Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles മികച്ച കഥകൾ എഴുതാം

വിജയകരമായ ഒരു ലോങ്ങ് സീരീസ് എഴുതാൻ ശീലിക്കേണ്ട ലളിതമായ കാര്യങ്ങൾ

പ്രിയ രചയിതാവേ,

എഴുത്തിലെ കൃത്യതയോ, ഗുണനിലവാരമോ, വായനക്കാരുടെ താല്പര്യമോ നഷ്ടപ്പെടാതെ തന്നെ ദീർഘകാലം നീണ്ടുനിൽക്കുന്ന കഥകൾ എഴുതാൻ ഈ ശീലങ്ങൾ നിങ്ങളെ സഹായിക്കും.

  1. 1

    എപ്പോഴും കുറച്ച് ചാപ്റ്ററുകൾ മുൻകൂട്ടി എഴുതിവെക്കുക

    കഥ മുഴുവനായി ഒന്നിച്ച് പ്ലാൻ ചെയ്യേണ്ട ആവശ്യമില്ല. എഴുത്ത് സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ അടുത്ത 5 മുതൽ 10 ചാപ്റ്ററുകളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മാത്രം മുൻകൂട്ടി അറിഞ്ഞിരുന്നാൽ മതിയാകും.

  2. 2

    കഥാപാത്രങ്ങൾക്കായി ഒരു ഡയറി സൂക്ഷിക്കുക

    കഥാപാത്രങ്ങളുടെ പ്രായം, ഭയം, പശ്ചാത്തലം അല്ലെങ്കിൽ അവർ എപ്പോഴും ഉപയോഗിക്കുന്ന ചില പ്രയോഗങ്ങൾ പോലെയുള്ള ചെറിയ വിവരങ്ങൾ കുറിച്ചുവെക്കുക. ഇത് കഥയിലുടനീളം അവരുടെ വ്യക്തിത്വം ഒരേപോലെ നിലനിർത്താൻ സഹായിക്കും.

  3. 3

    ചാപ്റ്ററുകൾ സ്വാഭാവികമായ ജിജ്ഞാസ ഉണർത്തുന്നിടത്ത് അവസാനിപ്പിക്കുക

    ഓരോ ചാപ്റ്ററിന്റെയും അവസാനം വലിയ ട്വിസ്റ്റുകൾ വേണമെന്ന് നിർബന്ധമില്ല. വായനക്കാരെ അടുത്ത ഭാഗത്തിലേക്ക് ക്ലിക്ക് ചെയ്യിക്കാൻ ഒരു ചെറിയ ചോദ്യമോ വൈകാരികമായ നിമിഷമോ മാത്രം മതിയാകും.

  4. 4

    വലിയ ക്ലിഫ്ഹാംഗറുകൾക്ക് പകരം ലളിതമായ ഹുക്കുകൾ ഉപയോഗിക്കുക

    വലിയൊരു രഹസ്യം പെട്ടെന്ന് വെളിപ്പെടുത്തുന്നതിനേക്കാൾ ഫലപ്രദമാണ് വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള ചെറിയൊരു നിഗൂഢതയോ വൈകാരികമായ സൂചനകളോ നൽകുന്നത്.

  5. 5

    ഓരോ ഉപകഥയ്ക്കും പ്രധാനപ്പെട്ട ഒരു ചോദ്യം മാറ്റിവെക്കുക

    കഥയിലെ പ്രധാനപ്പെട്ട ഒരു രഹസ്യം 5-6 ചാപ്റ്ററുകളിലേക്ക് നീട്ടി നിർത്തുകയും അത് പതുക്കെപ്പതുക്കെ വായനക്കാരിലേക്ക് വെളിപ്പെടുത്തുകയും ചെയ്യുക.

  6. 6

    സസ്പെൻസ് വളരെ പതുക്കെ വളർത്തിയെടുക്കുക

    "ഒരുപക്ഷേ എന്തെങ്കിലും തെറ്റായി സംഭവിച്ചാലോ?" എന്ന തരത്തിലുള്ള ലളിതമായൊരു ചിന്ത, അനാവശ്യമായ നാടകീയതകൾ ഒന്നുമില്ലാതെ തന്നെ വായനക്കാരെ കഥയോട് അടുപ്പിച്ചു നിർത്താൻ സഹായിക്കും.

  7. 7

    ടൈം ലൈനുകളിൽ മാറ്റം വരുത്തുമ്പോൾ അത് കൃത്യമായി രേഖപ്പെടുത്തുക

    നിങ്ങൾ കഥയിൽ ഭൂതകാലവും വർത്തമാനകാലവും മാറിമാറി കാണിക്കുകയാണെങ്കിൽ, തീയതികളും സംഭവങ്ങളും പരസ്പരം മാറിപ്പോകാതിരിക്കാൻ അവ ഒരു പേപ്പറിൽ കുറിച്ചുവെക്കുക.

  8. 8

    മൂഡ് ഉള്ളപ്പോൾ കൂടുതൽ എഴുതുക, എന്നാൽ പബ്ലിഷ് ചെയ്യുന്നത് ഒരു ടൈംടേബിൾ അനുസരിച്ചാക്കുക

    നിങ്ങൾക്ക് സമയം കിട്ടുമ്പോൾ കൂടുതൽ ചാപ്റ്ററുകൾ എഴുതി ഒരു ബഫർ ഉണ്ടാക്കി വെക്കുക. എന്നാൽ വായനക്കാരുടെ വിശ്വാസ്യത നേടുന്നതിനായി അവ കൃത്യമായ ദിവസങ്ങളിൽ മാത്രം പബ്ലിഷ് ചെയ്യുക.

  9. 9

    അനാവശ്യമായി രംഗങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കുക

    ഒരു രംഗം കഥയെ മുന്നോട്ട് നയിക്കുന്നില്ലെങ്കിലോ അല്ലെങ്കിൽ ഒരു കഥാപാത്രത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നില്ലെങ്കിലോ അത് കഥയിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

  10. 10

    ഓരോ 10-12 ചാപ്റ്ററുകൾക്ക് ശേഷവും ഒരു പ്രധാന നിമിഷം പ്ലാൻ ചെയ്യുക

    ഒരു പ്രണയവിവാഹാലോചനയോ, വലിയൊരു ട്വിസ്റ്റോ അല്ലെങ്കിൽ വൈകാരികമായൊരു തീരുമാനമോ കഥയിൽ കൊണ്ടുവരുന്നത് വായനക്കാർക്ക് ആവേശത്തോടെ കാത്തിരിക്കാൻ ഒരു കാരണം നൽകും.

  11. 11

    പുതിയ ചാപ്റ്ററുകൾ എഴുതുന്നതിന് മുൻപ് പഴയത് വീണ്ടും വായിക്കുക

    തൊട്ടുമുൻപത്തെ രണ്ട് ചാപ്റ്ററുകൾ വീണ്ടും വായിക്കുന്നത് കഥയുടെ ഒഴുക്കും അന്തരീക്ഷവും നിലനിർത്താനും തെറ്റുകൾ ഒഴിവാക്കാനും സഹായിക്കും.

  12. 12

    കഥയ്ക്ക് എങ്ങനെയുള്ള ഒരു അവസാനമായിരിക്കണം എന്ന് മനസ്സിൽ കരുതുക

    കഥ എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടാകുന്നത്, അതിലേക്ക് നയിക്കുന്ന സൂചനകൾ കഥയുടെ തുടക്കം മുതൽ കൃത്യമായി നൽകാൻ നിങ്ങളെ സഹായിക്കും.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? മികച്ച കഥകൾ എഴുതാം-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ