പ്രിയ രചയിതാക്കളേ,
നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സാഹിത്യ മത്സരമായ സൂപ്പർ റൈറ്റർ അവാർഡ്സ് - 5 ന്റെ ഫലം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു! ഈ ഓൺലൈൻ സാഹിത്യ മത്സരത്തിൽ 100-ഓ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥ എഴുതി പൂർത്തിയാക്കുന്നവർക്ക് പ്രതിലിപി ഒരു സമ്മാനം പ്രഖ്യാപിച്ചിരുന്നു. പ്രതിലിപിയിൽ നിന്നുള്ള ഒരു പ്രത്യേക പ്രശംസാപത്രമാണ് ഈ രചയിതാക്കൾക്ക് ലഭിക്കുന്നത്.
100 ഭാഗങ്ങളുള്ള ഒരു തുടർക്കഥ എഴുതുന്നത് തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. സയവും, ക്ഷമയും, കഴിവും, അച്ചടക്കവും എല്ലാം ഇതിന് ആവശ്യമാണ്. എഴുത്തിനോട് അത്രയധികം അഭിനിവേശവും, സമർപ്പണബോധവുമില്ലാതെ 100 ഭാഗങ്ങളുള്ള ഒരു തുടർക്കഥ നിശ്ചിത സമയത്തിനുള്ളിൽ എഴുതി പൂർത്തിയാക്കുന്നത് എളുപ്പമല്ല.
ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് രചയിതാക്കളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത് മികച്ച പ്രതികരണമായിരുന്നു. സൂപ്പർ റൈറ്റർ അവാർഡ്സ് - 5 മത്സരത്തിൽ നിരവധി രചയിതാക്കൾ ഈ വെല്ലുവിളി ഏറ്റെടുത്ത് 100 ഭാഗങ്ങളുള്ള സീരീസുകൾ പ്രസിദ്ധീകരിച്ചു! പല ഭാഷകളിലായി രചയിതാക്കൾ 150/200/250/300 ഭാഗങ്ങളോ അതിലധികമോ ഉള്ള കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നത് എടുത്ത് പറയേണ്ട ഒരു നേട്ടമാണ്.
ഇങ്ങനെയുള്ള മത്സരങ്ങളിലൂടെ രചയിതാക്കളുടെ ആശ്ചര്യകരമായ കഴിവുകൾ കണ്ടെത്താൻ സാധിക്കുന്നതിൽ പ്രതിലിപി അഭിമാനിക്കുന്നു. നിങ്ങളുടെ പങ്കാളിത്തത്തിനും ഈ മത്സരം മികച്ച വിജയമാക്കിയതിനും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഇത് ഇനിയുള്ള മത്സരങ്ങളിൽ മുന്നേറാൻ പ്രതിലിപിയിലെ മറ്റ് രചയിതാക്കൾക്കും പ്രചോദനമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ നേട്ടം മുഴുവൻ പ്രതിലിപി കൂട്ടായ്മയുമായി പങ്കിട്ട് ഈ നേട്ടം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്!
നിങ്ങൾക്കായുള്ള പ്രശംസാപത്രം കൊറിയർ വഴി അയയ്ക്കുന്നതാണ്. ദയവായി കുറച്ച് ദിവസം കാത്തിരിക്കുക, ഞങ്ങളുടെ ടീം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
ഈ മത്സരത്തിൽ മലയാളം ഭാഷയിൽ പ്രസിദ്ധീകരിച്ച ഏറ്റവും ദൈർഘ്യമേറിയ തുടർക്കഥ -
നൂറോ അതിലധികമോ ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിച്ച രചയിതാക്കൾ -
രചയിതാവ്:Ammu Santhosh "അമ്മു സന്തോഷ്" രചന:ജ്വാലാമുഖി ഭാഗങ്ങൾ: 150
രചയിതാവ്:ദാക്ഷായണി "ദാക്ഷായണി" രചന:എൻ പാതി ഭാഗങ്ങൾ: 144
രചയിതാവ്:വേഴാമ്പൽ "പൊന്നൂസ്" രചന:MONSTER'S LOVE ഭാഗങ്ങൾ: 143
രചയിതാവ്: വിനീത അനില്‍ രചന:ആര്യാഹി ഭാഗങ്ങൾ: 142
രചയിതാവ്:മേഘ അരുൺ രചന:മനസ്സിനക്കരെ ഭാഗങ്ങൾ: 139
രചയിതാവ്: vijayan m രചന: പതിനൊന്നാം മണിക്കൂറിൽ ഭാഗങ്ങൾ: 132
രചയിതാവ്:ഷാജി കാവ്യ രചന:നിലാഗന്ധി ഭാഗങ്ങൾ: 112
രചയിതാവ്:𝑖𝑡'𝑧 .𝑚𝑒."𝑉𝑎𝑎𝑣𝑎” രചന: പെയ്തൊഴിയാതെ ഭാഗങ്ങൾ: 110
രചയിതാവ്:Muhammed Rafi രചന:പ്രണയനിലാവ് ഭാഗങ്ങൾ: 105
രചയിതാവ്:കാവ്യ ഹരിക്കുട്ടൻ രചന:ഞാൻ ഇവിടെ സുരക്ഷിതയല്ല -I'm not safe here ഭാഗങ്ങൾ: 105
രചയിതാവ്:അർദ്ധനാരി രചന:രണ്ടാംകെട്ടു ഭാഗങ്ങൾ: 105
രചയിതാവ്:വിനീത അനില്‍ രചന:കന്യകയുടെ വില ഭാഗം ഭാഗങ്ങൾ: 105
രചയിതാവ്:ᴩʀᴀʙʜɪᴛʜᴀ ᴩʀᴇᴛʜᴇᴡꜱʜ രചന:എന്റെ ജീവനായ് ഭാഗങ്ങൾ: 101
രചയിതാവ്:Dua രചന:വിധിക്കപ്പെട്ട പ്രണയം ഭാഗങ്ങൾ: 103
രചയിതാവ്:ᴍᴏᴍ'ꜱ ɢɪʀʟ രചന:ശ്രീദേവം ഭാഗങ്ങൾ: 103
രചയിതാവ്:Tolly Thomas രചന:അഗ്നി സാക്ഷി ഭാഗങ്ങൾ: 103
രചയിതാവ്:Ꮥ@ʟḯн "സാലിഹ്" രചന:Revolution 2 : Phoenix ഭാഗങ്ങൾ: 103
രചയിതാവ്:Florence Floyo രചന:അലംകൃത എന്ന അല്ലി ഭാഗങ്ങൾ: 102
രചയിതാവ്:മഴവിൽ പെണ്ണ് രചന:MADLY LOVE ഭാഗങ്ങൾ: 102
രചയിതാവ്:നിരഞ്ജന RN "Niranjana RN" രചന:സ്വരാക്ഷ ഭാഗങ്ങൾ: 102
രചയിതാവ്:Nachu രചന:അസുരപ്രണയം ഭാഗങ്ങൾ: 102
രചയിതാവ്: Naju aash രചന: അസുരപ്രണയം ഭാഗങ്ങൾ: 104
രചയിതാവ്:Amina Aysha രചന:അന്ന് പെയ്ത മഴയിൽ ഭാഗങ്ങൾ: 101
രചയിതാവ്:ഹർഷ "പ്രാണ" രചന:അഗ്നിക ഭാഗങ്ങൾ: 101
രചയിതാവ്:yaana.jafar. രചന:Always for you ഭാഗങ്ങൾ: 101
രചയിതാവ്:അനാമിക രചന:തീരം തേടുന്നവർ ഭാഗങ്ങൾ: 101
രചയിതാവ്:അഗ്നി ജ്വാല രചന:𝓜𝔂 𝔀𝓲𝓯𝓮 𝓘𝓼 𝓶𝔂 𝓛𝓲𝓯𝓮 ഭാഗങ്ങൾ: 100
ഈ രചയിതാക്കൾക്കെല്ലാം പ്രതിലിപിയുടെ പ്രത്യേക അഭിനന്ദനങൾ. നിങ്ങൾ എല്ലാവരും പ്രതിലിപിയിലെ സൂപ്പർ റൈറ്റേഴ്‌സ് തന്നെയാണ്. ഈ ആവേശത്തോടെ തുടർന്നും എഴുതുക. നിങ്ങൾക്ക് സാഹിത്യലോകത്ത് ശോഭിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും!
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ‘സൂപ്പർ റൈറ്റർ അവാർഡ് - 6’ൽ നിങ്ങൾ എല്ലാവരും പങ്കെടുക്കുമെന്നും നിങ്ങളുടെ പുതിയ കഥകൾ ആസ്വദിക്കാൻ വായനക്കാർക്ക് അവസരം നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ 25 ഡിസംബർ 2023-നകം പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്.
സൂപ്പർ റൈറ്റർ അവാർഡ്സ് - 6’-ന്റെ പൂർണ്ണ വിവരങ്ങൾക്കായി സന്ദർശിക്കുക- ‘സൂപ്പർ റൈറ്റർ അവാർഡ്സ് - 6’ മലയാളം ഇവന്റ് പേജ് ലിങ്ക്
തുടർന്നും എഴുതുക. എല്ലാ ആശംസകളും!
പ്രതിലിപി ഇവൻറ് ടീം