Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles മികച്ച കഥകൾ എഴുതാം

ഒരു പവർഫുൾ സീൻ എങ്ങനെ എഴുതാം?

പ്രിയ രചയിതാവേ,

വായനക്കാരെ കഥയിലേക്ക് വലിച്ചടുപ്പിക്കുന്ന വികാരങ്ങളും, അവരുടെ ജിജ്ഞാസ ഉണർത്തുന്ന ഹുക്കുകളും, അടുത്ത ഭാഗത്തിനായി അവരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ക്ലിഫ്ഹാംഗറുകളും കൊണ്ട് നിങ്ങളുടെ കഥകളെ കൂടുതൽ സജീവമാക്കൂ!

1: കൃത്യമായ ഒരു ലക്ഷ്യത്തോടെ തുടങ്ങുക: ഒരു രംഗം എഴുതാൻ തുടങ്ങുന്നതിന് മുൻപ്, ആ രംഗം കഥയിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് സ്വയം മനസ്സിലാക്കുക. അത് കഥയെ മുന്നോട്ട് നയിക്കുന്നതോ, കഥാപാത്രത്തിന്റെ വികാരങ്ങൾ വെളിപ്പെടുത്തുന്നതോ, പുതിയ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്നതോ അല്ലെങ്കിൽ ഒരു പ്രശ്നം സൃഷ്ടിക്കുന്നതോ ആയിരിക്കണം.

2: വികാരങ്ങൾ തുറന്നുകാട്ടുക: ദേഷ്യം പ്രകടിപ്പിക്കാൻ വെറും സാധാരണ വാക്കുകൾക്ക് പകരം "രോഷം", "ക്രോധം" തുടങ്ങിയ ശക്തമായ വാക്കുകൾ ഉപയോഗിക്കുക. കഥാപാത്രങ്ങളുടെ വികാരങ്ങളുടെ തീവ്രത കൂട്ടാൻ അവർ ഉച്ചത്തിലോ ദേഷ്യത്തിലോ സംസാരിക്കുന്നതായി ചിത്രീകരിക്കാം.

3: സംഭാഷണങ്ങൾ ഉപയോഗിക്കുക: സംഭാഷണങ്ങളാണ് ഒരു രംഗത്തിന് ജീവൻ നൽകുന്നത്. തർക്കങ്ങളോ, വൈകാരിക നിമിഷങ്ങളോ, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന രംഗങ്ങളോ വരുമ്പോൾ കഥാപാത്രങ്ങൾ തമ്മിലുള്ള വാശിയേറിയ മറുപടികൾ വായനക്കാരെ കഥയിൽ കെട്ടിയിടും.

4: ശരീരഭാഷ: ദേഷ്യം വന്ന ഒരു കഥാപാത്രം കൈകൾ ചുരുട്ടിപ്പിടിക്കുകയോ തറയിൽ ശക്തമായി ചവിട്ടി നടക്കുകയോ ചെയ്തേക്കാം. തർക്കിക്കുന്നവർ കൈകൾ കെട്ടിനിൽക്കുകയോ പരസ്പരം അടുത്തേക്ക് ആഞ്ഞു സംസാരിക്കുകയോ ചെയ്യുന്നത് കാണിക്കാം.

5: കഥയുടെ വേഗത: വളരെ അത്യാവശ്യമുള്ളതോ അല്ലെങ്കിൽ ഉദ്വേഗം നിറഞ്ഞതോ ആയ നിമിഷങ്ങളിൽ ചെറിയ വാക്യങ്ങൾ ഉപയോഗിക്കുക. എന്നാൽ വൈകാരികമോ അതീവ ഗൗരവമുള്ളതോ ആയ രംഗങ്ങളിൽ വായനക്കാർക്ക് ആ വികാരം പൂർണ്ണമായി ഉൾക്കൊള്ളാൻ പാകത്തിന് എഴുത്തിന്റെ വേഗത അല്പം കുറയ്ക്കുക.

6: മനസ്സിലെ ചിന്തകൾ: കഥാപാത്രങ്ങളുടെ ഉള്ളിലെ ചിന്തകൾ വായനക്കാരെ കാണിക്കുന്നത് വഴി അവരുടെ വേദനയും, ഭയവും, മറച്ചുവെച്ച വികാരങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഇത് വായനക്കാരും കഥാപാത്രവും തമ്മിൽ ആഴത്തിലുള്ളൊരു വൈകാരിക ബന്ധം ഉണ്ടാക്കും.

7: അനുയോജ്യമായ പശ്ചാത്തലം ഒരുക്കുക: രംഗം നടക്കുന്ന സ്ഥലം കഥയുടെ മൂഡിനെ വലിയ രീതിയിൽ സ്വാധീനിക്കും. ഇരുണ്ട മുറി, വിജനമായ റോഡ്, തിരക്കേറിയ മാർക്കറ്റ്, ഹോസ്പിറ്റൽ ഇടനാഴി അല്ലെങ്കിൽ കനത്ത മഴയുള്ള രാത്രി എന്നിവ രംഗങ്ങളെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കും.

8: ചെറിയ വിശദാംശങ്ങൾക്ക് പ്രാധാന്യം നൽകുക: ചെറിയ കാര്യങ്ങൾ ഒരു രംഗത്തെ കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്തതാക്കും. ഉദാഹരണത്തിന്, ഇടറുന്ന ശബ്ദം, തകർന്ന ഫോട്ടോ ഫ്രെയിം, പകുതിയാക്കിയ മെസ്സേജ്, അല്ലെങ്കിൽ തെറ്റായ സമയത്ത് അടിക്കുന്ന ഫോൺ ബെൽ എന്നിവ വായനക്കാരിൽ വലിയ സ്വാധീനം ചെലുത്തും.

9: ഒരു പ്രശ്നമോ തടസ്സമോ കൊണ്ടുവരുക: ശക്തമായ ഓരോ രംഗത്തിന് പിന്നിലും എന്തെങ്കിലും ഒരു തടസ്സമോ പ്രശ്നമോ ഉണ്ടായിരിക്കണം. അതൊരു വഴക്കോ, തെറ്റിദ്ധാരണയോ, രഹസ്യമോ, മാനസികമായ പോരാട്ടങ്ങളോ, കഠിനമായ തീരുമാനങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ഒരു അപകടമോ ആകാം.

10: ക്ലിഫ്ഹാംഗറുകൾ: കഥയിലെ ഒരു പ്രധാന കഥാപാത്രം തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു വലിയ തീരുമാനമെടുക്കാൻ പോകുന്ന ഒരു രംഗം ആലോചിച്ചുനോക്കൂ; പെട്ടെന്ന് ആ രംഗത്തിൽ വെച്ച് ആ അധ്യായം അവസാനിക്കുന്നു! വായനക്കാരെ ആകാംക്ഷയുടെ മുനയിൽ നിർത്തിക്കൊണ്ട് കഥ പകുതിക്ക് അവസാനിപ്പിക്കുന്ന രീതിയാണിത്. ഇത് അടുത്ത ഭാഗത്തിനായി വായനക്കാരെ കാത്തിരിക്കാൻ പ്രേരിപ്പിക്കും.

11: ഹുക്കുകൾ: ഒരു അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള ഒരു ചോദ്യമോ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലോ നൽകുന്നതിനെയാണ് 'ഹുക്ക്' എന്ന് പറയുന്നത്. ഒരു ചൂണ്ടയിലെ ഇര പോലെ ഇത് വായനക്കാരെ കഥയിലേക്ക് വലിച്ചടുപ്പിക്കുകയും അവരുടെ ജിജ്ഞാസ ഉണർത്തുകയും ചെയ്യും.

12: അനാവശ്യ വിവരണങ്ങൾ ഒഴിവാക്കുക: കഥയ്ക്ക് ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിവരിച്ച് സമയം കളയാതിരിക്കുക. കഥയിലെ വികാരങ്ങൾക്കോ, സസ്‌പെൻസിനോ അല്ലെങ്കിൽ കഥയുടെ ഒഴുക്കിനോ സഹായിക്കുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

13: രംഗങ്ങൾ എളുപ്പത്തിൽ മനസ്സിൽ കാണാൻ കഴിയും വിധം എഴുതുക: വായിക്കുമ്പോൾ ആ രംഗം വായനക്കാരുടെ മനസ്സിൽ ഒരു സിനിമ പോലെ തെളിഞ്ഞു വരണം. അതിനായി ലളിതമായ വാക്കുകളും, വ്യക്തമായ പ്രവൃത്തികളും , സ്വാഭാവികമായ സംഭാഷണങ്ങളും ഉപയോഗിക്കുക

  1. 1

    ശ്രദ്ധിക്കുക

    ഒരു രംഗം മികച്ചതാകുന്നത് അവിടെ എന്താണ് നടക്കുന്നത് എന്നതിലല്ല, മറിച്ച് വായനക്കാരൻ അത് എത്രത്തോളം ആഴത്തിൽ അനുഭവിക്കുന്നു എന്നതിലാണ്. വികാരങ്ങൾ, സംഭാഷണങ്ങൾ, ശരീരഭാഷ, പശ്ചാത്തലം, ഹുക്കുകൾ, ക്ലിഫ്ഹാംഗറുകൾ എന്നിവ കൃത്യമായി ഉപയോഗിച്ച് നിങ്ങളുടെ ഓരോ രംഗവും വായനക്കാർക്ക് മറക്കാനാകാത്തതാക്കി മാറ്റൂ.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? മികച്ച കഥകൾ എഴുതാം-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ