പ്രിയ രചയിതാവേ,
സ്ഥിരമുള്ള വായനക്കാർ ഒരു മികച്ച ചാപ്റ്റർ കണ്ടതുകൊണ്ട് മാത്രം നിങ്ങളോടൊപ്പം തുടരുന്നവരല്ല. നിങ്ങളുടെ എഴുത്തിൽ അവർക്കൊരു ആത്മബന്ധം തോന്നുമ്പോഴും, കഥാപാത്രങ്ങൾക്ക് ജീവനുള്ളതായി തോന്നുമ്പോഴും, നിങ്ങളുടെ കഥപറച്ചിലിൽ വിശ്വാസ്യത ഉണ്ടാകുമ്പോഴുമാണ് അവർ നിങ്ങളെ പിന്തുടരുന്നത്. പ്രതിലിപിയിൽ ആ ബന്ധം കെട്ടിപ്പടുക്കാനുള്ള ലളിതമായ വഴികൾ താഴെ പറയുന്നവയാണ്.
- 1
വായനക്കാർക്ക് വീണ്ടും വരാനുള്ള കാരണം നൽകുക
ഒരു ചെറിയ വികാരം, ഒരല്പം നിഗൂഢത അല്ലെങ്കിൽ പൂർണ്ണമല്ലാത്ത ഒരു ചിന്ത എന്നിവ മാത്രം മതിയാകും അടുത്ത ഭാഗത്തിനായി വായനക്കാരെ വീണ്ടും നിങ്ങളുടെ പ്രൊഫൈലിലേക്ക് എത്തിക്കാൻ.
- 2
നിങ്ങളുടെ കഥയുടെ വിവരണത്തെ ഒരു വാഗ്ദാനമായി കാണുക
നിങ്ങൾ കഥയിലൂടെ നൽകാൻ ഉദ്ദേശിക്കുന്ന വൈകാരികമായ യാത്രയെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം അതിന്റെ വിവരണം. വായനക്കാർക്ക് അത് കഥയിൽ അനുഭവപ്പെടുമ്പോൾ നിങ്ങളോടുള്ള വിശ്വാസ്യത വർദ്ധിക്കും.
- 3
ഇമോഷണൽ ആങ്കറുകൾ ഉപയോഗിക്കുക
കഥാപാത്രങ്ങളുടെ ചില പ്രത്യേക ശീലങ്ങൾ അല്ലെങ്കിൽ അവർ ഒരുമിച്ചു സമയം ചിലവഴിക്കുന്ന സ്ഥലങ്ങൾ പോലെയുള്ള ചെറിയ കാര്യങ്ങൾ വീണ്ടും വീണ്ടും കഥയിൽ കൊണ്ടുവരുന്നത് വായനക്കാർക്ക് അവരോട് കൂടുതൽ അടുപ്പം തോന്നാൻ സഹായിക്കും.
- 4
നിങ്ങളുടെ കവറുകൾ നിങ്ങളുടെ പ്രൊഫൈലിന്റെ അടയാളമായി മാറ്റുക
വ്യക്തവും ആകർഷകവുമായ ഒരു ശൈലി കവർ ചിത്രങ്ങളിൽ നിലനിർത്തുന്നത് നിങ്ങളുടെ കഥകൾ വായനക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കും.
- 5
ചെറിയ രീതിയിൽ നന്ദി പ്രകടിപ്പിക്കുക
ചാപ്റ്ററുകളുടെ അവസാനം നൽകുന്ന ചെറിയ ഓതർ നോട്ടുകൾ, വായനക്കാരുടെ കമന്റുകൾക്കുള്ള മറുപടികൾ, അല്ലെങ്കിൽ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ചെറിയ സൂചനകൾ എന്നിവ അവരെ കൂടുതൽ സന്തോഷിപ്പിക്കും.
- 6
എഴുത്തിൽ കൃത്യമായൊരു ഒഴുക്ക് നിലനിർത്തുക
എഴുത്തിന്റെ വേഗതയേക്കാൾ പ്രധാനം അത് കൃത്യസമയത്ത് പബ്ലിഷ് ചെയ്യുക എന്നതാണ്. മൂന്ന് ദിവസത്തിൽ ഒരിക്കൽ ഒരു ചാപ്റ്റർ നൽകിയാൽ പോലും അത് വായനക്കാരിൽ വലിയൊരു വിശ്വാസ്യത ഉണ്ടാക്കും.
- 7
കഥാപാത്രങ്ങൾക്ക് ചുറ്റും ചെറിയ നിഗൂഢതകൾ നിലനിർത്തുക
കഥാപാത്രങ്ങളുടെ മറച്ചുവെച്ച ഭൂതകാലമോ ഉള്ളിലെ ഭയമോ കാണിക്കുന്നത്, വലിയ ട്വിസ്റ്റുകൾ ഒന്നും തന്നെയില്ലാതെ വായനക്കാരിൽ എപ്പോഴും ആകാംഷ നിലനിർത്താൻ സഹായിക്കും.
- 8
വായനക്കാരുടെ ക്ഷമയെ അഭിനന്ദിക്കുക
കഥയിൽ വായനക്കാർക്ക് അല്പം മടുപ്പ് തോന്നിയേക്കാവുന്ന വലിയ അല്ലെങ്കിൽ പതുക്കെയുള്ള ഭാഗങ്ങൾക്ക് ശേഷം, അവർക്ക് ഒരു ചെറിയ നന്ദി പറയുന്നത് വായനക്കാരുമായുള്ള ബന്ധം ശക്തമാക്കും.
- 9
കഥയുടെ അന്തരീക്ഷം എപ്പോഴും ഒരേപോലെ സൂക്ഷിക്കുക
കഥയുടെ തുടക്കത്തിലുള്ള അതേ ഇമോഷണൽ ഫീൽ കഥയിലുടനീളം നിലനിൽക്കുമ്പോഴാണ് വായനക്കാർ കഥയോട് കൂടുതൽ താല്പര്യം കാണിക്കുന്നത്.
- 10
കഥ മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക
കഥയുടെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കാൻ ഓരോ കുറച്ചു ചാപ്റ്ററുകൾക്ക് ശേഷവും പ്രധാനപ്പെട്ട എന്തെങ്കിലും സംഭവങ്ങളോ വെളിപ്പെടുത്തലുകളോ കഥയിൽ ഉൾപ്പെടുത്തുക.
- 11
കഥയ്ക്ക് പിന്നിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പങ്കുവെക്കുക
നിങ്ങളുടെ എഴുത്തിനെ കുറിച്ചുള്ള പോസ്റ്റുകൾ പങ്കുവെക്കുന്നത് കഥയുടെ യാത്രയിൽ വായനക്കാരെയും ഒരു ഭാഗമാക്കാൻ സഹായിക്കും.
- 12
പുതിയ ഭാഗങ്ങൾ വരുന്നത് വരെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ നിലനിർത്തുക
നിങ്ങൾ പുതിയ ഭാഗങ്ങൾ പബ്ലിഷ് ചെയ്യാത്ത സമയത്ത് പോലും വായനക്കാർ നിങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കാൻ തക്കവണ്ണമുള്ള ചെറിയ ടീസറുകളോ വരികളോ പോസ്റ്റുകളായി പങ്കുവെക്കുക.
- 13
വായനക്കാരുമായുള്ള ബന്ധം കൂട്ടാൻ ചാറ്റ്‌റൂമുകൾ ഉപയോഗിക്കുക
ചാറ്റ്‌റൂമുകളിലൂടെയുള്ള സംഭാഷണങ്ങൾ നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന സൂപ്പർഫാനുകൾക്ക് കൂടുതൽ മൂല്യം നൽകും. ഇത് അവർ നിങ്ങളെ തുടർന്നും പിന്തുണയ്ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
- 14
എപ്പോഴും നിങ്ങളുടെ കഥ പൂർണ്ണമായി അവസാനിപ്പിക്കുക
പകുതിക്ക് വെച്ച് നിർത്തിയ കഥകൾ വായനക്കാർക്ക് ഒട്ടും ഇഷ്ടപ്പെടാറില്ല. അതുകൊണ്ട് എപ്പോഴും നിങ്ങളുടെ കഥകൾ ഭംഗിയായി പൂർത്തിയാക്കുക; കൂടാതെ രണ്ട് സീരീസുകൾക്കിടയിൽ വലിയ ഇടവേളകൾ എടുക്കാതിരിക്കാനും ശ്രദ്ധിക്കുക.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
