്കഥയുടെ വിവരങ്ങൾ :
രചയിതാവ്: അമ്മു സന്തോഷ് രചന: ധ്രുവം ഭാഗങ്ങൾ: 143
80 ഓ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിച്ച മറ്റു രചയിതാക്കളുടെ വിവരങ്ങൾ -
രചയിതാവ്: വിജയൻ എം രചന: ഇരുണ്ട വാതായനങ്ങൾ ഭാഗങ്ങൾ: 140
രചയിതാവ്: ഇമ രചന: മാംഗല്യചെപ്പ് ഭാഗങ്ങൾ: 121
രചയിതാവ്: ജിൻസ ജാസ്മിൻ രചന: സെക്കന്റ് മാരേജ് ഭാഗങ്ങൾ:119
രചയിതാവ്: സൗമ്യാലക്ഷ്മി രചന: മഞ്ഞുകാലവും കഴിഞ്ഞ് ഭാഗങ്ങൾ: 112
രചയിതാവ്: തൂവൽ രചന: ഇനിയുള്ള കാലം നിന്നോടൊപ്പം ഭാഗങ്ങൾ: 106
രചയിതാവ്: പൂവിശ രചന: നിനക്കായ് ഈ ജന്മം ഭാഗങ്ങൾ: 105
രചയിതാവ്: Queen of dark രചന: The Charm Offensive ഭാഗങ്ങൾ: 105
രചയിതാവ്: നിലാ രചന: പ്രിയം ഭാഗങ്ങൾ: 102
രചയിതാവ്: അഡ്വ വീണാ ആൻ്റണി രചന: പ്രണയ പ്രദോഷം ഭാഗങ്ങൾ: 101
രചയിതാവ്: മഴ മിഴി രചന: പുനർജ്ജനി ഭാഗങ്ങൾ: 100
രചയിതാവ്: മുഹമ്മദ് റാഫി രചന: യാത്ര പറയാതെ ഭാഗങ്ങൾ: 93
രചയിതാവ്: പ്രീഷ്മ രചന: അവളെൻ നിധി ഭാഗങ്ങൾ: 91
രചയിതാവ്: അമ്മു രചന: ഇച്ചായന്റെ കൊച്ച് ഭാഗങ്ങൾ: 90
രചയിതാവ്: അഞ്ജലി രചന: പ്രണയമാണെന്നിൽ ഭാഗങ്ങൾ: 87
രചയിതാവ്: രമേഷ് കൃഷ്ണൻ രചന: അരളിപൂക്കുന്ന വേനലുകൾ ഭാഗങ്ങൾ: 86
രചയിതാവ്: ആദ്യ രചന: എന്ന്, സ്വന്തം ഭാഗങ്ങൾ: 84
രചയിതാവ്: രുദ്രവേണി രചന: വെയിൽ മരങ്ങൾ ഭാഗങ്ങൾ: 83
രചയിതാവ്: സ്മിത രാജൻ പാലാ രചന: ഹോട്ട് പാലസ് @ വിയറ്റ്നാം ഭാഗങ്ങൾ: 82
രചയിതാവ്: ആമി രചന: നിക്കാഹ് ഭാഗങ്ങൾ: 81
രചയിതാവ്: ഇശൽ രചന: പ്രണയ തീരം ഭാഗങ്ങൾ: 81
രചയിതാവ്: ഡോ. ദിൽരാജ് രചന: The Unveiled Truth ഭാഗങ്ങൾ: 81
രചയിതാവ്: റൈഹ ഹുസൈൻ രചന: IPS Love ഭാഗങ്ങൾ: 81
രചയിതാവ്: പ്രീത കെ പി രചന: മധുരപ്രതികാരം ഭാഗങ്ങൾ: 81
രചയിതാവ്: കുഞ്ഞി രചന: പുനർ വിവാഹം ഭാഗങ്ങൾ: 80
രചയിതാവ്: മൈഥിലി മിത്ര രചന: സിന്ദൂര രേഖ ഭാഗങ്ങൾ: 80
രചയിതാവ്: ഋത്വാ രചന: വംശിവം ഭാഗങ്ങൾ: 80
രചയിതാവ്: സാൻവി രചന: കാറ്റില്‍ ശലഭങ്ങള്‍ പോലെ ഭാഗങ്ങൾ: 80
രചയിതാവ്: ജ്വാലാമുഖി രചന: ചാരുഹാസിനി ഭാഗങ്ങൾ: 80
രചയിതാവ്: ശരശിവ രചന: ഏക;പിഴച്ചവളുടെ കഥ ഭാഗങ്ങൾ: 80
ഈ രചയിതാക്കൾക്ക് പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങ്ങൾ. ഇതേ ആവേശത്തോടെ തുടർന്നും എഴുതുക. മലയാള സാഹിത്യലോകത്ത് നാളെ നിങ്ങൾക്കൊരു സ്ഥാനം നേടാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ‘സൂപ്പർ റൈറ്റർ അവാർഡ് -7 ’ൽ നിങ്ങൾ എല്ലാവരും പങ്കെടുക്കുമെന്നും നിങ്ങളുടെ പുതിയ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് അവസരം ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മത്‌സരത്തെക്കുറിച്ച് അറിയാനായി താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക :
‘സൂപ്പർ റൈറ്റർ അവാർഡ്സ് - 7’ : വിവരങ്ങൾ
തുടർന്നും എഴുതുക. എല്ലാ ആശംസകളും!
പ്രതിലിപി ഇവൻറ്സ് ടീം