Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പബ്ലിഷിംഗ് ഗൈഡ്

1. ആര്‍ക്കൊക്കെയാണ് പ്രതിലിപിയില്‍ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുക ?

എഴുതാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അവരുടെ രചനകള്‍ പ്രതിലിപിയില്‍ പ്രസിദ്ധീകരിക്കാം, കഥകളോ , കവിതകളോ, ലേഖനങ്ങളോ അങ്ങനെ ഏത് തരം രചനകളും. പ്രതിലിപിയില്‍ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ നിങ്ങള്‍ ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ആവണമെന്നില്ല .

2. പ്രതിലിപിയില്‍ എഴുതുന്നത് എങ്ങനെയാണ് ?

i. റൈറ്റര്‍ ടാബില്‍ (പെന്‍ ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന സ്ക്രീനില്‍ ), 'ഒരു പുതിയ രചന ചേര്‍ക്കൂ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ രചന ചേര്‍ക്കുന്ന സ്ക്രീനില്‍ എത്തും .
ii. ആ സ്ക്രീനില്‍, നിങ്ങളുടെ ഫോണിലുള്ള മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ രചന ടൈപ്പ് ചെയ്യാം .

iii. രചന എഴുതിക്കഴിഞ്ഞ ശേഷം , സ്ക്രീനിനു മുകളില്‍ കാണുന്ന 'അപ് ലോഡ്' ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ രചന പ്രസിദ്ധീകരിക്കുകയോ , മുകളില്‍ ഏറ്റവും വലതു വശത്തായി കാണുന്ന മെനുവില്‍ നിന്ന് ' സേവ് ചെയ്യൂ ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് രചന ഡ്രാഫ്റ്റുകളില്‍ സേവ് ചെയ്യുകയോ ചെയ്യാം . ( ഡ്രാഫ്റ്റുകളില്‍ ഉള്ള രചന നിങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ )

3. എന്‍റെ രചന എങ്ങനെയാണ് പ്രസിദ്ധീകരിക്കുക ?

i. രചന എഴുതിക്കഴിഞ്ഞ ശേഷം സ്ക്രീനിനു മുകളില്‍ കാണുന്ന 'അപ് ലോഡ്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ii. നിങ്ങളുടെ രചനയുടെ വിശദ വിവരങ്ങള്‍ ചേര്‍ക്കുക , തലവാചകം (Title), സംഗ്രഹം (Summary) തുടങ്ങിയ വിവരങ്ങള്‍.
iii. രചനയ്ക്ക് അനുയോജ്യമായ ഒരു മുഖചിത്രം (cover image)ചേര്‍ക്കുക. ഈ ചിത്രം നിങ്ങള്‍ക്ക് ഉടമസ്ഥാവകാശം ഉള്ളതോ ,
അല്ലെങ്കില്‍ കോപ്പിറൈറ്റ് ഫ്രീ ആയിട്ടുള്ള ചിത്രങ്ങള്‍ ലഭിക്കുന്ന എവിടെ നിന്നെങ്കിലും എടുത്തിട്ടുള്ളതോ ആയിരിക്കണം.(http://pixabay.com പോലുള്ള വെബ്‌ സൈറ്റുകളില്‍
നിന്നോ മറ്റോ ) . ഗൂഗിള്‍ സെര്‍ച്ച് വഴിയും മറ്റും ലഭിക്കുന്ന ചിത്രങ്ങളില്‍ ചേര്‍ക്കുന്നത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് എതിരായതിനാല്‍ , ദയവായി
അത്തരം ചിത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക .
iv. രചനയ്ക്ക് ഏറ്റവും അനുയോജ്യമായ വിഭാഗങ്ങള്‍ തെരെഞ്ഞെടുക്കുക.
v. പ്രസിദ്ധീകരിക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

4. ഇപ്പോൾ താങ്കൾക്ക് പ്രതിലിപിയിൽ രചനകൾ സീരീസ് ആയി പ്രസിദ്ധീകരിക്കാൻ സാധിക്കും.(തുടർക്കഥകൾ, ലേഖന പരമ്പരകൾ തുടങ്ങിയവ.) 


1) ഒരു സീരീസിൻ്റെ വിവിധ ഭാഗങ്ങൾ താങ്കൾ നേരത്തെ തന്നെ ഓരോ രചനകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് എങ്കിൽ, അവയെല്ലാം ചേർത്ത് ഒരു സീരീസ് ആക്കി മാറ്റാൻ താങ്കൾക്ക് സാധിക്കും.
2) താങ്കളുടെ പ്രൊഫൈലിൽ നേരത്തെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒരു സീരീസിൻ്റെ അടുത്ത ഭാഗം പ്രസിദ്ധീകരിച്ച്,  താങ്കൾക്ക് ആ സീരീസിൻ്റെ കൂടെ തന്നെ അത് ചേർക്കാൻ സാധിക്കും.
3) ഒരു സീരീസിൻ്റെ ആദ്യഭാഗം താങ്കൾ എഴുതുകയാണെങ്കിൽ, താങ്കൾക്ക് അതിൽ നിന്നും പിന്നീട് ആ സീരീസ് പൂർണമായും സൃഷ്ടിക്കാൻ സാധിക്കും. 

5. എന്‍റെ രചനകള്‍ എനിക്ക് എവിടെയാണ് കാണാന്‍ സാധിക്കുക ?

പ്രതിലിപി മൊബൈല്‍ ആപ്പില്‍ നിങ്ങളുടെ രചനകള്‍ വിവിധ ഇടങ്ങളില്‍ കാണാന്‍ സാധിക്കും
i. റൈറ്റര്‍ ടാബില്‍ ( പെന്‍ ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന സ്ക്രീനില്‍ ) ,നിങ്ങളുടെ ഡ്രാഫ്റ്റുകളും പ്രസിദ്ധീകരിച്ച
രചനകളും രണ്ട് വിഭാഗങ്ങളായി കാണാന്‍ സാധിക്കും .
ii.'പ്രസിദ്ധീകരിച്ച രചനകള്‍ ' മാത്രം നിങ്ങളുടെ പ്രൊഫൈലിലും കാണാന്‍ സാധിക്കും.

6. രചന പ്രസിദ്ധീകരിക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കിലോ ?

ഞങ്ങളുടെ സിസ്റ്റത്തിലോ നെറ്റ് വര്‍ക്കിലോ ഉള്ള എന്തെങ്കിലും താല്‍ക്കാലികമായ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് ചിലപ്പോള്‍ രചന പ്രസിദ്ധീകരിക്കാനുള്ള ശ്രമം പരാജയപ്പെടാം. ദയവായി വീണ്ടും ശ്രമിച്ചു നോക്കുക .
വീണ്ടും ഈ ശ്രമം പരാജയപ്പെടുകയാണെങ്കില്‍ [email protected] ലേക്ക് ഇ മെയില്‍ അയച്ചോ, +919899079414 എന്ന നമ്പരില്‍ വിളിച്ചോ ഇത് അറിയിക്കുക. ഞങ്ങള്‍ സഹായിക്കുന്നതാണ്.