പ്രിയ രചയിതാവേ,
വായനക്കാരുടെ താല്പര്യങ്ങൾക്കനുസരിച്ച് അവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള കഥകൾ നിർദ്ദേശിക്കുന്നതിനായി പ്രതിലിപിയുടെ റെക്കമെൻഡേഷൻ സിസ്റ്റം വിവിധ ഘടകങ്ങൾ ഉപയോഗിക്കുന്നു. യൂട്യൂബ് തങ്ങളുടെ ഹോംപേജിൽ കാഴ്ചക്കാർ കാണാൻ സാധ്യതയുള്ള വീഡിയോകൾ നിർദ്ദേശിക്കുന്നത് പോലെയാണിത്.
- 1
വായനക്കാർക്ക് കഥകളുടെ നിർദ്ദേശങ്ങൾ ലഭിക്കുന്നത് എങ്ങനെയെന്നതിന്റെ ഒരു അവലോകനം താഴെ നൽകുന്നു
വായനക്കാരുടെ താല്പര്യം: വായനക്കാരൻ ഇതുവരെ വായിച്ച കഥകൾ, അവ എത്രത്തോളം പൂർത്തിയാക്കി, അല്ലെങ്കിൽ മറ്റ് രീതികളിൽ ആ കഥകളുമായി എങ്ങനെ ഇടപഴകി എന്നതെല്ലാം പ്രതിലിപി വിശകലനം ചെയ്യുന്നു.
ഉള്ളടക്കത്തിന്റെ സാമ്യം: വായനക്കാരൻ മുൻപ് വായിക്കാൻ താല്പര്യം കാണിച്ച കഥകൾക്ക് സമാനമായ മറ്റ് കഥകളെ റെക്കമെൻഡേഷൻ സിസ്റ്റം കണ്ടെത്തുന്നു. ഒരേ വിഭാഗത്തിൽപ്പെട്ട കഥകൾ, സമാനമായ പ്രമേയങ്ങൾ, വായനാ സമയം, അല്ലെങ്കിൽ ഒരേ എഴുത്തുകാരുടെ കഥകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജനപ്രീതിയും ട്രെൻഡിംഗും: മറ്റ് വായനക്കാരുടെ ഇടയിൽ നിലവിൽ ജനപ്രിയമായതോ ട്രെൻഡിംഗിലുള്ളതോ ആയ കഥകൾ പ്രതിലിപി നിർദ്ദേശിച്ചേക്കാം. ഉയർന്ന വായനക്കാരുടെ എണ്ണം, റിവ്യൂകൾ, വായനക്കാരുടെ പ്രതികരണങ്ങൾ എന്നിവയുള്ള കഥകളായിരിക്കും ഇവ.
വ്യക്തിഗതമാക്കൽ: വായനക്കാരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ച് റെക്കമെൻഡേഷൻ സിസ്റ്റം ഓരോരുത്തർക്കും വ്യത്യസ്തമായ ഹോംപേജുകൾ നൽകുന്നു. കൂടാതെ, വായനക്കാരുടെ തുടർന്നുള്ള ഇടപെടലുകൾക്ക് അനുസരിച്ച് ഈ സിസ്റ്റം കാലക്രമേണ കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു. നിർദ്ദേശിക്കപ്പെട്ട കഥകളോട് വായനക്കാർ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇത് റെക്കമെൻഡേഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നു.
മൊത്തത്തിൽ പറഞ്ഞാൽ, വായനക്കാരുടെ താല്പര്യങ്ങൾക്കും മുൻഗണനകൾക്കും ഇണങ്ങുന്ന പുതിയതും ആകർഷകവുമായ കഥകൾ കണ്ടെത്താൻ അവരെ സഹായിക്കുന്നതിനും, പ്ലാറ്റ്‌ഫോമിലെ അവരുടെ വായനാനുഭവം കൂടുതൽ മികച്ചതാക്കുന്നതിനുമായാണ് പ്രതിലിപിയുടെ റെക്കമെൻഡേഷൻ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
