Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles വരുമാനവും അക്കൗണ്ട് സുരക്ഷയും

പോൺ വേഴ്സസ് ഇറോട്ടിക്ക: രചയിതാക്കൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ

പ്രിയ രചയിതാവേ,

ഒരു എഴുത്തുകാരൻ എന്ന നിലയിൽ സെൻസിറ്റീവ് ആയ ഉള്ളടക്കങ്ങളും, സൂചനകൾ നൽകുന്ന എഴുത്തുകളും, അശ്ലീലത നിറഞ്ഞ ഉള്ളടക്കങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങൾ ലംഘിക്കാത്ത രീതിയിൽ ഉത്തരവാദിത്തത്തോടെ എഴുതാൻ ഇത് നിങ്ങളെ സഹായിക്കും.

പോണോഗ്രഫിയും ഇറോട്ടിക്കയും ലൈംഗികത എന്ന പ്രമേയത്തെയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും, അവയുടെ ലക്ഷ്യം, ശൈലി, അവതരണം എന്നിവ തികച്ചും വ്യത്യസ്തമാണ്.

  1. 1

    എന്താണ് പോണോഗ്രഫി?

    ലൈംഗിക ഉത്തേജനം മാത്രം ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഉള്ളടക്കങ്ങളെയാണ് പോണോഗ്രഫി എന്ന് പറയുന്നത്. ഇത് സാധാരണയായി ലൈംഗിക പ്രവർത്തികളെയും ശരീരഭാഗങ്ങളെയും കുറിച്ച് വളരെ വിശദമായും നഗ്നമായും വിവരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം കേവലം ലൈംഗിക ഉണർവ് മാത്രമാണ്; അല്ലാതെ കഥ പറയലോ കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധമോ അല്ല.

  2. 2

    എന്താണ് ഇറോട്ടിക്ക?

    മനുഷ്യരിലെ ആഗ്രഹങ്ങൾ, ആകർഷണം, പ്രണയം, അടുപ്പം അല്ലെങ്കിൽ വൈകാരികമായ വികാരങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ഉള്ളടക്കങ്ങളെയാണ് ഇറോട്ടിക്ക എന്ന് പറയുന്നത്. ഇതിൽ മുതിർന്നവർക്കുള്ള പ്രമേയങ്ങൾ ഉണ്ടായേക്കാമെങ്കിലും, അവ വളരെ ലളിതമായിരിക്കും. കൂടാതെ വികാരങ്ങൾ, ബന്ധങ്ങൾ, കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പം, കഥ പറയൽ എന്നിവയ്ക്കായിരിക്കും ഇതിൽ കൂടുതൽ പ്രാധാന്യം.

  3. 3

    പോണും ഇറോട്ടിക്കയും തമ്മിലുള്ള പ്രധാന വ്യത്യാസം

    പോണോഗ്രഫി പൂർണ്ണമായും ശാരീരികമായ പ്രവർത്തികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ ഇറോട്ടിക്ക കൂടുതൽ പ്രാധാന്യം നൽകുന്നത് വികാരങ്ങൾ, ആകർഷണം, ഉദ്വേഗം, പ്രണയം, ബന്ധങ്ങൾ, കഥാപാത്രങ്ങളുടെ ആന്തരിക ചിന്തകൾ എന്നിവയ്ക്കാണ്.

  4. 4

    എഴുത്തുശൈലിയിലെ വ്യത്യാസങ്ങൾ

    പോണോഗ്രഫി എപ്പോഴും നേരിട്ടുള്ളതും, നഗ്നമായ വിവരണങ്ങൾ നിറഞ്ഞതുമായിരിക്കും. എന്നാൽ ഇറോട്ടിക്ക സൂചനകൾ നൽകുന്നതും, വൈകാരികവും, കഥയ്ക്ക് പ്രാധാന്യം നൽകുന്നതുമാണ്. ശരീരഭാഗങ്ങളുടെ വലിയ വിവരണങ്ങൾക്ക് പകരം കഥയിലെ അന്തരീക്ഷം, വികാരങ്ങൾ, നിശബ്ദത, ആകാംക്ഷ, കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്.

  5. 5

    ലക്ഷ്യത്തിലെ വ്യത്യാസങ്ങൾ

    പോണോഗ്രഫിയുടെ ലക്ഷ്യം കേവലം ലൈംഗിക ഉത്തേജനം മാത്രമാണ്. എന്നാൽ ഇറോട്ടിക്കയുടെ ലക്ഷ്യം വൈകാരികമായ ആഗ്രഹങ്ങൾ, പ്രണയത്തിലെ ആകാംക്ഷ, ബന്ധങ്ങളുടെ ആഴം അല്ലെങ്കിൽ മനുഷ്യർ തമ്മിലുള്ള ആകർഷണത്തിന്റെ സങ്കീർണ്ണതകൾ എന്നിവ കാണിക്കുക എന്നതാണ്.

  6. 6

    കഥയുടെയും കഥാപാത്രങ്ങളുടെയും പങ്ക്

    പോണോഗ്രഫിയിൽ കഥയ്ക്കോ കഥാപാത്രങ്ങളുടെ വളർച്ചയ്ക്കോ യാതൊരു പ്രാധാന്യവുമില്ല. എന്നാൽ ഇറോട്ടിക്കയിൽ ശാരീരികമായ നിമിഷങ്ങളേക്കാൾ പ്രധാനം കഥാപാത്രങ്ങളും, അവരുടെ വികാരങ്ങളും, അവരുടെ ബന്ധവും, അവരുടെ ജീവിതയാത്രയുമാണ്.

  7. 7

    രചയിതാക്കൾ ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?

    ഒരു രചയിതാവ് എന്ന നിലയിൽ നിങ്ങൾക്ക് പ്രണയം, ആകർഷണം, ആഗ്രഹങ്ങൾ അല്ലെങ്കിൽ മുതിർന്നവർക്കുള്ള വികാരങ്ങൾ എന്നിവയെക്കുറിച്ച് എഴുതാൻ താല്പര്യമുണ്ടാകാം. എന്നാൽ സൂചനകൾ നൽകുന്ന എഴുത്ത് എവിടെ അവസാനിക്കുന്നുവെന്നും അശ്ലീലമായ എഴുത്ത് എവിടെ തുടങ്ങുന്നുവെന്നും നിങ്ങൾ കൃത്യമായി മനസ്സിലാക്കണം. കഥയെ ശക്തവും വൈകാരികവുമായി നിലനിർത്തിക്കൊണ്ടുതന്നെ സുരക്ഷിതമായി എഴുതാൻ ഇത് നിങ്ങളെ സഹായിക്കും.

  8. 8

    പ്ലാറ്റ്‌ഫോമിൽ എഴുതാൻ കൂടുതൽ സുരക്ഷിതമായത് ഏതാണ്?

    പ്രതിലിപിയിൽ എഴുതുമ്പോൾ രചയിതാക്കൾ നഗ്നമായ ലൈംഗിക രംഗങ്ങൾ, അശ്ലീല വിവരണങ്ങൾ, ശരീരത്തിന് മാത്രം പ്രാധാന്യം നൽകുന്ന രംഗങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്. വികാരങ്ങൾ, കാത്തിരിപ്പ്, പ്രണയത്തിലെ തടസ്സങ്ങൾ, പരസ്പരമുള്ള കരുതൽ, കെമിസ്ട്രി, ശക്തമായ ബന്ധങ്ങൾ എന്നിവയിലൂടെ പ്രണയം എഴുതുന്നതാണ് ഏറ്റവും സുരക്ഷിതമായ വഴി.

  9. 9

    മുതിർന്നവർക്കുള്ള പ്രണയം സുരക്ഷിതമായി എങ്ങനെ എഴുതാം?

    ശാരീരിക വിവരങ്ങൾ നൽകുന്നതിന് പകരം കഥാപാത്രങ്ങൾക്ക് എന്താണ് തോന്നുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അടുപ്പം സുരക്ഷിതവും അർത്ഥവത്തുമായ രീതിയിൽ കാണിക്കാൻ വൈകാരികമായ ആകാംക്ഷ, പരസ്പരമുള്ള നോട്ടങ്ങൾ, മടി, നിശബ്ദത, കാത്തിരിപ്പ്, കരുതൽ, ഉള്ളിലെ ചിന്തകൾ എന്നിവ ഉപയോഗിക്കുക.

  10. 10

    രചയിതാക്കൾ ഒഴിവാക്കേണ്ട കാര്യങ്ങൾ

    തുറന്ന ലൈംഗിക രംഗങ്ങൾ, അശ്ലീല ഭാഷ, ശരീരഭാഗങ്ങളുടെ അമിത വിവരണം, പരസ്പര സമ്മതമില്ലാതെയുള്ള പ്രവർത്തികൾ അല്ലെങ്കിൽ ലൈംഗിക ഉത്തേജനത്തിന് വേണ്ടി മാത്രം എഴുതുന്ന കാര്യങ്ങൾ എന്നിവ ഒഴിവാക്കുക. ഇത്തരം ഉള്ളടക്കങ്ങൾ നിയമലംഘനങ്ങൾക്ക് കാരണമാകുകയും, കഥകൾ ആപ്പിൽ നിന്ന് നീക്കം ചെയ്യപ്പെടാനും നിങ്ങളുടെ കഥകളുടെ വിസിബിലിറ്റിയെ ബാധിക്കാനും ഇടയാക്കും.

  11. 11

    അവസാന സന്ദേശം

    ഇറോട്ടിക്കയും പോണോഗ്രഫിയും ഒന്നല്ല. പോണോഗ്രഫി ലൈംഗിക ഉത്തേജനത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ, ഇറോട്ടിക്ക വികാരങ്ങൾ, ആഗ്രഹങ്ങൾ, ആകർഷണം, കഥ പറയൽ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.

    ഒരു പ്രതിലിപി രചയിതാവ് എന്ന നിലയിൽ, പ്രണയവും വികാരങ്ങളും സുരക്ഷിതവും ലളിതവുമായ രീതിയിൽ കഥയ്ക്ക് പ്രാധാന്യം നൽകി എഴുതുന്നതാണ് എപ്പോഴും നല്ലത്. ഇത് നിങ്ങളുടെ കഥയെയും, വായനക്കാരെയും, പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ ദീർഘകാല വളർച്ചയെയും സംരക്ഷിക്കും.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? വരുമാനവും അക്കൗണ്ട് സുരക്ഷയും-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ