പ്രിയ രചയിതാവേ,
പ്രതിലിപിയിൽ നിങ്ങളുടെ കഥകൾക്കായി കവർ ഇമേജുകൾ തിരഞ്ഞെടുക്കുമ്പോഴും ഡിസൈൻ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ:
1: കവർ ഇമേജ് ആണ് നിങ്ങളുടെ കഥയുടെ ആദ്യ ഇംപ്രഷൻ! വായനക്കാരെ ആകർഷിക്കാൻ അത് ഏറ്റവും മികച്ചതാക്കി മാറ്റാം.
2: 90 ശതമാനത്തിലധികം ആളുകളും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് കഥകൾ വായിക്കുന്നത്. മൊബൈൽ സ്ക്രീനിൽ കാണുമ്പോൾ നിങ്ങളുടെ കവർ ഇമേജ് വളരെ ചെറുതായാണ് തോന്നുക. അതുകൊണ്ട് ചെറിയ സ്ക്രീനിലും വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ ലളിതമായ ഡിസൈനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
3: കവർ ഇമേജിനായി എടുത്തുനിൽക്കുന്ന ഇടുപ്പുള്ള നിറങ്ങൾ തിരഞ്ഞെടുക്കുക, ഇത് വായനക്കാരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന ബാക്ക്ഗ്രൗണ്ട് ചിത്രവും കഥയുടെ തലക്കെട്ടിന്റെ ഫോണ്ടും തമ്മിൽ നല്ല കോൺട്രാസ്റ്റ് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ തലക്കെട്ട് വായനക്കാർക്ക് എളുപ്പത്തിൽ വായിക്കാൻ സാധിക്കൂ.
4: കഥയുടെ പ്രധാന വികാരം എന്താണോ, അത് കവർ ഇമേജിലൂടെ വ്യക്തമാകണം. പ്രണയകഥകൾക്കായി യഥാർത്ഥ മനുഷ്യരുടെ മുഖങ്ങൾ ഉപയോഗിച്ച് സ്നേഹവും സൗഹൃദവും പ്രകടിപ്പിക്കാം. ഹൊറർ/സസ്പെൻസ് കഥകൾക്കായി ഇരുണ്ട നിറങ്ങളും ഭയമുണർത്തുന്ന ചിത്രങ്ങളും നൽകാം. കവറിൽ ഒന്നിലധികം കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നത് വായനക്കാരിൽ കൂടുതൽ താല്പര്യമുണ്ടാക്കും.
5: ഓൺലൈനിലോ പുസ്തകശാലകളിലോ കാണുന്ന ഏതുതരം കവറുകളാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് നോക്കുക. നിങ്ങൾ എഴുതുന്ന അതേ കാറ്റഗറിയിലുള്ള മറ്റ് പുസ്തകങ്ങളുടെ കവറുകളിൽ പൊതുവായി ഉപയോഗിച്ചിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി, നിങ്ങളുടെ കഥയുടെ പ്രധാന ആശയം കവറിൽ കൊണ്ടുവരാൻ ശ്രമിക്കുക. എപ്പോഴും കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മികച്ച കവർ ഡിസൈനുകൾക്കായി Canva, Bing തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
6: അശ്ലീലതയോ അമിത നഗ്നതയോ ഉള്ള ചിത്രങ്ങൾ കവർ ഇമേജായി ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. പ്രതിലിപി പ്ലാറ്റ്ഫോമിൽ ഇത്തരം ചിത്രങ്ങൾ അനുവദിക്കുന്നതല്ല. ഞങ്ങളുടെ സിസ്റ്റം വഴി ഇവ കണ്ടെത്തുകയും ആപ്പിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും.
- 1
കവർ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ
- 2
Canva: https://play.google.com/store/apps/details?id=com.canva.editor
- 3
Bing: https://play.google.com/store/apps/details?id=com.microsoft.bing
കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങൾ ലഭിക്കുന്ന വെബ്സൈറ്റുകൾ:
Pixabay: http://pixabay.com/
Unsplash: http://unsplash.com/
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
