Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles എഴുതി തുടങ്ങാം

ഒരു സീരീസ് സൂപ്പർഹിറ്റ് ആകുന്നതിൻ്റെ രഹസ്യം ആദ്യത്തെ 10 ഭാഗങ്ങളിലാണ്

പ്രിയ രചയിതാവേ,

താങ്കൾക്കും കുടുംബത്തിനും സുഖം എന്ന് വിശ്വസിക്കുന്നു!

സൂപ്പർ റൈറ്റർ അവാർഡ്സ് 9-ൽ നിങ്ങളുടെ സീരീസ് എങ്ങനെ ഒരു സൂപ്പർ ഹിറ്റാക്കി മാറ്റാം എന്ന് ചിന്തിക്കുകയാണോ? അതോ കഥയുടെ ആദ്യ ഭാഗങ്ങൾക്ക് വിചാരിച്ചത്ര വായനക്കാരെ കിട്ടുന്നില്ലേ?

വിഷമിക്കേണ്ട! വായനക്കാരുടെ എണ്ണം കൂട്ടാനും ആദ്യ ഭാഗം മുതൽ തന്നെ അവരെ കഥയിലേക്ക് ആകർഷിക്കാനും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്. സൂപ്പർ റൈറ്റർ അവാർഡ്സ് 9-ൽ നിങ്ങളുടെ കഥയെ മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിർത്താൻ ഈ ടിപ്സ് ഫോളോ ചെയ്യൂ!

വായനക്കാർ നിങ്ങളുടെ കഥ അവസാനം വരെ വായിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിൽ ആദ്യത്തെ 10 അധ്യായങ്ങൾ വളരെ പ്രധാന പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് ഈ ഭാഗങ്ങൾ വായനക്കാർക്ക് ഏറ്റവും താല്പര്യമുള്ളതാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ആദ്യത്തെ 10 അധ്യായങ്ങളിൽ നാടകീയതയും ആകാംക്ഷയും നിറഞ്ഞ സംഭവങ്ങൾ ഉണ്ടായിരിക്കണം. ഓരോ അധ്യായവും വായിച്ചുതീരുമ്പോൾ അടുത്ത ഭാഗം ഉടൻ തന്നെ വായിക്കാനുള്ള ജിജ്ഞാസ വായനക്കാരിൽ ഉണ്ടാകണം.

  1. 1

    കഥയിലെ ഉപകഥകളും നാടകീയ മുഹൂർത്തങ്ങളും പ്രധാന കഥാപാത്രങ്ങളെയും അവരുടെ വളർച്ചയെയും മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്ന് ഉറപ്പുവരുത്തുക.

    ആദ്യത്തെ 10 അധ്യായങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതിലേക്കും സംസാരിക്കുന്നതിലേക്കും നയിക്കുന്ന പ്രധാന സംഭവങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുക. ആവശ്യമില്ലാത്ത വിവരണങ്ങൾ നൽകി സമയം കളയുന്നത് ഇവിടെ ഒട്ടും ഗുണം ചെയ്യില്ല.

  2. 2

    കഥയുടെ ഒഴുക്കിനെ ബാധിക്കുന്ന രീതിയിലുള്ള അമിതമായ വിശദീകരണങ്ങൾ ഒഴിവാക്കുക. ഇത് വായനക്കാർക്ക് കഥയോടുള്ള താല്പര്യം നഷ്ടപ്പെടുത്താൻ കാരണമാകും.

  3. 3

    ആദ്യത്തെ 10 ഭാഗങ്ങളിൽ കൊണ്ടുവരുന്ന ഉപകഥകളെല്ലാം തന്നെ പ്രധാന കഥയെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നതായിരിക്കണം.

  4. 4

    പ്രധാന കഥയെയോ പ്രധാന കഥാപാത്രങ്ങളെയോ ഒരു തരത്തിലും ബാധിക്കാത്ത രീതിയിൽ, മറ്റ് ചെറിയ കഥാപാത്രങ്ങൾക്ക് അനാവശ്യ പ്രാധാന്യം നൽകുന്നത് ഒഴിവാക്കുക.

    ഈ സുപ്രധാന വിവരങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് കൂടുതൽ വായനക്കാരെ നിങ്ങളുടെ കഥയിലേക്ക് ആകർഷിക്കൂ. ഈ ട്രിക്ക് ഉപയോഗിച്ച് സൂപ്പർ റൈറ്റർ അവാർഡ്സ് 9-ന് കീഴിൽ നിങ്ങളുടെ സീരീസിന്റെ ആദ്യ 10 എപ്പിസോഡുകൾ മികച്ച രീതിയിൽ എഴുതൂ, ഒപ്പം 50,000 രൂപ വരെയുള്ള ആകർഷകമായ ക്യാഷ് പ്രൈസുകൾ സ്വന്തമാക്കൂ!

    ഓർക്കുക: നിങ്ങളുടെ കഥകൾ പ്രതിലിപിയുടെ റെക്കമൻഡേഷൻ സിസ്റ്റത്തിലൂടെ കൂടുതൽ ആളുകളിലേക്ക് എത്താൻ കഥയുടെ ഭാഗങ്ങൾ കൃത്യമായ ഇടവേളകളിൽ സ്ഥിരമായി പബ്ലിഷ് ചെയ്യുക.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? എഴുതി തുടങ്ങാം-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ