പ്രിയ രചയിതാവേ,
നിങ്ങളുടെ കഥ. നിങ്ങളുടെ അവകാശങ്ങൾ. നിങ്ങളുടെ ഐപി.
- 1
ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങളുടെ ഐപി അവകാശങ്ങൾ മനസ്സിലാക്കാം
നിങ്ങൾ എഴുതുന്ന ഓരോ കഥയും അത് സൃഷ്ടിക്കുന്ന നിമിഷം മുതൽ നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഈ ഉടമസ്ഥാവകാശത്തെയാണ് ഇന്റലക്ച്വൽ പ്രോപ്പർട്ടി അല്ലെങ്കിൽ ഐപി എന്ന് വിളിക്കുന്നത്. ഇത് നിങ്ങളുടെ ഭാവനയെയും കഥാപാത്രങ്ങളെയും നിങ്ങളുടെ കഥാലോകത്തെയും സംരക്ഷിക്കുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ വളരുമ്പോൾ ഈ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം നിങ്ങളുടെ കഥയ്ക്ക് ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കാനാകുമെന്ന് കൃത്യമായ തീരുമാനങ്ങളെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.
- 2
പകർപ്പവകാശവും നിങ്ങളുടെ ഉടമസ്ഥാവകാശവും
നിങ്ങൾ ഒരു കഥ എഴുതുന്ന നിമിഷം മുതൽ അതിന്റെ പകർപ്പവകാശം (കോപ്പിറൈറ്റ്) നിങ്ങൾക്ക് സ്വയമേവ ലഭിക്കുന്നതാണ്. ഇതിനർത്ഥം നിങ്ങളാണ് അതിന്റെ നിയമപരമായ സ്രഷ്ടാവ് എന്നാണ്; നിങ്ങളുടെ ഓതർഷിപ്പ് അല്ലെങ്കിൽ എഴുത്തുകാരൻ എന്ന പദവി ഒരിക്കലും മാറുന്നില്ല. നിങ്ങളുടെ കഥ മറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റപ്പെടുമ്പോൾ പോലും, നിങ്ങളുടെ പേര് അതിനോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും.
- 3
വിവിധതരം ഐപി അവകാശങ്ങൾ
നിങ്ങളുടെ പകർപ്പവകാശം എന്നത് പലതരം ചെറിയ അവകാശങ്ങൾ ചേർന്നതാണ്. നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾക്കനുസരിച്ച് ഇവയിൽ ഓരോന്നിനും പ്രത്യേകമായി ലൈസൻസ് നൽകാൻ സാധിക്കും.
പ്രിന്റ് റൈറ്റ്സ്: നിങ്ങളുടെ കഥ ഒരു പുസ്തകമായി അച്ചടിച്ച് പ്രസിദ്ധീകരിക്കാൻ ഇത് അനുവദിക്കുന്നു.
ഡിജിറ്റൽ റൈറ്റ്സ്: ഇ-ബുക്കുകൾ, ഓൺലൈൻ വായനാ പ്ലാറ്റ്ഫോമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഓഡിയോ റൈറ്റ്സ്: നിങ്ങളുടെ കഥ ഒരു ഓഡിയോബുക്ക് അല്ലെങ്കിൽ ഓഡിയോ ഡ്രാമ ആയി മാറ്റാൻ ഇത് സഹായിക്കുന്നു.
ഫിലിം, ടിവി, വെബ് റൈറ്റ്സ്: ഒടിടി, സിനിമകൾ, നാടക ആവിഷ്കാരങ്ങൾ അല്ലെങ്കിൽ കോമിക്സ് എന്നിവയ്ക്കുള്ള സാധ്യതകൾ ഇത് തുറന്നുതരുന്നു.
ട്രാൻസ്ലേഷൻ റൈറ്റ്സ്: നിങ്ങളുടെ കഥ മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്ത് പബ്ലിഷ് ചെയ്യണമോ എന്ന് തീരുമാനിക്കുന്നത് ഈ അവകാശമാണ്.
മെർച്ചൻഡൈസിംഗ് റൈറ്റ്സ്: നിങ്ങളുടെ കഥാപാത്രങ്ങളോ കഥയുടെ തലക്കെട്ടുകളോ ഉൽപ്പന്നങ്ങളിൽ (ഉദാഹരണത്തിന്: ടീഷർട്ട്, മഗ്ഗുകൾ) ഉപയോഗിക്കാൻ ഇത് അനുവദിക്കുന്നു.
ഫസ്റ്റ് റൈറ്റ്സ്, റീപ്രിന്റ് റൈറ്റ്സ്: ഒരു കഥ ആദ്യമായി പബ്ലിഷ് ചെയ്യുമ്പോഴോ അല്ലെങ്കിൽ വീണ്ടും അച്ചടിക്കുമ്പോഴോ ആണ് ഇവ പ്രധാനമാകുന്നത്.
നിങ്ങൾക്ക് മുന്നിൽ വരുന്ന അവസരങ്ങൾക്ക് അനുസരിച്ച് ഈ ഓരോ അവകാശങ്ങളും വെവ്വേറെയായി ലൈസൻസ് ചെയ്യാവുന്നതാണ്.
- 4
എപ്പോഴും നിങ്ങളോടൊപ്പം നിലനിൽക്കുന്ന അവകാശങ്ങൾ
നിങ്ങൾ ചില അവകാശങ്ങൾക്ക് ലൈസൻസ് നൽകിയാൽ പോലും, കഥയുടെ യഥാർത്ഥ പകർപ്പവകാശം എപ്പോഴും നിങ്ങളുടെ പക്കൽത്തന്നെയായിരിക്കും. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആ കഥയുടെ തുടർച്ചകളോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റ് ഉപകഥകളോ നിങ്ങൾക്ക് എഴുതാം. കഥ ഏത് രൂപത്തിലേക്ക് മാറ്റിയാലും നിങ്ങളുടെ പേര് അതിനൊപ്പം എപ്പോഴും ഉണ്ടായിരിക്കും.
കഥ ഏത് രൂപത്തിലേക്ക് മാറ്റിയാലും, അതിന്റെ പ്രധാന ഉടമസ്ഥാവകാശം നിങ്ങളുടെ കൈകളിൽ നിന്ന് ഒരിക്കലും നഷ്ടപ്പെടില്ല.
ഹാപ്പി റൈറ്റിംഗ്!
— ടീം പ്രതിലിപി
