പ്രിയ രചയിതാവേ,
(1) പ്ലാറ്റ്ഫോമിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക:
പ്രതിലിപി ആപ്പ് നന്നായി പരിശോധിക്കുന്നതിലൂടെ, ഈ പ്ലാറ്റ്ഫോം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, വായനക്കാർ ഉള്ളടക്കങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും, ഏതുതരം കഥകളാണ് ഇവിടെ കൂടുതൽ വിജയിക്കുന്നതെന്നും നിങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും.
പ്രതിലിപിയിലെ വായനക്കാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് നിങ്ങളുടെ എഴുത്തുശൈലി മാറ്റിയെടുക്കാൻ ഇത് സഹായിക്കും.
ആപ്പിലെ ഓരോ ഫീച്ചറും, ബട്ടണും, എല്ലാ കോണുകളും കൃത്യമായി പരിശോധിക്കുക!
- 1
(2) മറ്റ് എഴുത്തുകാരെയും വായനക്കാരെയും ഫോളോ ചെയ്യുക
- 2
പ്രതിലിപി കമ്മ്യൂണിറ്റിയുടെ ഒരു ഭാഗമാകുക എന്നത് വളരെ പ്രധാനമാണ്.
വിവിധ എഴുത്തുകാരുടെ പ്രൊഫൈലുകൾ സന്ദർശിച്ച് ‘ഫോളോ’ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്ലാറ്റ്ഫോമിലെ മറ്റ് എഴുത്തുകാരെയും വായനക്കാരെയും ഫോളോ ചെയ്യുന്നത് വഴി നിങ്ങളുടെ പ്രൊഫൈൽ കൂടുതൽ ആളുകളിലേക്ക് ശ്രദ്ധിക്കപ്പെടാൻ സഹായിക്കും.
- 3
(3) ഒരു നല്ല വായനക്കാരനായി മാറുക
വിവിധ കഥകൾക്ക് നിങ്ങൾ നൽകുന്ന ആകർഷകമായ റിവ്യൂകൾ, വായനക്കാർക്ക് നിങ്ങളുടെ പ്രൊഫൈലും സീരീസുകളും കണ്ടെത്താനുള്ള ഒരു വഴിയായി മാറും.
കഥകളെക്കുറിച്ച് എപ്പോഴും നിങ്ങളുടേതായ, സത്യസന്ധവും ചിന്താപരവുമായ റിവ്യൂകൾ കൃത്യമായി എഴുതാൻ ശ്രദ്ധിക്കുക.
വ്യത്യസ്തങ്ങളായ കഥകൾ വായിക്കുന്നത് നിങ്ങളിലെ എഴുത്തുകാരനെ കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
- 4
(4) സ്വയം പ്രൊമോട്ട് ചെയ്യുക
ഒരു പുതിയ എഴുത്തുകാരൻ എന്ന നിലയിൽ, നിങ്ങൾ പ്രതിലിപിയിൽ സജീവമാണെന്ന കാര്യം മറ്റുള്ളവരെ അറിയിക്കേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ കഥകളുടെ ലിങ്കുകൾ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കുവെക്കുക, ഒപ്പം പ്രതിലിപിയിൽ നിങ്ങളെ ഫോളോ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ, നിങ്ങളുടെ സുഹൃത്തുക്കളിലും കുടുംബത്തിലും ഒരു വായനാശീലം വളർത്തിയെടുക്കാൻ പരമാവധി ശ്രമിക്കുക!
- 5
(5) ഫോളോ ചെയ്യാനും, റേറ്റിംഗിനും, റിവ്യൂവിനും ആവശ്യപ്പെടുക
നിങ്ങളുടെ കഥയുടെ അവസാനം, നിങ്ങളെ ഫോളോ ചെയ്യാനും കഥയ്ക്ക് റേറ്റിംഗും റിവ്യൂവും നൽകാനും വായനക്കാരോട് ആവശ്യപ്പെടാം.
ഒരു യൂട്യൂബർ തന്റെ വീഡിയോയുടെ അവസാനം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുന്നത് പോലെ, ഇത് വായനക്കാരെ നിങ്ങളെ ഫോളോ ചെയ്യാൻ പ്രേരിപ്പിക്കും.
- 6
(6) വായനക്കാരുമായി നിരന്തരം സംവദിക്കുക
വായനക്കാരുമായി നല്ലൊരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാനും അവർക്ക് പ്രത്യേക പരിഗണന നൽകാനും അവരുമായി എപ്പോഴും ആശയവിനിമയം നടത്തുക. എല്ലാ റിവ്യൂകൾക്കും മെസ്സേജുകൾക്കും മറുപടി നൽകുക, ഒപ്പം വായനക്കാരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രൊഫൈലിൽ ഒരു ചെറിയ പോസ്റ്റ് പങ്കുവെക്കുക.
നിങ്ങളുടെ മറുപടികൾ കൂടുതൽ കമന്റുകൾ ചെയ്യാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ അഭിപ്രായങ്ങൾക്ക് നിങ്ങൾ വില കൽപ്പിക്കുന്നുണ്ടെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും.
ആപ്പിലെ വിവിധ ഫീച്ചറുകളായ പോസ്റ്റുകൾ, റിവ്യൂകൾ, മെസ്സേജുകൾ എന്നിവയിലൂടെ എപ്പോഴും സജീവമായിരിക്കുന്നത് നിങ്ങളുടെ വിസിബിലിറ്റി കൂട്ടുകയും കൂടുതൽ വായനക്കാരെ ആകർഷിക്കുകയും ചെയ്യും.
- 7
(7) എപ്പോഴും മാന്യത പുലർത്തുക, വിമർശനങ്ങളെ സ്വീകരിക്കുക
വായനക്കാരുടെ റിവ്യൂകൾക്ക് എപ്പോഴും സ്നേഹത്തോടെയും മാന്യമായും മറുപടി നൽകാൻ ശ്രമിക്കുക, ഇത് അവരെ സന്തോഷിപ്പിക്കും. തങ്ങളോട് സംസാരിക്കുന്ന എഴുത്തുകാരെ വായനക്കാർക്ക് എപ്പോഴും പ്രത്യേക ഇഷ്ടമായിരിക്കും.
കഥയോടുള്ള തങ്ങളുടെ താല്പര്യത്തിനനുസരിച്ച് റേറ്റിംഗും റിവ്യൂവും നൽകാൻ വായനക്കാർക്ക് പൂർണ്ണ അവകാശമുണ്ടെന്ന് ഓർക്കുക. നിങ്ങളുടെ എഴുത്തിനെ ആരെങ്കിലും വിമർശിച്ചാൽ, വഴക്കുകളിലേക്കോ പരസ്പരം പരിഹസിക്കുന്നതിലേക്കോ പോകാതെ, നിങ്ങളുടെ ഭാഗം മാന്യമായ രീതിയിൽ അവരെ ബോധ്യപ്പെടുത്തുക.
- 8
(8) വലിയ കഥകൾക്കാണ് എപ്പോഴും മുൻഗണന
വായനക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ ഫോർമാറ്റ് വലിയ സീരീസുകളാണ്. വലിയ കഥകൾ വായനക്കാരുടെ താല്പര്യത്തിനനുസരിച്ച് തുടർച്ചയായ ഭാഗങ്ങൾ നൽകുന്നതിനാൽ അവരെ കഥയുമായി എപ്പോഴും അടുപ്പിച്ചു നിർത്താൻ സഹായിക്കുന്നു. പുതിയ വായനക്കാരെ ആകർഷിക്കുന്നതിനും അവരെ നിലനിർത്തുന്നതിനും മികച്ച കഥാഗതിയും, നല്ല കഥാപാത്രങ്ങളും, ആകർഷകമായ വിവരണങ്ങളുമുള്ള മികച്ച സീരീസുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
- 9
(9) സീരീസുകൾ വേറിട്ടുനിൽക്കുന്നത് എന്തുകൊണ്ട്?
ചെറിയ കഥകളെയും കവിതകളെയും അപേക്ഷിച്ച് സീരീസുകൾക്ക് വായനക്കാർക്കിടയിൽ ജനപ്രീതി വളരെ കൂടുതലാണ്; കാരണം അവ വായനക്കാരുമായി ഒരു ദീർഘകാല ബന്ധം ഉറപ്പാക്കുന്നു. വായനക്കാരുടെ ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റാൻ വലിയ സീരീസുകൾക്ക് സാധിക്കുന്നതിനാൽ, കൂടുതൽ വലിയ സീരീസുകൾ എഴുതാൻ പ്രതിലിപി എഴുത്തുകാരെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
