Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

സൂപ്പർ റൈറ്റേഴ്സ് അവാർഡ്സ് 4 ൽ 100 ഭാഗങ്ങളിൽ അധികം പ്രസിദ്ധീകരിച്ചവർക്ക് ആശംസകൾ

12 May 2023

പ്രിയ രചയിതാക്കളേ,

 

നിങ്ങളുമായി വലിയൊരു സന്തോഷ വാർത്ത ഞങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു!

 

നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന സൂപ്പർ റൈറ്റർ അവാർഡ്സ് - 4 ന്റെ  ഫലം  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു! ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സാഹിത്യ മത്സരത്തിൽ ഞങ്ങൾ രചയിതാക്കൾക്കായി വ്യത്യസ്തമായ ഒരു ചലഞ്ച് കൂടി നൽകിയിരുന്നു. 100-ഓ അതിലധികമോ ഭാഗങ്ങളുടെ ഒരു സീരീസുകൾ എഴുതുന്ന എല്ലാ രചയിതാക്കൾക്കും ഞങ്ങൾ പ്രതിലിപിയിൽ  നിന്ന് ഉറപ്പുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു.

 

100 ഭാഗങ്ങളുള്ള ഒരു സീരീസ്  എഴുതുന്നത്  ഏറെ  സമയവും, ക്ഷമയും, കഴിവും, അച്ചടക്കവും ആവശ്യമായ കഠിനമായ വെല്ലുവിളിയായിരുന്നു. എഴുത്തിനോട് അങ്ങേയറ്റം ആഗ്രഹവും, സ്നേഹവുമില്ലാതെ  ഇത് ചെയ്യുന്നത് എളുപ്പമായിരുന്നില്ല.



രചയിതാക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വലിയ പ്രതികരണം കണ്ട് ഞങ്ങൾ ആശ്ചര്യപ്പെടുകയായിരുന്നു. ഈ രചനാ മത്സരത്തിൽ നിരവധി രചയിതാക്കൾ വെല്ലുവിളി ഏറ്റെടുത്ത് 100 ഭാഗ ങ്ങളുള്ള സീരീസുകൾ  പ്രസിദ്ധീകരിച്ചു! അവരിൽ ചിലർ 150/200/250/300 ഭാഗങ്ങളോ അതിലധികമോ ഉള്ള കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ വിസ്മയം പ്രകടിപ്പിക്കാനോ ഞങ്ങളുടെ രചയിതാക്കളെ  പ്രശംസിക്കാനോ വാക്കുകൾ തികഞ്ഞെന്നു വരില്ല.

 

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഇത്തരത്തിലുള്ള  അവിശ്വസനീയമായ കഴിവുകൾ കണ്ടെത്താൻ സാധിക്കുന്നതിൽ  ഞങ്ങൾ അഭിമാനിക്കുന്നുണ്ട്. നിങ്ങളുടെ പങ്കാളിത്തത്തിനും ഈ മത്സരം മികച്ച വിജയമാക്കിയതിനും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഇത് മറ്റ് രചയിതാക്കൾക്കും പ്രചോദനവും പ്രചോദനവും നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് നിങ്ങളുടെ നേട്ടം മുഴുവൻ പ്രതിലിപി കുടുംബവുമായി ഞങ്ങൾ പങ്കിടുകയും ആഘോഷിക്കുകയും ചെയ്യുന്നത്!

 

നിങ്ങൾക്കായുള്ള സമ്മാനം കൊറിയർ വഴി അയയ്ക്കുന്നതാണ്. ദയവായി കുറച്ച് ദിവസം കാത്തിരിക്കുക , ഞങ്ങളുടെ ടീം ഇതിനായി നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

 

ഈ മത്സരത്തിൽ മലയാളം  ഭാഷയിൽ പ്രസിദ്ധീകരിച്ച ഏറ്റവും ദൈർഘ്യമേറിയ സീരീസ് -

 

വിജയൻ എം : ചക്രവ്യൂഹങ്ങൾ : 156 പാർട്ടുകൾ 

 

നൂറോ അതിലധികമോ ഭാഗങ്ങളുള്ള സീരീസുകൾ പ്രസിദ്ധീകരിച്ച രചയിതാക്കളുടെ ലിസ്റ്റ്-

 

  1. കണ്ണൻ സജു : അന്നമ്മ ജോൺ IPS 2022 : 149 പാർട്ടുകൾ 
  2. അനില സനൽ അനുരാധ : ഇന്ദ്ര :  129 പാർട്ടുകൾ 
  3. സൗമ്യ ലക്ഷ്മിനക്ഷത്രങ്ങൾ പറയാതിരുന്നത് : 126 പാർട്ടുകൾ
  4. നീത : നിൻ ജന്മാന്തരങ്ങളിൽ : 126 പാർട്ടുകൾ 
  5. അമ്മു വത്സലൻ : വാസ്തവം : 110 പാർട്ടുകൾ 
  6. പൂച്ചക്കുട്ടി കൃഷ്ണ ഹരി : എന്റെ കുടുംബം : 109 പാർട്ടുകൾ 
  7. ജയപ്രിയ സുധീഷ് : ദീപാരാധന : 107 പാർട്ടുകൾ 
  8. ഹിർഫാന : ഖൽബിലെ ജിന്ന്  : 105 പാർട്ടുകൾ 
  9. ഫ്ലോറൻസ് ഫ്ളോയോ : സ്വാഹ, അഗ്നിക്ക് ആരാണ്? : 105  പാർട്ടുകൾ 
  10. ആതിര രാജേഷ് : സൂപ്പർ റൈറ്റേഴ്‌സ് അവാർഡ്‌സ് 4 - ഓപ്പോൾ : 103 പാർട്ടുകൾ 
  11. വിനീത അനിൽ : ആനക്കാരന്റെ പെണ്ണ് : 103 പാർട്ടുകൾ 
  12. നച്ചു : രാവണപ്രണയം : 102 പാർട്ടുകൾ 
  13. അശ്വതി സജിത്ത് : കനൽ വഴികൾ താണ്ടി : 101 പാർട്ടുകൾ 

 

ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ എല്ലാവരും പ്രതിലിപിയിലെ സൂപ്പർ റൈറ്റേഴ്‌സ് തന്നെയാണ് 

 

ഈ ആവേശത്തോടെ തുടർന്നും എഴുതുക. നിങ്ങൾക്ക് പ്രതിലിപിയിൽ 

ശോഭനമായ ഒരു ഭാവി ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും!

 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ‘സൂപ്പർ റൈറ്റർ അവാർഡ് - 5’ൽ നിങ്ങൾ എല്ലാവരും പങ്കെടുക്കുമെന്നും പുത്തൻ  ജനപ്രിയ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് അവസരം നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

 

ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ 60 ഭാഗങ്ങളുള്ള ഒരു സീരീസ്  ഓഗസ്റ്റ് 4-നകം പ്രസിദ്ധീകരിച്ചാൽ മതിയാവും. പ്രത്യേക സമ്മാനങ്ങളെക്കുറിച്ചും മത്സരത്തിന്റെ മറ്റ് നിയമങ്ങളെക്കുറിച്ചും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

 

https://malayalam.pratilipi.com/event/d0bgy8ue72

 

നിങ്ങളുടെ അടുത്ത രചനകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു 

ആശംസകളോടെ, 

പ്രതിലിപി ഇവൻറ് ടീം