Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles കൂടുതൽ വായനക്കാരെ നേടാം

നിങ്ങളുടെ സീരീസിന് എങ്ങനെ വിസിബിലിറ്റി വർദ്ധിപ്പിക്കാം?

പ്രിയ രചയിതാവേ,

ഹോംപേജ്, പ്രീമിയം ഹോംപേജ്, കാറ്റഗറീസ് സെക്ഷൻ എന്നിവയിലുള്ള പ്രത്യേക ജോണർ ബോക്സുകൾ ഉള്ളടക്കങ്ങൾക്ക് ഉയർന്ന വിസിബിലിറ്റി നൽകുന്നു. നിങ്ങളുടെ സീരീസിന് നല്ലൊരു വായനക്കാരുടെ എണ്ണവും റിവ്യൂകളും ലഭിക്കുകയും, വായനക്കാർക്ക് കഥയോടുള്ള താല്പര്യം കൂടുകയും ചെയ്യുമ്പോൾ, അത് സ്വയമേവ റെക്കമെൻഡേഷന്റെ ഭാഗമായി മാറും.

  1. 1

    (1) നിങ്ങളുടെ സീരീസ് പ്രൊമോട്ട് ചെയ്യുക

  2. 2

    നിങ്ങളുടെ സീരീസിന്റെ ഓരോ ഭാഗത്തിനും റേറ്റിംഗും റിവ്യൂവും നൽകാൻ വായനക്കാരോട് ആവശ്യപ്പെടുക.

  3. 3

    നിങ്ങളുടെ സീരീസിന്റെ വിസിബിലിറ്റി മെച്ചപ്പെടുത്താൻ കുറഞ്ഞത് 50 റിവ്യൂകളെങ്കിലും നേടാൻ ലക്ഷ്യമിടുക.

    നിങ്ങളുടെ സീരീസ് പതിവായി പ്രൊമോട്ട് ചെയ്യുന്നതിനായി 'പ്രതിലിപി പോസ്റ്റ്' വഴി വരികൾ, ആകർഷകമായ ഹുക്കുകൾ, പോസ്റ്ററുകൾ എന്നിവ പങ്കുവെക്കുക. ഇതിനായി നിങ്ങളുടെ ക്രിയേറ്റിവിറ്റി ഉപയോഗിച്ച് മറ്റ് പല വഴികളും കണ്ടെത്താം.

    വിസിബിലിറ്റി കൂട്ടാനും പുതിയ വായനക്കാരെ ആകർഷിക്കാനും നിങ്ങളുടെ സീരീസ് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുക. കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനായി അനുയോജ്യമായ ഹാഷ്‌ടാഗുകളോ ഗ്രൂപ്പുകളോ ഉപയോഗിക്കുക.

    പുറത്തുനിന്നുള്ള ഇത്തരം പ്രൊമോഷനുകൾ നിങ്ങളുടെ പ്രതിലിപി പ്രൊഫൈലിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനും സീരീസിന്റെ വായനക്കാരുടെ പങ്കാളിത്തം കൂട്ടാനും സഹായിക്കും.

    പ്രൊമോഷന് ആവശ്യമായ ചിത്രങ്ങൾ നിർമ്മിക്കാൻ നിങ്ങൾക്ക് എഐ ഉപയോഗിക്കാം. നിങ്ങളുടെ കഥാപാത്രങ്ങളുടെയോ കഥയിലെ രംഗങ്ങളുടെയോ ചിത്രങ്ങൾ ഇതിലൂടെ നിർമ്മിച്ചെടുക്കാം. ഇതിനെക്കുറിച്ച് കൂടുതൽ തിരഞ്ഞു മനസ്സിലാക്കുക.

    ഉദാഹരണത്തിന്: കഥയിലെ ഒരു പ്രത്യേക രംഗത്തിൽ നായകനും നായികയും പുഴയ്ക്കരികിലൂടെ നടന്നുപോകുമ്പോൾ മറ്റാരോ ഒരു ഒളിവിലിരുന്ന് അവരെ നിരീക്ഷിക്കുന്നുണ്ടെങ്കിൽ, ഇതേ വിവരണം നൽകി ചിത്രങ്ങൾ നിർമ്മിക്കാൻ നിങ്ങൾക്ക് എഐ-യോട് ആവശ്യപ്പെടാം.

  4. 4

    (2) സീരീസിന് അനുയോജ്യമായ കാറ്റഗറികൾ ഉപയോഗിക്കുക

    കഥയ്ക്ക് അനുയോജ്യമായ കാറ്റഗറികൾ തിരഞ്ഞെടുക്കുന്നത്, സമാനമായ ഉള്ളടക്കങ്ങൾ തിരയുന്ന വായനക്കാരുടെ സെർച്ച് റിസൾട്ടുകളിലും റെക്കമെൻഡേഷനുകളിലും നിങ്ങളുടെ സീരീസ് പ്രത്യക്ഷപ്പെടാൻ സഹായിക്കും.

  5. 5

    (3) കവർ ചിത്രവും തലക്കെട്ടും

  6. 6

    വായനക്കാർ ആദ്യം ശ്രദ്ധിക്കുന്നത് നിങ്ങളുടെ സീരീസിന്റെ കവർ ചിത്രവും തലക്കെട്ടുമാണ്.

    നിങ്ങളുടെ സീരീസിലെ ഉള്ളടക്കത്തെ കൃത്യമായി സൂചിപ്പിക്കുന്നതും വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതുമായ മനോഹരമായ കവർ ചിത്രങ്ങളും ചുരുങ്ങിയ തലക്കെട്ടുകളും സൃഷ്ടിക്കുക.

    കവർ ചിത്രങ്ങൾ നിർമ്മിക്കുന്നതിന് നിങ്ങൾക്ക് എഐ ഇമേജ് ക്രിയേറ്റർ ഉപയോഗിക്കാം. ഇത് പലതരം വ്യത്യസ്തമായ കവർ ചിത്രങ്ങൾ ലഭിക്കാൻ നിങ്ങളെ സഹായിച്ചേക്കും.

  7. 7

    (4) നിങ്ങളുടെ പ്രൊഫൈൽ ഭംഗിയായി നിലനിർത്തുക

    കൂടുതൽ വായനക്കാരെ ആകർഷിക്കുന്നതിനായി നിങ്ങളുടെ പ്രൊഫൈലിന് അനുയോജ്യമായ ഒരു പേര്, പ്രൊഫൈൽ ചിത്രം, ബയോ എന്നിവ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഞങ്ങളുടെ കണക്കുകൾ പ്രകാരം, ആപ്പിലെ സെർച്ച് ബാർ എഴുത്തുകാരുടെ വളർച്ചയ്ക്ക് 10% സംഭാവന ചെയ്യുന്നുണ്ട്.

    ഒഴിവാക്കേണ്ടവ: കഥകൾ അടിക്കടി ഡ്രാഫ്റ്റിലേക്ക് മാറ്റുക, പ്രൊഫൈൽ പേരും ചിത്രവും എപ്പോഴും മാറ്റിക്കൊണ്ടിരിക്കുക, ആപ്പിൽ സജീവമല്ലാതിരിക്കുക, പുതിയ ഭാഗങ്ങൾ പബ്ലിഷ് ചെയ്യാതിരിക്കുക, വായനക്കാർക്ക് മറുപടി നൽകാതിരിക്കുക എന്നിവ ഒഴിവാക്കുക; കാരണം ഇത് വായനക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം.

    നിങ്ങളുടെ പ്രൊഫൈലിൽ സീരീസുകളോ, കഥകളോ, അല്ലെങ്കിൽ പ്രതിലിപിയിലെ നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഉള്ളടക്കങ്ങളോ മാത്രം പബ്ലിഷ് ചെയ്യുക. ഇത് നിങ്ങളുടെ പ്രൊഫൈലിൽ വായനക്കാർക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം കണ്ടെത്താൻ സഹായിക്കും. ആവശ്യമില്ലാത്ത മറ്റ് ഉള്ളടക്കങ്ങളും നോട്ടുകളും പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യുക!

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? കൂടുതൽ വായനക്കാരെ നേടാം-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ