പ്രിയ രചയിതാവേ,
ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ വളരുമ്പോൾ മത്സരങ്ങൾ, വരുമാനം, ഐപി ചർച്ചകൾ അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ എന്നിവയിൽ നിങ്ങൾക്ക് സഹായം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിന്, നിങ്ങൾക്ക് ബന്ധപ്പെടാനാകുന്ന ഔദ്യോഗിക സപ്പോർട്ട് ചാനലുകൾ താഴെ നൽകുന്നു.
- 1
മത്സരങ്ങൾ
മത്സരങ്ങൾ, കഥകൾ സമർപ്പിക്കേണ്ട രീതി, നിയമങ്ങൾ അല്ലെങ്കിൽ സമ്മാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഈ മെയിലിലേക്ക് എഴുതുക: events@pratilipi.com
- 2
സ്റ്റോറി ഐപി, അഡാപ്റ്റേഷനുകൾ, അവകാശ ചർച്ചകൾ എന്നിവയ്ക്ക്
നിങ്ങളുടെ കഥ ഓഡിയോ, പുസ്തകങ്ങൾ, കോമിക്സ് അല്ലെങ്കിൽ മറ്റ് രൂപങ്ങളിലേക്ക് മാറ്റുന്നതിനായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലോ, അല്ലെങ്കിൽ അഡാപ്റ്റേഷൻ അവകാശങ്ങളുമായും അംഗീകാരങ്ങളുമായും ബന്ധപ്പെട്ട് ചോദ്യങ്ങളുണ്ടെങ്കിലോ ഈ മെയിലിൽ ബന്ധപ്പെടുക: ipmalayalam@pratilipi.com
- 3
ആപ്പ് പ്രശ്നങ്ങൾ, വരുമാന സംശയങ്ങൾ, പൊതുവായ സഹായങ്ങൾ എന്നിവയ്ക്ക്
കഥകൾ പബ്ലിഷ് ചെയ്യുന്നതിലൂടെയുള്ള പ്രശ്നങ്ങൾ, ഡാഷ്‌ബോർഡ് തകരാറുകൾ, എഡിറ്റിംഗ് നിയന്ത്രണങ്ങൾ അല്ലെങ്കിൽ പെയ്‌ഔട്ട് സംബന്ധമായ ചോദ്യങ്ങൾ എന്നിവ നേരിടുകയാണെങ്കിൽ ഈ മെയിലിലേക്ക് അയക്കുക: malayalam@pratilipi.com
- 4
ഓതർ റിലേഷൻസ് ടീമിൽ നിന്നുള്ള വ്യക്തിഗത സഹായങ്ങൾക്ക്
എഴുത്തുകാരെ നേരിട്ട് പിന്തുണയ്ക്കുന്നതിനായി ഓരോ ഭാഷാ കമ്മ്യൂണിറ്റിക്കും ഒരു 'ഓതർ റിലേഷൻസ് സ്പെഷ്യലിസ്റ്റ്' ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ എഴുത്തുയാത്ര, അക്കൗണ്ട് അല്ലെങ്കിൽ വരുമാനം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര ആവശ്യങ്ങൾക്കായി നിങ്ങൾക്ക് വാട്‌സ്ആപ്പിലൂടെ അവരെ ബന്ധപ്പെടാം.
- 5
കോൺടാക്റ്റ് നമ്പർ : +91 91138 21451
(നിങ്ങളുടെ ഭാഷാ കമ്മ്യൂണിറ്റിക്ക് അനുസൃതമായി നിങ്ങളെ സഹായിക്കാൻ നിയോഗിക്കപ്പെട്ട സ്പെഷ്യലിസ്റ്റ് നിങ്ങളെ നയിക്കും).
- 6
സപ്പോർട്ട് ടീമുമായി ബന്ധപ്പെടുന്നതിന് മുൻപ്
നിങ്ങളെ വേഗത്തിൽ സഹായിക്കാൻ ടീമിനെ പ്രാപ്തമാക്കുന്നതിന്, താഴെ പറയുന്ന വിവരങ്ങൾ കൂടി മെയിലിൽ ഉൾപ്പെടുത്തുക:
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ
നിങ്ങളുടെ പ്രൊഫൈൽ ലിങ്ക് അല്ലെങ്കിൽ യൂസർനെയിം
നിങ്ങൾ നേരിടുന്ന പ്രശ്നത്തിന്റെ ഒരു ചെറിയ വിവരണം
ആവശ്യമെങ്കിൽ അതിന്റെ സ്ക്രീൻഷോട്ടുകൾ
- 7
ഇത് സപ്പോർട്ട് ടീമിന് വേഗത്തിലും കൃത്യമായും മറുപടി നൽകാൻ സഹായകരമാകും.
നിങ്ങളുടെ ഓരോ ചുവടിലും നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ എപ്പോഴും ഒപ്പമുണ്ട്. തുടർന്നും എഴുതുക, കൂടുതൽ വളരുക. നിങ്ങൾക്ക് എപ്പോൾ സഹായം ആവശ്യമുണ്ടെങ്കിലും ഞങ്ങൾ ഒരു മെസ്സേജ് മാത്രം അകലെയാണ്.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
