പ്രിയ രചയിതാവേ,
പ്രതിലിപിയിൽ വിജയകരമായ ഒരു റൈറ്റിംഗ് കരിയർ കെട്ടിപ്പടുക്കുക എന്നത് വെറുതെ കൂടുതൽ കഥകൾ എഴുതുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആകർഷകമായ രചനകൾ സൃഷ്ടിക്കുക, കൃത്യമായ ഇടവേളകളിൽ അവ പ്രസിദ്ധീകരിക്കുക, വായനക്കാരെ നിങ്ങളുടെ സ്ഥിരം പിന്തുണക്കാരാക്കി മാറ്റുക എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്.
നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും വായനക്കാരുടെ എണ്ണം കൂട്ടാനും സഹായിക്കുന്ന ചില പ്രായോഗിക വഴികൾ ഇതാ:
- 1
പ്രീമിയം വരുമാന അവസരങ്ങൾ പ്രയോജനപ്പെടുത്താം
നിങ്ങൾക്ക് ഗോൾഡൻ ബാഡ്ജ് (200 ഫോളോവേഴ്സ്) ലഭിച്ചുകഴിഞ്ഞാൽ, പ്രീമിയം പരമ്പരകൾ പ്രസിദ്ധീകരിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. നിലവിലുള്ള 16-ഓ അതിൽ കൂടുതലോ ഭാഗങ്ങളുള്ള പരമ്പരകൾ പ്രീമിയം ആക്കി മാറ്റാൻ സാധിക്കും. പുതിയ പരമ്പരകളാണെങ്കിൽ ആദ്യത്തെ 15 സൗജന്യ അധ്യായങ്ങൾക്ക് ശേഷം സ്വയമേവ പ്രീമിയം ആയി മാറുന്നതാണ്. പ്രതിലിപി പ്രീമിയം, സൂപ്പർഫാൻ സബ്സ്ക്രിപ്ഷനുകൾ, കോയിനുകൾ അല്ലെങ്കിൽ ഡെയ്ലി അൺലോക്കുകൾ എന്നിവയിലൂടെ വായനക്കാർക്ക് ലോക്ക് ചെയ്ത അധ്യായങ്ങൾ വായിക്കാൻ കഴിയും. വായനക്കാർ നിങ്ങളുടെ രചനകൾ അൺലോക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കും.
- 2
നിങ്ങളെ പിന്തുണയ്ക്കാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കാം
തങ്ങൾക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരെ പിന്തുണയ്ക്കാൻ മിക്ക വായനക്കാർക്കും താല്പര്യമുണ്ടാകും, പക്ഷേ അത് എങ്ങനെ ചെയ്യണമെന്ന് അവർക്ക് ചിലപ്പോൾ ഓർമ്മിപ്പിച്ചു കൊടുക്കേണ്ടി വരാറുണ്ട്. അതുകൊണ്ട്, പ്രീമിയം, സൂപ്പർഫാൻ സബ്സ്ക്രിപ്ഷനുകൾ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് വായനക്കാർക്ക് കൃത്യമായി വിശദീകരിച്ചു കൊടുക്കുക. നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ അവരോട് ആവശ്യപ്പെടാം. ഒരു അധ്യായത്തിന്റെ അവസാനം നൽകുന്ന ചെറിയൊരു അഭ്യർത്ഥന പോലും വലിയൊരു മാറ്റം ഉണ്ടാക്കിയേക്കാം.
- 3
ശക്തമായ ഒരു റീഡർ കമ്മ്യൂണിറ്റി വളർത്തിയെടുക്കാം
തങ്ങളുമായി വ്യക്തിപരമായ ഒരു അടുപ്പം സൂക്ഷിക്കുന്ന എഴുത്തുകാരെ പിന്തുണയ്ക്കാൻ വായനക്കാർക്ക് കൂടുതൽ താല്പര്യമുണ്ടാകും.നിങ്ങളുടെ വായനക്കാരുമായി സംവദിക്കാൻ പോസ്റ്റുകൾ, ചാറ്റ്റൂമുകൾ, ചോദ്യോത്തര സെഷനുകൾ (Q&A), നന്ദി അറിയിച്ചുകൊണ്ടുള്ള മെസ്സേജുകൾ എന്നിവ ഉപയോഗിക്കുക. നിങ്ങളുടെ എഴുത്തുവിശേഷങ്ങൾ, കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിന്തകൾ, ഒരു കഥയ്ക്ക് പിന്നിലെ അനുഭവങ്ങൾ എന്നിവയൊക്കെ പങ്കുവെക്കുന്നത് വഴി വായനക്കാർക്ക് നിങ്ങളോടും നിങ്ങളുടെ വിജയത്തോടും കൂടുതൽ ആത്മബന്ധം തോന്നിത്തുടങ്ങും.
- 4
നീളമേറിയ പരമ്പരകൾ എഴുതാം
വലിയ പരമ്പരകൾ എഴുതുമ്പോൾ, വായനക്കാർക്ക് കഥയുമായി കൂടുതൽ സമയം മുൻപോട്ട് പോകാനും അടുത്തടുത്ത അധ്യായങ്ങൾ അൺലോക്ക് ചെയ്യാനുമുള്ള അവസരങ്ങൾ കൂടുന്നു. കൂടുതൽ ഭാഗങ്ങളുള്ള കഥകൾക്ക് സാധാരണയായി നല്ല പ്രതികരണമാണ് ലഭിക്കാറുള്ളത്; കാരണം വായനക്കാർക്ക് ആ കഥാപാത്രങ്ങളോടും കഥാസന്ദർഭങ്ങളോടും വൈകാരികമായ ഒരു അടുപ്പം വരും. നിങ്ങളുടെ അനുഭവസമ്പത്ത് കൂടുന്നതിനനുസരിച്ച്, വായനക്കാർക്ക് വായിച്ചുതീർക്കാൻ പാകത്തിലുള്ള നീളമേറിയ പരമ്പരകളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.
- 5
തുടക്കം മനോഹരമാക്കാം, വായനക്കാരെ കൂടെക്കൂട്ടാം
ആദ്യഭാഗം വായനക്കാരെ ആകർഷിക്കുന്നതാണെങ്കിൽ, പ്രീമിയം അധ്യായങ്ങൾ എത്തുന്നതുവരെ കഥ വിട്ടുപോകാതെ വായിക്കാൻ അവർ പ്രേരിതരാകും. കഥയുടെ ഒഴുക്ക് നിലനിർത്തുക, തുടക്കത്തിൽ തന്നെ ആകാംഷ ഉണർത്തുന്ന സംഘർഷങ്ങൾ കൊണ്ടുവരിക, ഒപ്പം ഓരോ അധ്യായവും ഉദ്വേഗജനകമായ നിമിഷങ്ങളിലോ സസ്പെൻസിലോ അവസാനിപ്പിക്കുക. അടുത്തത് എന്ത് സംഭവിക്കും എന്നറിയാൻ വായനക്കാർക്ക് ആകാംഷയുണ്ടാകുമ്പോൾ അവർ പ്രീമിയം അധ്യായങ്ങൾ അൺലോക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
- 6
കൃത്യമായ ഇടവേളകളിൽ പ്രസിദ്ധീകരിക്കാം
വായനക്കാരെ നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് കൃത്യതയാണ്. പുതിയ അധ്യായങ്ങൾ എപ്പോഴാണ് വരിക എന്ന് കൃത്യമായി അറിയാൻ വായനക്കാർ ആഗ്രഹിക്കുന്നുണ്ട്. സ്ഥിരമായി ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നത് പ്ലാറ്റ്ഫോമിൽ നിങ്ങളുടെ കഥകൾ എപ്പോഴും വായനക്കാരുടെ ശ്രദ്ധയിൽ പെടാൻ സഹായിക്കും. ദിവസേനയോ ആഴ്ചയിൽ ചില ദിവസങ്ങളിലോ ആകട്ടെ, കൃത്യമായ ഒരു ഷെഡ്യൂൾ പിന്തുടരുന്നത് വായനക്കാർക്ക് നിങ്ങളുടെ കഥകൾ വീണ്ടും വീണ്ടും തേടിവരാനുള്ള ഒരു ശീലമുണ്ടാക്കും.
- 7
മത്സരങ്ങളിലും ചലഞ്ചുകളിലും പങ്കെടുക്കാം
വിവിധ എഴുത്തു മത്സരങ്ങൾ, ഇവന്റുകൾ, ചലഞ്ചുകൾ എന്നിവയിൽ പങ്കെടുക്കുന്നത് വഴി നിങ്ങളുടെ രചനകൾ പുതിയ വായനക്കാരിലേക്ക് എത്തിക്കാൻ സാധിക്കും. ഇത്തരം അവസരങ്ങൾ നിങ്ങളുടെ കഥകളുടെ റീച്ച് വർദ്ധിപ്പിക്കുക മാത്രമല്ല, കൃത്യമായ അച്ചടക്കത്തോടെ എഴുതാനും, എഴുത്തിന്റെ വേഗത കൂട്ടാനും, കൂടുതൽ കഥകളുടെ ഒരു ശേഖരം സ്വന്തമാക്കാനും നിങ്ങളെ സഹായിക്കും.
- 8
ആദ്യ കാഴ്ചയിൽ തന്നെ ആകർഷിക്കാം
വായനക്കാർ നിങ്ങളുടെ എഴുത്തിലേക്ക് കടക്കുന്നതിന് മുൻപ് ആദ്യം കാണുന്നത് കഥയുടെ കവർ ചിത്രം, തലക്കെട്ട്, വിവരണം എന്നിവയാണ്.ആകർഷകമായ ഒരു കവറും, വ്യക്തമായ തലക്കെട്ടും, ആകാംഷ ഉണർത്തുന്ന വിവരണവും ഉണ്ടെങ്കിൽ വായനക്കാർ നിങ്ങളുടെ കഥ ക്ലിക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. മികച്ചൊരു ആദ്യ ഇംപ്രഷൻ എപ്പോഴും കൂടുതൽ വായനക്കാരെയും ദീർഘകാല വളർച്ചയെയും സമ്മാനിക്കും.
- 9
ഈ തെറ്റുകൾ ഒഴിവാക്കാം
നിങ്ങളുടെ എഴുത്ത് എത്രതന്നെ മികച്ചതാണെങ്കിലും ചില ശീലങ്ങൾ വരുമാനത്തെ ബാധിച്ചേക്കാം.അധ്യായങ്ങൾ പ്രസിദ്ധീകരിക്കുന്നതിലെ വലിയ ഇടവേളകൾ, അപൂർണ്ണമായ കഥകൾ, വിരസമായ തുടക്കം, ആകർഷകമല്ലാത്ത പ്രസന്റേഷൻ, വായനക്കാരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാതിരിക്കുക എന്നിവയെല്ലാം വായനക്കാരുടെ എണ്ണം കുറയാൻ കാരണമാകും. കൃത്യതയിലൂടെയും ഗുണനിലവാരത്തിലൂടെയും വായനക്കാരുടെ വിശ്വാസം നേടിയെടുക്കുന്നത് ദീർഘകാല വിജയത്തിന് അത്യന്താപേക്ഷിതമാണ്.
- 10
അവസാനമായി...
വിജയശിൽപ്പികളായ എഴുത്തുകാർ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: ആകർഷകമായ കഥകൾ സൃഷ്ടിക്കുക, കൃത്യമായ ഇടവേളകളിൽ പ്രസിദ്ധീകരിക്കുക, വായനക്കാരുമായി നല്ലൊരു സൗഹൃദം വളർത്തിയെടുക്കുക. നിങ്ങളുടെ വായനക്കാർക്ക് എത്രത്തോളം മികച്ച വായനാനുഭവം നൽകുന്നുവോ, അത്രത്തോളം കൂടുതൽ വായനക്കാരെയും ജനപ്രീതിയും വരുമാന അവസരങ്ങളും നിങ്ങളെ തേടിയെത്തും.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
