പ്രിയ എഴുത്തുകാരാ,
നിങ്ങളുടെ കഥകൾ പ്രതിലിപിയിലെ നിരവധി വായനക്കാരിലേക്ക് എത്തുന്നവയാണ്. പ്ലാറ്റ്ഫോം സുരക്ഷിതവും മാന്യവും സർഗ്ഗാത്മകവുമായി നിലനിർത്താൻ, ഓരോ എഴുത്തുകാരനും പ്രധാനപ്പെട്ട ചില ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
ഈ നിർദ്ദേശങ്ങൾ നിങ്ങളുടെ കഥകളെയും പ്രൊഫൈലിനെയും പ്ലാറ്റ്ഫോമിലെ നിങ്ങളുടെ ദീർഘകാല വളർച്ചയെയും സംരക്ഷിക്കാൻ സഹായിക്കും.
- 1
സമ്മതമില്ലാതെയുള്ളതോ നിയമവിരുദ്ധമായതോ ആയ ലൈംഗിക ഉള്ളടക്കങ്ങൾ ഒഴിവാക്കുക
സമ്മതമില്ലാതെയുള്ള ലൈംഗികത, ലൈംഗിക അതിക്രമങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധമായ ലൈംഗിക പ്രവൃത്തികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ എഴുതരുത്.
പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തിയുള്ള ലൈംഗികപരമായ യാതൊരുവിധ ഉള്ളടക്കങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
- 2
അശ്ലീലമായ ലൈംഗിക വർണ്ണനകൾ ഒഴിവാക്കുക
ലൈംഗിക പ്രവൃത്തികളുടെയോ ശരീരഭാഗങ്ങളുടെയോ അമിതമായതോ വിശദമായതോ ആയ വർണ്ണനകൾ ഒഴിവാക്കുക.
കഥയ്ക്ക് യാതൊരു മൂല്യവുമില്ലാതെ, ലൈംഗിക ഉത്തേജനം മാത്രം ലക്ഷ്യം വെച്ച് എഴുതുന്ന ഉള്ളടക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
- 3
മോശം ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കുക
പ്രത്യേകിച്ച് ശരീരഭാഗങ്ങളെക്കുറിച്ചോ അടുത്ത ബന്ധങ്ങൾ കാണിക്കുന്ന രംഗങ്ങളിലോ മോശം വാക്കുകളോ അനുയോജ്യമല്ലാത്ത പദപ്രയോഗങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- 4
പ്രണയരംഗങ്ങൾ വൈകാരികവും മാന്യവും കഥയ്ക്ക് അനുയോജ്യവുമായി നിലനിർത്തുക.
- 5
നഗ്നതയോ അശ്ലീലതയോ ഉള്ള ചിത്രങ്ങൾ ഉപയോഗിക്കരുത്
നഗ്നതയോ, ഭാഗികമായ നഗ്നതയോ, ലൈംഗിക പ്രവൃത്തികളോ കാണിക്കുന്ന ചിത്രങ്ങൾ പ്ലാറ്റ്ഫോമിൽ ഒരിടത്തും ഉപയോഗിക്കാൻ പാടുള്ളതല്ല.
കവർ ചിത്രങ്ങൾ, പ്രൊഫൈൽ ചിത്രങ്ങൾ, പോസ്റ്റുകൾ, കഥയുമായി ബന്ധപ്പെട്ട മറ്റ് ചിത്രങ്ങൾ എന്നിവയിലെല്ലാം ഇത് ബാധകമാണ്.
- 6
മെച്യൂർ കണ്ടെൻ്റുകൾ കൃത്യമായി ടാഗ് ചെയ്യുക
നിങ്ങളുടെ കഥയിൽ മുതിർന്നവർക്കുള്ള പ്രമേയങ്ങൾ ഉണ്ടാവുകയും, എന്നാൽ അത് പ്ലാറ്റ്ഫോമിലെ നിയമങ്ങൾ പാലിക്കുന്നതുമാണെങ്കിൽ, അതിനായി കൃത്യമായ ടാഗുകൾ ഉപയോഗിക്കുക.
ഇത് വായിക്കുന്നതിന് മുൻപ് കഥയുടെ സ്വഭാവം മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും.
- 7
വിദ്വേഷ പ്രസംഗങ്ങൾ ഒഴിവാക്കുക
ജാതി, മതം, വംശം, ലിംഗഭേദം, ലൈംഗികത, വൈകല്യങ്ങൾ, രാജ്യം, രോഗങ്ങൾ അല്ലെങ്കിൽ ഒരു പ്രത്യേക കമ്മ്യൂണിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ ആരെയും അപമാനിക്കുകയോ ആക്രമിക്കുകയോ ചെയ്യരുത്.
കഥകൾ, പോസ്റ്റുകൾ, കമന്റുകൾ, പ്രൊഫൈൽ വിവരങ്ങൾ എന്നിവയിലെല്ലാം മാന്യമായ ഭാഷ ഉപയോഗിക്കുക.
- 8
മറ്റുള്ളവരെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്
ഏതെങ്കിലും വ്യക്തിയെയോ ഗ്രൂപ്പിനെയോ ലക്ഷ്യം വെക്കാനും അപമാനിക്കാനും അവരെ അധിക്ഷേപിക്കാനും പ്ലാറ്റ്ഫോം ഉപയോഗിക്കരുത്.
- 9
അഭിപ്രായവ്യത്യാസങ്ങൾ എപ്പോഴും മാന്യമായ രീതിയിൽ കൈകാര്യം ചെയ്യണം.
- 10
അമിതമായതോ മഹത്വവൽക്കരിക്കപ്പെട്ടതോ ആയ അക്രമങ്ങൾ ഒഴിവാക്കുക
അക്രമങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ അക്രമങ്ങളെ പുകഴ്ത്തുന്നതോ ആയ ഉള്ളടക്കങ്ങൾ എഴുതരുത്.
വായനക്കാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതോ വെറുപ്പുളവാക്കുന്നതോ ആയ അമിത അക്രമ രംഗങ്ങൾ ഒഴിവാക്കുക.
- 11
സ്വയം ഉപദ്രവിക്കൽ, ഭീകരവാദം, ലൈംഗിക അതിക്രമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കരുത്
സ്വയം ഉപദ്രവിക്കൽ, ഭീകരവാദം, ലൈംഗിക അതിക്രമങ്ങൾ അല്ലെങ്കിൽ വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ നേരെയുള്ള ആക്രമണങ്ങൾ എന്നിവയെ ഉള്ളടക്കങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഇത്തരം പ്രവർത്തികൾ കർശനമായ നടപടികൾക്ക് കാരണമായേക്കാം.
- 12
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പബ്ലിഷ് ചെയ്യരുത്
ദേശീയ സുരക്ഷ, പൊതു ക്രമം അല്ലെങ്കിൽ മറ്റ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം എന്നിവയെ ബാധിക്കുന്ന ഒന്നും പബ്ലിഷ് ചെയ്യരുത്.
കൂടാതെ ഭീകരവാദം, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ, നിരോധിത ലഹരിവസ്തുക്കൾ അല്ലെങ്കിൽ മറ്റ് കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങളും ഒഴിവാക്കുക.
- 13
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ ഒഴിവാക്കുക
ഒരു വ്യക്തിയെയോ കമ്പനിയെയോ ഗ്രൂപ്പിനെയോ തെറ്റിദ്ധരിപ്പിക്കാനോ ഉപദ്രവിക്കാനോ ലക്ഷ്യമിട്ട് വ്യാജ വിവരങ്ങൾ പബ്ലിഷ് ചെയ്യരുത്. ഒരാളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ ഉള്ളടക്കങ്ങളോ അവകാശവാദങ്ങളോ ഒഴിവാക്കുക.
- 14
ദോഷകരമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്
സ്ഥാപിക്കപ്പെട്ട ശാസ്ത്രീയ സത്യങ്ങൾക്ക് വിരുദ്ധമായ നോൺ-ഫിക്ഷൻ ഉള്ളടക്കങ്ങൾ, പ്രത്യേകിച്ച് ദോഷകരമായ ആരോഗ്യ ഉപദേശങ്ങൾ ഒഴിവാക്കുക. ആളുകൾക്ക് ദോഷം വരുത്തുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളും വ്യാജ അവകാശവാദങ്ങളും ഒഴിവാക്കേണ്ടതാണ്.
- 15
സ്വന്തമായി എഴുതിയ കഥകൾ മാത്രം പബ്ലിഷ് ചെയ്യുക
- 16
നിങ്ങൾ സ്വയം എഴുതിയ കഥകൾ മാത്രം പബ്ലിഷ് ചെയ്യുക.
പുസ്തകങ്ങൾ, സിനിമകൾ, സീരിയലുകൾ, വെബ്സൈറ്റുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ, വിക്കിപീഡിയ അല്ലെങ്കിൽ മറ്റ് എഴുത്തുകാരുടെ കൃതികൾ എന്നിവയിൽ നിന്ന് പകർത്തിയെഴുതരുത്.
- 17
മറ്റുള്ളവരുടെ സൃഷ്ടികൾ ഉപയോഗിക്കുന്നതിന് മുൻപ് അനുമതി വാങ്ങുക
മറ്റൊരാളുടെ കഥയോ, വിവർത്തനമോ, ചിത്രമോ അല്ലെങ്കിൽ മറ്റ് സാമഗ്രികളോ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കൃത്യമായ അനുമതി ഉണ്ടായിരിക്കണം. ആവശ്യമായ അവകാശങ്ങൾ നിങ്ങളുടെ പക്കലില്ലെങ്കിൽ കേവലം ക്രഡിറ്റ് നൽകുന്നത് കൊണ്ട് മാത്രം അത് നിയമപരമാകില്ല.
- 18
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക
ഒരാളുടെയും വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ പബ്ലിഷ് ചെയ്യരുത്.
ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ഫോട്ടോകൾ, സ്വകാര്യ ചാറ്റുകൾ, ബാങ്ക് വിവരങ്ങൾ, തിരിച്ചറിയൽ രേഖകൾ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ഓഫ്ലൈൻ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന യാതൊരു വിവരങ്ങളും പങ്കുവെക്കാൻ പാടുള്ളതല്ല.
- 19
അവസാന സന്ദേശം
സ്വാതന്ത്ര്യത്തോടെ എഴുതുന്നത് പോലെ തന്നെ ഉത്തരവാദിത്തത്തോടെ എഴുതുന്നതും പ്രധാനമാണ്. സുരക്ഷിതവും മാന്യവുമായ ഉള്ളടക്കങ്ങൾ നിങ്ങളുടെ കഥകൾ എപ്പോഴും വായനക്കാരിലേക്ക് എത്താൻ സഹായിക്കുകയും, പ്രൊഫൈലിനെ സംരക്ഷിക്കുകയും, എല്ലാ വായനക്കാർക്കും എഴുത്തുകാർക്കും മികച്ചൊരു ഇടം ഉറപ്പുനൽകുകയും ചെയ്യും.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
