Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles കൂടുതൽ വായനക്കാരെ നേടാം

പ്രതിലിപിയിൽ ഫോളോവേഴ്‌സിനെ 0-ൽ നിന്ന് 200 ലേക്ക് വളർത്താം!

പ്രിയ രചയിതാവേ,

പ്രതിലിപിയിൽ 0 മുതൽ 200 ഫോളോവേഴ്‌സ് വരെ വളരുന്നതിനും, വരുമാനം നേടാൻ തുടങ്ങുന്നതിനും, ഒരു വിജയകരമായ എഴുത്തുകാരനായി മാറുന്നതിനും നിങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് മനസ്സിലാക്കാം.

പ്രതിലിപിയിലെ പുത്തൻ എഴുത്തുകാർ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ:

  1. 1

    ആപ്പ് കൃത്യമായി മനസ്സിലാക്കുക

    കഥകൾ പബ്ലിഷ് ചെയ്യുന്നത് എങ്ങനെയാണെന്നും, വായനക്കാർ എവിടെയൊക്കെയാണ് കഥകൾ കണ്ടെത്തുന്നതെന്നും, എപ്പിസോഡുകൾ എങ്ങനെയാണ് കാണിക്കുന്നതെന്നും പരിശോധിക്കുക. അതോടൊപ്പം നോട്ടിഫിക്കേഷനുകൾ, ഡ്രാഫ്റ്റുകൾ, അനലിറ്റിക്സ് എന്നിവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും തിരഞ്ഞു മനസ്സിലാക്കുക.

  2. 2

    നിങ്ങളുടെ വായനക്കാരെ അറിയുക

    ഓൺലൈൻ വായനക്കാർക്ക് കഥയിലേക്ക് പെട്ടെന്ന് ആകർഷിക്കുന്ന ഹുക്കുകൾ, ചെറിയ ചാപ്റ്ററുകൾ, ഉദ്വേഗജനകമായ ക്ലിഫ്ഹാംഗറുകൾ, കൃത്യമായ അപ്‌ഡേറ്റുകൾ എന്നിവയാണ് വേണ്ടത്. ഇത് സാധാരണ പുസ്തകങ്ങൾ വായിക്കുന്ന വായനക്കാരിൽ നിന്നും വളരെ വ്യത്യസ്തമാണ്.

  3. 3

    റെക്കമെൻഡേഷൻ സിസ്റ്റത്തെക്കുറിച്ച് പഠിക്കുക

    കഥയുടെ ആദ്യത്തെ 4 ഭാഗങ്ങളുടെ കരുത്ത്, കൃത്യമായ പബ്ലിഷിംഗ്, ശരിയായ ജോണർ ടാഗുകൾ, കഥ എത്രപേർ പൂർത്തിയാക്കുന്നു, വായനക്കാരുടെ ഇടപെടലുകൾ എന്നിവയെ ആശ്രയിച്ചാണ് നിങ്ങളുടെ കഥകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നത്. ഏത് കഥ കൂടുതൽ ആളുകൾക്ക് കാണിച്ചുകൊടുക്കണമെന്ന് പ്രതിലിപി തീരുമാനിക്കുന്നത് ഇതിലൂടെയാണ്.

  4. 4

    ഹോംപേജ് ട്രെൻഡുകൾ നിരീക്ഷിക്കുക

    നിലവിൽ ഏതെല്ലാം ജോണറുകൾ, തലക്കെട്ടുകൾ, കവറുകൾ, എഴുത്തുരീതികൾ എന്നിവയാണ് വായനക്കാർക്കിടയിൽ തരംഗമാകുന്നതെന്ന് മനസ്സിലാക്കാൻ ഹോംപേജ്, ട്രെൻഡിംഗ്, റൈസിംഗ്, ന്യൂ റിലീസസ് എന്നിവ സ്ഥിരമായി പരിശോധിക്കുക.

  5. 5

    ചിന്തിച്ച് ബുദ്ധിപൂർവ്വം എഴുതുക, അന്ധമായിട്ടാകരുത്

    ഓൺലൈനിൽ നന്നായി വിജയിക്കുന്ന ജോണറുകൾ (പ്രണയം, ഡ്രാമ, ഫാന്റസി, ത്രില്ലർ) തിരഞ്ഞെടുക്കുക. ആകർഷകമായ തലക്കെട്ടും കവർ ചിത്രവും തയ്യാറാക്കുക. ആദ്യ ദിവസം മുതൽ കൃത്യതയോടെ പബ്ലിഷ് ചെയ്യാൻ സാധിക്കുന്നതിനായി കുറഞ്ഞത് 20-30 ഭാഗങ്ങളെങ്കിലും മുൻകൂട്ടി പ്ലാൻ ചെയ്യുക.

  6. 6

    നിങ്ങൾക്ക് മുൻപരിചയം കുറവാണെങ്കിൽ, 40-50 ഭാഗങ്ങളുള്ള ഒരു സീരീസ് എഴുതി തുടങ്ങുക

    ഇത് എഴുത്തിൽ കൃത്യത നിലനിർത്താൻ നിങ്ങളെ സഹായിക്കും. കൂടാതെ റെക്കമെൻഡേഷനുകളിൽ നിങ്ങളുടെ കഥകൾ കൂടുതൽ തവണ പ്രത്യക്ഷപ്പെടാനും, ആദ്യത്തെ 200 ഫോളോവേഴ്‌സിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാനും ഇത് സഹായിക്കും.

  7. 7

    കൃത്യതയോടെ പബ്ലിഷ് ചെയ്യുക (ആഴ്ചയിൽ കുറഞ്ഞത് 3-4 ഭാഗങ്ങൾ)

    നിങ്ങൾ കൃത്യമായ ഇടവേളകളിൽ പബ്ലിഷ് ചെയ്യുമ്പോൾ നിങ്ങളുടെ കഥ ട്രെൻഡിംഗ്, ന്യൂ അപ്‌ഡേറ്റ്സ്, കാറ്റഗറി പേജുകൾ എന്നിവയിൽ എപ്പോഴും ദൃശ്യമാകും. ഇതിലൂടെ കൂടുതൽ പുതിയ വായനക്കാർ നിങ്ങളെ കണ്ടെത്തുകയും ഫോളോ ചെയ്യുകയും ചെയ്യും.

  8. 8

    ശക്തമായതും ജനപ്രിയവുമായ ഒരു ജോണറിൽ തുടങ്ങി പ്രൊഫൈൽ വളർത്തുക

    നിങ്ങളുടെ ആദ്യത്തെ കഥയ്ക്കായി ഏറ്റവും കൂടുതൽ വായനക്കാരെ ആകർഷിക്കുന്ന താഴെ പറയുന്ന ജോണറുകളിൽ ഒന്ന് തിരഞ്ഞെടുക്കുക:

    പ്രണയം

    ഫാമിലി ഡ്രാമ

    ത്രില്ലർ / സസ്‌പെൻസ്

    CEO/ ഓഫീസ് റൊമാൻസ്

    ഈ ജോണറുകൾക്ക് സ്വാഭാവികമായും കൂടുതൽ വായനക്കാരെ ലഭിക്കാറുണ്ട്. ഇത് തുടക്കത്തിൽ നിങ്ങളുടെ പ്രൊഫൈൽ വേഗത്തിൽ വളരാൻ സഹായിക്കും.

  9. 9

    ആകർഷകമായ തലക്കെട്ടുകൾ, കവറുകൾ, വിവരണങ്ങൾ ഉപയോഗിക്കുക

    കഥ വായിക്കുന്നതിന് മുൻപ് ഒരു വായനക്കാരൻ ആദ്യം കാണുന്നത് ഇവയാണ്:

    തലക്കെട്ട്

    കവർ

  10. 10

    കഥയുടെ വിവരണം

    ആകർഷകമായ ഒരു തലക്കെട്ടും ഭംഗിയുള്ള കവർ ചിത്രവും നിങ്ങളുടെ കഥയിലേക്കുള്ള ക്ലിക്കുകൾ 30-40% വരെ വർദ്ധിപ്പിക്കും. വൈകാരികമായ ഒരു ചെറിയ വിവരണം വായനക്കാരെ കഥ വായിക്കാൻ പ്രേരിപ്പിക്കുകയും അത് കൂടുതൽ ഫോളോവേഴ്‌സിലേക്ക് നയിക്കുകയും ചെയ്യും.

  11. 11

    കമന്റുകളിലൂടെ വായനക്കാരുമായി സംവദിക്കുക

    കമന്റുകൾക്ക് മറുപടി നൽകുന്നത് വായനക്കാർക്ക് നിങ്ങളുമായി ഒരു ആത്മബന്ധം തോന്നാൻ സഹായിക്കും. നിങ്ങളുമായി ബന്ധം സ്ഥാപിച്ച ഒരു വായനക്കാരൻ നിങ്ങളുടെ പ്രൊഫൈൽ ഫോളോ ചെയ്യാനും അടുത്ത അപ്‌ഡേറ്റിനായി കാത്തിരിക്കാനും 10 മടങ്ങ് കൂടുതൽ സാധ്യതയുണ്ട്. "വായിച്ചതിന് നന്ദി!" എന്ന ലളിതമായ മറുപടി പോലും വായനക്കാരുടെ വിശ്വസ്തത കൂട്ടും.

  12. 12

    പ്രതിലിപിക്കുള്ളിൽത്തന്നെ നിങ്ങളുടെ കഥ പ്രൊമോട്ട് ചെയ്യുക

    പ്ലാറ്റ്‌ഫോമിലുള്ള ഇൻ-ബിൽറ്റ് ടൂളുകൾ പരമാവധി ഉപയോഗിക്കുക:

  13. 13

    കഥകൾ കൃത്യമായ ജോണറിലേക്ക് ചേർക്കുക

    ടാഗുകൾ കൃത്യമായി ഉപയോഗിക്കുക (റൊമാൻസ്, ത്രില്ലർ, ഫാന്റസി മുതലായവ)

  14. 14

    നിങ്ങളുടെ ഓതർ പ്രൊഫൈലിൽ പുതിയ അപ്‌ഡേറ്റുകൾ പങ്കുവെക്കുക

    ഓരോ ഭാഗത്തിന്റെയും അവസാനം നിങ്ങളെ ഫോളോ ചെയ്യാൻ വായനക്കാരോട് മാന്യമായി ആവശ്യപ്പെടുക

    "അടുത്ത ഭാഗത്തിനായി എന്നെ ഫോളോ ചെയ്യൂ!" എന്ന തരത്തിലുള്ള ചെറിയ ഓർമ്മപ്പെടുത്തലുകൾ മികച്ച രീതിയിൽ ഫലം ചെയ്യാറുണ്ട്.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? കൂടുതൽ വായനക്കാരെ നേടാം-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ