പ്രിയ രചയിതാക്കളേ,
‘സൂപ്പർ റൈറ്റർ അവാർഡ്‌സ് - 5’ മത്സര ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്!
നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘സൂപ്പർ റൈറ്റർ അവാർഡ്‌സ് - 5’ ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിജയി പട്ടികയിൽ ഇടം നേടിയ രചയിതാക്കൾക്ക് പ്രതിലിപിയുടെ ആശംസകൾ! വിജയികളായ രചയിതാക്കളുടെ പൂർണ്ണ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
പ്രഗത്ഭരായ ഒരുപാട് രചയിതാക്കൾ ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. പുതിയ നിരവധി രചയിതാക്കളും ഈ മത്സരത്തിനായി 60 ഭാഗങ്ങളുള്ള തുടർക്കഥകൾ പ്രസിദ്ധീകരിക്കുകയും, പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നത് പ്രശംസനീയവും, എടുത്തുപറയേണ്ട ഒരു നേട്ടവും കൂടിയാണ്. പല കാരണങ്ങൾ കൊണ്ട് തുടർക്കഥയുടെ 60 ഭാഗങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ പോയ രചയിതാക്കളെയും ഞങ്ങൾ ഈ അവസരത്തിൽ ഓർക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 'സൂപ്പർ റൈറ്റർ അവാർഡ്‌സ് - 6' മത്സരത്തിന്റെ ഭാഗമാകാനും, ജനപ്രീതി നേടുന്ന കഥകൾ എഴുതി പൂർത്തിയാക്കാനും സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.
രചയിതാക്കളുടേയും, വായനക്കാരുടെയും പൂർണ്ണ പങ്കാളിത്തം കൊണ്ട് ' പ്രതിലിപി സൂപ്പർ റൈറ്റർ അവാർഡ്സ്' രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ സാഹിത്യ അവാർഡായി മാറിയിരിക്കുന്നു! ഇത് നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്! വിവിധ സംസ്ഥാനങ്ങളിലായി 12 ഭാഷകളിൽ ആയിരക്കണക്കിന് പ്രതിഭാശാലികളായ എഴുത്തുകാർ പങ്കെടുക്കുകയും മികച്ച കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ ദേശീയതല രചനാ മത്സരം അനേകം രചയിതാക്കൾക്ക് ആധുനിക സാഹിത്യലോകത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി!
മികച്ച രചനകൾ പ്രതിലിപിക്ക് സമ്മാനിച്ചതിന് എല്ലാ 'സൂപ്പർ റൈറ്റേഴ്സിനെയും' ഞങ്ങൾ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. നിങ്ങൾ ഓരോരുത്തരുടെയും സൃഷ്ട്ടികൾ വേറിട്ട അനുഭവമാണ് വായനക്കാർക്ക് സമ്മാനിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ രചയിതാക്കളോടും, നിങ്ങളുടെ പങ്കാളിത്തത്തിനും ഈ മത്സരം ഉജ്ജ്വല വിജയമാക്കിയതിനും ഞങ്ങൾ നന്ദി പറയുന്നു. എഴുത്തിനോടുള്ള നിങ്ങളുടെ അഭിനിവേശം അഭിനന്ദനാർഹമാണ്. നിങ്ങൾ പ്രതിലിപിയുടെ ഭാഗമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ക്രൈം ത്രില്ലറുകൾ, ഹൊറർ കഥകൾ, പ്രണയകഥകൾ, സാമൂഹിക കഥകൾ, സയൻസ് ഫിക്ഷൻ, ചരിത്ര കഥകൾ - ഇങ്ങനെ വായനക്കാരിൽ ആവേശമുണർത്തുന്ന അനേകം സൃഷ്ടികൾ ഈ മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്! ഓരോ കഥകളും വായനക്കാരുടെ സ്നേഹം നേടുകയും, അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്; അവ എന്നെന്നേക്കുമായി വായനക്കാരുടെ മനസ്സിൽ നിലനിൽക്കുകയും ചെയ്യും!
മത്സരത്തിനായി സമർപ്പിക്കപ്പെട്ട ഓരോ രചനകളും വ്യത്യസ്തവും, മികച്ച നിലവാരം പുലർത്തുന്നവയുമായിരുന്നു. നിങ്ങൾ ഓരോരുത്തരും ഈ മത്സരത്തിന്റെ വിജയികൾ തന്നെയാണ്. എന്നിരുന്നാലും, നിയമങ്ങൾ അനുസരിച്ച് വിവിധ സ്ഥാനങ്ങളിലേക്കുള്ള വിജയികളെ തിരഞ്ഞെടുക്കണം. അശ്രാന്ത പരിശ്രമത്തിലൂടെ ഞങ്ങളുടെ വിധികർത്താക്കളുടെ പാനൽ ആയിരക്കണക്കിന് രചനകളിൽ നിന്നും മത്സര നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ട് പൂർത്തിയാക്കിയ ചില മികച്ച രചനകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മത്സരത്തിലെ വിജയികളായ 'സൂപ്പർ റൈറ്റേഴ്‌സിന്റെ' പേരുകളും വിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു. വിജയികൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!
ഒന്നാം സ്ഥാനം നേടിയ രചയിതാവ് : ഹണി-ശിവരാജൻ രചന: Pishtaco - A Bolivian Based Horror
(സമ്മാനം :15,000/- ക്യാഷ് പ്രൈസ് + പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)
രണ്ടാം സ്ഥാനം നേടിയ രചയിതാവ് : ഷാജി-കാവ്യ രചന: നിലാഗന്ധി
(സമ്മാനം : 11,000/- ക്യാഷ് പ്രൈസ് +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)
മൂന്നാം സ്ഥാനം നേടിയ രചയിതാവ് : വിനീത അനില്‍ രചന: ആര്യാഹി
(സമ്മാനം : 7,000/- ക്യാഷ് പ്രൈസ് + +പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)
(സമ്മാനം :5,000/- ക്യാഷ് പ്രൈസ് + പ്രതിലിപി നൽകുന്ന ഫ്രെയിം ചെയ്ത സർട്ടിഫിക്കറ്റ്)
4. രചയിതാവ് : സുരേഷ് ബാബു പി ബി രചന: ചേറ്റിലെ കൊമ്പൻ
5. രചയിതാവ് : Dua രചന: വിധിക്കപ്പെട്ട പ്രണയം
6. രചയിതാവ് : താര ഉണ്ണി രചന: സ്നേഹനിധി
7. രചയിതാവ് : സീതാദേവി ആരോമൽ രചന: മാനുഷി
8. രചയിതാവ് : അഞ്ജലി ജഗത് മൂളിയിൽ രചന: അന്ന് പെയ്ത മഴയിൽ
9. രചയിതാവ് : ഋത്വാ ഗോപിക രചന: പമേലയുടെ പച്ചവീട്
10. രചയിതാവ് : സംയുക്ത എസ്സ് രചന: ശിവക്കാവ്
11. രചയിതാവ് : Haya രചന: അഗ്രഹാരത്തിൻ മരുമകൾ
12. രചയിതാവ് : ദീപിക അജിത്ത് രചന: മനമറിയാതെ
13. രചയിതാവ് : കനി മലർ രചന: പ്രണയിനി
14. രചയിതാവ് : ജാസ്മിൻ ജിൻസ രചന: നീ വരും നേരം
15. രചയിതാവ് : അമ്മു സന്തോഷ് രചന: ജ്വാലാമുഖി
16. രചയിതാവ് : അനാമിക രചന: തീരം തേടുന്നവർ
17. രചയിതാവ് : യാദവി രചന: പത്മി!
18. രചയിതാവ് : Raichel Jyo രചന: അപ്പവും വീഞ്ഞും
19. രചയിതാവ് : Muhammed Rafi രചന: ️പ്രണയനിലാവ്
20. രചയിതാവ് : Sreedevi Devu രചന: കാക്കത്തൊള്ളായിരം ചുംബനങ്ങൾ
പ്രത്യേക പരാമർശം അർഹിക്കുന്ന മികച്ച ചില രചനകളാണ് താഴെ നൽകിയിരിക്കുന്നത്. അടുത്ത തവണ മുകളിലെ സൂപ്പർ റൈറ്റേഴ്‌സിന്റെ പട്ടികയിൽ ഈ രചയിതാക്കൾക്ക് സ്ഥാനം പിടിക്കാൻ സാധിക്കട്ടെ, എല്ലാ ആശംസകളും!
മൂല്യനിർണ്ണയത്തിനായി നിയോഗിക്കപ്പെട്ട വിധികർത്താക്കൾ, വിജയികളെ തെരഞ്ഞെടുത്തിരിക്കുന്നത് പൂർണ്ണമായും രചനകളുടെ നിലവാരം അനുസരിച്ചാണ്. ഈ രചനകൾക്ക് ലഭിച്ച വായനക്കാരുടെ എണ്ണമോ, പ്രതികരണങ്ങളോ വിധിനിർണ്ണയത്തിൽ ഒരു മാനദണ്ഡമായി കണക്കാക്കിയിട്ടില്ല.
ഈ മത്സരത്തിൽ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് 100-ൽ അധികം ഭാഗങ്ങൾ ഉള്ള രചനകൾ എഴുതി പൂർത്തിയാക്കിയിരുന്ന ഓരോ രചയിതാക്കൾക്കും പ്രതിലിപിയിൽ നിന്ന് മനോഹരമായ ഒരു സമ്മാനം പ്രഖ്യാപിച്ചിരുന്നു. വരുന്ന ദിവസങ്ങളിൽത്തന്നെ ഈ രചയിതാക്കളെ ഞങ്ങൾ ബന്ധപ്പെടുന്നതാണ്.
ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരമായ ഓൺലൈൻ സാഹിത്യ അവാർഡായ ‘സൂപ്പർ റൈറ്റർ അവാർഡ്‌സ് - 6’ മത്സരത്തിൽ നിങ്ങളോരോരുത്തരും പങ്കെടുക്കുമെന്നും, ഇനിയും മികച്ച രചനകൾ പതിലിപിയിലൂടെ വായനക്കാരിലേക്ക് എത്തിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഈ മത്സരത്തിനായി നിങ്ങൾ ചെയ്യേണ്ടത് 60 ഭാഗങ്ങളുള്ള ഒരു തുടർക്കഥ 25 ഡിസംബർ 2023-നുള്ളിൽ എഴുതി പൂർത്തിയാക്കുകയാണ്. മത്സരത്തിന്റെ സമ്മാനങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾക്കായി സന്ദർശിക്കൂ: ‘സൂപ്പർ റൈറ്റർ അവാർഡ്‌സ് - 6
ആശംസകൾ,
പ്രതിലിപി ഇവെന്റ്സ്