പ്രിയ രചയിതാവേ,
എഴുത്തിൽ ഒരു അച്ചടക്കം അല്ലെങ്കിൽ ഓർഗനൈസേഷൻ കൊണ്ടുവരിക എന്ന് പറഞ്ഞാൽ കടുപ്പമേറിയ നിയമങ്ങൾ സ്വയം അടിച്ചേൽപ്പിക്കുക എന്നല്ല അർത്ഥം. പകരം, നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുന്ന, ചിന്തകളെ വ്യക്തമാക്കുന്ന, ഒപ്പം നിങ്ങളുടെ എഴുത്തിന്റെ വേഗതയിൽ വായനക്കാർക്ക് വിശ്വാസം നൽകുന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുക എന്നതാണ്.
- 1
ചാപ്റ്ററുകൾ ചെറിയ ഗ്രൂപ്പുകളായി പ്ലാൻ ചെയ്യുക
ഒരു സീരീസ് മുഴുവനായി ഒന്നിച്ച് പ്ലാൻ ചെയ്യുന്നതിനേക്കാൾ നല്ലത് ചാപ്റ്ററുകൾ ചെറിയ ഗ്രൂപ്പുകളായി പ്ലാൻ ചെയ്യുന്നതാണ്. അടുത്ത 3 മുതൽ 5 ഭാഗങ്ങളിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി അറിയാമെങ്കിൽ, ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും പൂർണ്ണമായ വ്യക്തതയോടെ ഓരോ ഭാഗവും എഴുതിത്തുടങ്ങാനും നിങ്ങൾക്ക് സാധിക്കും.
- 2
നിങ്ങളെ തളർത്തുന്നതല്ല, പകരം പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യങ്ങൾ വെക്കുക
നിങ്ങളെ മാനസികമായി തളർത്തുന്ന ലക്ഷ്യങ്ങൾക്ക് പകരം, എഴുതാൻ കൂടുതൽ ആവേശം നൽകുന്ന ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുക. അനാവശ്യമായ സമ്മർദ്ദങ്ങളില്ലാതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ ആഴ്ചയിൽ രണ്ട് ചാപ്റ്ററുകൾ അല്ലെങ്കിൽ ദിവസവും കുറച്ചു വാക്കുകൾ എന്ന രീതിയിലുള്ള ടാർഗെറ്റുകൾ മാത്രം സെറ്റ് ചെയ്താൽ മതിയാകും.
- 3
നിങ്ങളുടെ ജീവിതരീതിക്ക് ഇണങ്ങുന്ന ഒരു എഴുത്തുശൈലി കണ്ടെത്തുക
നിങ്ങളുടെ ദൈനംദിന ജീവിതത്തോട് ചേർന്നുപോകുന്ന ഒരു റൂട്ടീൻ കണ്ടെത്തുക. ചില എഴുത്തുകാർക്ക് രാത്രിയിലായിരിക്കും നന്നായി എഴുതാൻ കഴിയുക, ചിലർക്ക് പുലർച്ചെയും, മറ്റു ചിലർക്ക് പകൽ സമയങ്ങളിൽ കിട്ടുന്ന ചെറിയ ഇടവേളകളിലുമായിരിക്കും. ഈ ശൈലി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതാവരുത്, മറിച്ച് വളരെ സ്വാഭാവികമായി തോന്നുന്ന ഒന്നായിരിക്കണം.
- 4
ശ്രദ്ധ മാറാതെ സൂക്ഷിക്കാൻ ലളിതമായ ടൂളുകൾ ഉപയോഗിക്കുക
എഴുതുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ലളിതമായ ചില വഴികൾ സ്വീകരിക്കാം. നോട്ട് ആപ്പുകൾ, ചെറിയ ടൈമറുകൾ, ഐഡിയകൾ കുറിച്ചുവെക്കാനുള്ള ഒരു ഡയറി എന്നിവയൊക്കെ എഴുത്ത് കൂടുതൽ സുഗമമാക്കാൻ സഹായിക്കും. ഇത്തരം ചെറിയ കാര്യങ്ങൾ അധികം ബുദ്ധിമുട്ടാതെ തന്നെ നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ കൃത്യമായി കൊണ്ടുനടക്കാൻ സഹായിക്കും.
- 5
സ്ഥിരത നിലനിർത്താൻ പ്രതിലിപിയുടെ ഫീച്ചറുകൾ പ്രയോജനപ്പെടുത്തുക
നിങ്ങളുടെ എഴുത്തിലെ തുടർച്ച നിലനിർത്താൻ പ്രതിലിപിയിലെ ഫീച്ചറുകൾക്ക് സാധിക്കും. തിരക്കുള്ള ദിവസങ്ങളിൽ പോലും ചാപ്റ്ററുകൾ ഷെഡ്യൂൾ ചെയ്യുക , ഡ്രാഫ്റ്റ് എഡിറ്റർ ഉപയോഗിക്കുക, ഓട്ടോസേവ് ഫീച്ചറുകളെ ആശ്രയിക്കുക എന്നിവ നിങ്ങളുടെ വായനക്കാരുമായുള്ള ബന്ധം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.
- 6
വായനക്കാർക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ക്രിയേറ്ററാവുക
ഏറ്റവും പ്രധാനപ്പെട്ട കാര്യം, വായനക്കാർക്ക് എപ്പോഴും വിശ്വസിക്കാൻ സാധിക്കുന്ന ഒരു എഴുത്തുകാരനായിരിക്കുക എന്നതാണ്. എഴുത്തിലെ കൃത്യത വായനക്കാരുടെ വിശ്വാസം നേടാൻ സഹായിക്കും. ആ വിശ്വാസം അവരെ നിങ്ങളുടെ സ്ഥിരം വായനക്കാരാക്കി മാറ്റും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ വളർച്ചയ്ക്കും വരുമാനത്തിനും കരുത്തു പകരും.
- 7
അച്ചടക്കവും ഭാവനയും തമ്മിൽ കൃത്യമായ ഒരു ബാലൻസ് കണ്ടെത്തുക
എഴുത്തിലെ അച്ചടക്കവും നിങ്ങളുടെ ഭാവനയും തമ്മിൽ എപ്പോഴും ഒരു ബാലൻസ് ഉണ്ടായിരിക്കണം. നിങ്ങളുടെ എഴുത്തിന്റെ വേഗതയോട് പൂർണ്ണമായി നീതി പുലർത്തുക, ഒപ്പം ആവശ്യമുള്ളപ്പോൾ വിശ്രമിക്കാനും മടിക്കരുത്. മികച്ച ഒരു എഴുത്തുകാരൻ എന്നാൽ എല്ലാത്തിലും പെർഫെക്റ്റ് ആയ ആളെന്നല്ല അർത്ഥം; മറിച്ച് ചിന്തകളിൽ വ്യക്തതയുള്ള, സ്വന്തം എഴുത്തുരീതിയെ സ്നേഹിക്കുന്ന, കൃത്യമായി മുന്നോട്ട് പോകുന്ന ഒരാളാണ്.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
