Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

PREMIUM READERS

'പ്രതിലിപി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ' എന്നാൽ  എന്താണ്?

 

പ്രതിലിപി അവതരിപ്പിക്കുന്ന ഒരു പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആണ് ‘പ്രതിലിപി പ്രീമിയം’. പ്രീതിലിപി പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്‌താൽ നിങ്ങൾക്ക് ലഭിക്കുന്നത് എന്തെല്ലാം എന്ന് താഴെക്കൊടുത്തിരിക്കുന്നു.

1. സൂപ്പർഫാൻ സബ്സ്‌ക്രിപ്‌ഷനിൽ ഉള്ള തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ മറ്റുള്ളവരെക്കാൾ 5 ദിവസം മുൻപേ തന്നെ അൺലോക്ക് ചെയ്ത് വായിക്കാം.

2. പ്രതിലിപി പ്രീമിയം സെക്ഷനിൽ ഉള്ള പൂർത്തിയായ സീരീസുകൾ അൺലോക്ക് ചെയ്ത് വായിക്കാം.

3. ഭാവിയിൽ പ്രതിലിപി പ്രീമിയത്തിൻ്റെ ഭാഗമായി വരുന്ന എക്സ്ക്ലൂസിവ് പെയ്ഡ് രചനകൾ അൺലോക്ക് ചെയ്ത് വായിക്കാം.

4. മികച്ച വായനാനുഭവത്തിനായി ഭാവിയിൽ ഞങ്ങൾ അവതരിപ്പിക്കുന്ന എല്ലാ പ്രീമിയം എക്സ്ക്ലൂസിവ് ഫീച്ചറുകളും അൺലോക്ക് ചെയ്ത് ഉപയോഗിക്കാം.  



എന്താണ് പ്രതിലിപി പ്രീമിയം സെക്ഷൻ? എനിക്ക് എവിടെയാണ് അത് കാണാൻ സാധിക്കുക ? എങ്ങനെയാണ് ആ രചനകൾ അൺലോക്ക് ചെയ്ത് വായിക്കുക ?

 

പ്രതിലിപി പ്ലാറ്റ്ഫോമിൽ ഉള്ള ഏറ്റവും പോപ്പുലർ ആയതും പൂർത്തിയായതും ആയ ചില തുടർക്കഥകൾ ആണ് പ്രതിലിപി പ്രീമിയം സെക്ഷനിൽ ഉള്ളത്. പ്രതിലിപി ആപ്പിൻ്റെ ഹോം പേജിൽ ഈ സെക്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഈ പ്രീമിയം സീരീസുകളുടെ (തുടർക്കഥകളുടെ) ആദ്യത്തെ 10 ഭാഗങ്ങൾ എല്ലാവർക്കും സൗജന്യമായി വായിക്കാവുന്നതാണ്. 11 ആം ഭാഗം മുതൽ വായിക്കാൻ പ്രതിലിപി പ്രീമിയം സബ്ബ്‌സ്‌ക്രൈബ് ചെയ്യണം. (പ്രതിലിപി പ്രീമിയം സബ്സ്ക്രൈബ് ചെയ്‌താൽ എല്ലാ പ്രീമിയം സീരീസുകളുടെ എല്ലാ ഭാഗങ്ങളും ഉടൻ തന്നെ വായിക്കാം.).

അല്ലെങ്കിൽ 5 പ്രതിലിപി കോയിൻസ് വീതം നൽകി ഓരോ ഭാഗങ്ങളും അൺലോക്ക് ചെയ്ത് വായിക്കാവുന്നതാണ്. 

അല്ലെങ്കിൽ അടുത്ത ദിവസം വരെ കാത്തിരുന്നാൽ തൊട്ടടുത്ത ഭാഗം സൗജന്യമായി വായിക്കാവുന്നതാണ്. 

(ഇങ്ങനെ ഓരോ ദിവസം വീതം കാത്തിരുന്നാൽ ഓരോ ഭാഗങ്ങളും സൗജന്യമായി വായിക്കാവുന്നതാണ്.)



'പ്രതിലിപി  പ്രീമിയം' , 'സൂപ്പർഫാൻ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമി'ൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

 

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രിയ രചയിതാക്കളെ സബ്സ്ക്രൈബ് ചെയ്തു കൊണ്ട് സപ്പോർട്ട് ചെയ്യാം. സൂപ്പർഫാൻ ബാഡ്ജ്, ആ രചയിതാക്കളുടെ തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ മറ്റുള്ളവരെക്കാൾ 5 ദിവസം മുൻ തന്നെ വായിക്കാനുള്ള അവസരം, മറ്റു ചില എക്സ്ക്ലൂസിവ് പ്രിവിലേജുകൾ എന്നിവയെല്ലാം നിങ്ങൾക്ക്  ലഭിക്കുന്നു.

പ്രതിലിപി പ്രീമിയത്തിൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നത് പ്രതിലിപി എന്ന പ്ലാറ്റ്ഫോമിനെ ആണ്.

പ്രതിലിപിയിലെ ഏത് രചനയും ഏത് സമയത്തും വായിക്കാനുള്ള അവസരമാണ് നിങ്ങൾക്ക് ഇതിൽ നിന്ന് ലഭിക്കുന്നത്. സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ഉള്ള തുടർക്കഥകളുടെ ലോക്ക് ചെയ്യപ്പെട്ട പുതിയ ഭാഗങ്ങളും, പ്രീമിയം സെക്ഷനിൽ ഉള്ള എല്ലാ രചനകളുടെയും ലോക്ക് ചെയ്യപ്പെട്ട എല്ലാ ഭാഗങ്ങളും അൺലോക്ക് ചെയ്ത്  വായിക്കാനുള്ള അവസരമാണ് പ്രതിലിപി പ്രീമിയത്തിൽ ഉള്ളത്.

 

അതായത്, പ്രതിലിപി പ്രീമിയം സബ്സ്ക്രൈബ് ചെയ്‌താൽ, അത് പ്രതിലിപിയിലെ എല്ലാ രചയിതാക്കളെയും ഞാൻ സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്യുന്നതിന് സമമാണ് എന്നാണോ ?

ഒരിക്കലുമല്ല. 

സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ഉള്ള തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ നേരത്തെ വായിക്കാനുള്ള ആക്സസ് മാത്രമാണ് പ്രതിലിപി പ്രീമിയം സബ്സ്ക്രൈബ് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത്.

സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്ഷൻ്റെ ഭാഗമായുള്ള  സൂപ്പർഫാൻ ബാഡ്ജ്,, രചയിതാക്കളുമായുള്ള എക്സ്ക്ലൂസിവ് ചാറ്റ് റൂമുകൾ, ലൈവ് വീഡിയോ കോൺഫറൻസിങ് സെഷനുകൾ എന്നിങ്ങനെയുള്ള എക്സ്ക്ലൂസിവ് പ്രിവിലേജുകൾ ഒന്നും തന്നെ പ്രതിലിപി പ്രീമിയത്തിൽ നിങ്ങൾക്ക് ലഭിക്കില്ല.


എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരെയെല്ലാം ഞാൻ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എനിക്ക് പ്രതിലിപി പ്രീമിയവും സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുമോ ? അങ്ങനെ ഞാൻ പ്രതിലിപി പ്രീമിയവും സബ്സ്ക്രൈബ് ചെയ്താൽ എന്താണ് സംഭവിക്കുക?

 

താങ്കൾക്ക് ഇവ രണ്ടും ഒരേ സമയത്ത് തന്നെ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.

സൂപ്പർഫാൻ ബാഡ്ജ്,, രചയിതാക്കളുമായുള്ള എക്സ്ക്ലൂസിവ് ചാറ്റ് റൂമുകൾ, ലൈവ് വീഡിയോ കോൺഫറൻസിങ് സെഷനുകൾ എന്നിങ്ങനെയുള്ള എക്സ്ക്ലൂസിവ് പ്രിവിലേജുകൾ എല്ലാം തന്നെ സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്ഷൻ്റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കും.

സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ഉള്ള തുടർക്കഥകളുടെ ലോക്ക് ചെയ്യപ്പെട്ട പുതിയ ഭാഗങ്ങളും, പ്രീമിയം സെക്ഷനിൽ ഉള്ള എല്ലാ രചനകളുടെയും ലോക്ക് ചെയ്യപ്പെട്ട എല്ലാ ഭാഗങ്ങളും അൺലോക്ക് ചെയ്ത്  വായിക്കാനുള്ള അവസരം പ്രതിലിപി പ്രീമിയത്തിലൂടെ നിങ്ങൾക്ക് ലഭിക്കും.

( പ്രതിലിപിയിലെ ഏത് രചനയും ഏത് സമയത്തും അൺലോക്ക് ചെയ്ത് വായിക്കാനുള്ള അവസരം.)

 

ഏത് രചനകളും ഏത് സമയത്തും വായിക്കാനുള്ള അവസരം എനിക്ക് പ്രതിലിപി പ്രീമിയം വഴി ലഭിക്കുന്നുണ്ടല്ലോ. പിന്നെ ഞാൻ എന്തിന് രചയിതാക്കളെ സൂപ്പർ ഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്യണം? 

 

നിങ്ങളുടെ പ്രിയ രചയിതാക്കളെ സപ്പോർട്ട് ചെയ്യാൻ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം നിങ്ങൾക്ക്  

 അവസരമൊരുക്കുന്നു. ആ രചയിതാക്കളുടെ രചനകൾ ആസ്വദിക്കുന്ന ഒരു സൂപ്പർഫാൻ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ഇവിടെ നിങ്ങൾക്ക് സാധിക്കും.

മാത്രമല്ല സമീപഭാവിയിൽത്തന്നെ  സൂപ്പർഫാൻസിനായുള്ള ചില എക്സ്ക്ലൂസിവ് ഫീച്ചറുകൾ ഞങ്ങൾ അവതരിപ്പിക്കുന്നതാണ്. ( ഉദാഹരണം :   രചയിതാക്കളുമായുള്ള എക്സ്ക്ലൂസിവ് ചാറ്റ് റൂമുകൾ,   രചയിതാക്കളോടൊത്തുള്ള ലൈവ് വീഡിയോ കോൺഫറൻസിങ് സെഷനുകൾ ) . ഇവയെല്ലാം സൂപ്പർഫാൻ സബ്സ്‌ക്രിപ്ഷൻ്റെ മാത്രം ഭാഗമായിരിക്കും. 

 


ഞാൻ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്ത രചയിതാക്കളുടെ പൂർത്തിയായ തുടർക്കഥകൾ പ്രതിലിപി പ്രീമിയം സെക്ഷനിൽ ഉണ്ടെങ്കിൽ, അവ എനിക്ക് വായിക്കാൻ സാധിക്കുമോ ?

 

തീർച്ചയായും സാധിക്കും. സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി നിങ്ങൾ സബ്സ്ക്രൈബ് ചെയ്ത രചയിതാക്കളുടെ പൂർത്തിയായ തുടർക്കഥകൾ പ്രതിലിപി പ്രീമിയം സെക്ഷനിൽ ഉണ്ടെങ്കിൽ,  'പ്രതിലിപി പ്രീമിയം' സബ്സ്ക്രൈബ് ചെയ്യാതെ തന്നെ അവ നിങ്ങൾക്ക് വായിക്കാൻ സാധിക്കും.

 

ഞാൻ എൻ്റെ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിപ്പിച്ച് പ്രതിലിപി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചാൽ എന്ത് സംഭവിക്കും. 

 

നിങ്ങളുടെ സൂപ്പർഫാൻ ബാഡ്ജും, നിങ്ങൾ സബ്സ്ക്രൈബ് ചെയ്ത രചയിതാക്കളുടെ അക്കൗണ്ടിൽ സൂപ്പർഫാൻസ്  ലിസ്റ്റിൽ  നിങ്ങളുടെ പേര് കാണിക്കുന്നതും നിങ്ങൾക്ക് നഷ്ടമാകും. 

പ്രതിലിപി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിലൂടെ ആ രചയിതാക്കളുടെ തുടർക്കഥകളുടെ പുതിയ ഭാഗങ്ങൾ നിങ്ങൾക്ക് നേരത്തെ തന്നെ വായിക്കാൻ സാധിക്കും. പ്രതിലിപി പ്രീമിയം സെക്ഷനിൽ ഉള്ള പൂർത്തിയായ എല്ലാ തുടർക്കഥകളും നിങ്ങൾക്ക് വായിക്കാൻ സാധിക്കും. 

 


ഞാൻ യാതൊരു വിധ സബ്‌സ്‌ക്രിപ്‌ഷനും ചെയ്യാനും, കോയിനുകൾ ഉപയോഗിച്ച് പേ ചെയ്യാനും തയ്യാറല്ല എങ്കിലും, പ്രതിലിപി പ്രീമിയം സെക്ഷനിൽ ഉള്ള പൂർത്തിയായ സീരീസുകൾ എനിക്ക് വായിക്കാൻ സാധിക്കുമോ ?

 

സാധിക്കും. നിങ്ങൾ വായിച്ച അവസാന ഭാഗത്തിൻ്റെ തൊട്ടടുത്ത ഭാഗം ഒരു ദിവസം കാത്തിരുന്നാൽ നിങ്ങൾക്ക് സൗജന്യമായി അൺലോക്ക് ചെയ്ത് വായിക്കാൻ സാധിക്കും. ഇങ്ങനെ ഓരോ ദിവസവും ഓരോ ഭാഗങ്ങൾ വീതം സൗജന്യമായി അൺലോക്ക് ചെയ്ത് വായിക്കാവുന്നതാണ്.  (തൊട്ടടുത്ത ഭാഗം അൺലോക്ക് ചെയ്യപ്പെടുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.)

 

ഞാൻ പ്രതിലിപി പ്രീമിയം സബ്സ്ക്രിപ്‌ഷൻ എടുത്താൽ, പ്രതിലിപിയിലെ എല്ലാ ഭാഷകളിലും ഉള്ള പ്രീമിയം സീരീസുകൾ (തുടർന്നു കൊണ്ടിരിക്കുന്നവയും, പൂർത്തിയായവയും) എനിക്ക് വായിക്കാൻ സാധിക്കുമോ ? 

 

തീർച്ചയായും സാധിക്കും.

 


പ്രതിലിപി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിൽ ഭാവിയിൽ വരാൻ പോകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ?

 

പ്രതിലിപി പ്രീമിയം പ്രോഗ്രാം വായനക്കാർക്കും എഴുത്തുകാർക്കും കൂടുതൽ മൂല്യം നൽകുന്ന ഒന്നാക്കിമാറ്റാൻ  ഞങ്ങൾ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 

പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമായി വായിക്കാൻ സാധിക്കുന്ന ചില പെയ്ഡ് രചനകളും, പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ചില പ്രത്യേക ഫീച്ചറുകളും ഞങ്ങൾ അവതരിപ്പിക്കുന്നതാണ്.

 

ഞാൻ എൻ്റെ  പ്രതിലിപി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവസാനിപ്പിച്ചാൽ ( അൺസബ്സ്ക്രൈബ് ചെയ്‌താൽ) എന്താണ് സംഭവിക്കുക?  

 

പ്രീമിയം സെക്ഷനിൽ ഉള്ള പൂർത്തിയായ തുടർക്കഥകൾ (സീരീസുകൾ ) ~

പ്രീമിയം സെക്ഷനിൽ ഉള്ള പൂർത്തിയായ സീരീസുകളിൽ നിങ്ങൾക്കുള്ള പ്രീമിയം എക്സ്ക്ലൂസിവ് ആക്സസ് നഷ്ടമാകും. മറ്റ് വായനക്കാരെപ്പോലെ ഇവയുടെ ആദ്യ പത്ത് ഭാഗങ്ങൾ മാത്രമേ നിങ്ങൾക്കും വായിക്കാൻ സാധിക്കുകയുള്ളൂ. ( നിങ്ങൾ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്ത ഏതെങ്കിലും രചയിതാക്കളുടെ രചനകൾ പ്രീമിയം സെക്ഷനിൽ ഉണ്ടെങ്കിൽ, അവയുടെ എല്ലാ ഭാഗങ്ങളും നിങ്ങൾക്ക് വായിക്കാൻ സാധിക്കുന്നതാണ്.)

 

പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ കാരണം വായിക്കാൻ സാധിക്കുന്ന തുടർന്നുകൊണ്ടിരിക്കുന്ന സീരീസുകൾ ~

A . നിങ്ങൾ ആ സീരീസുകളുടെ (തുടർക്കഥകളുടെ) രചയിതാക്കളെ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ, ആ സീരീസുകളുടെ പുതിയ ഭാഗങ്ങൾ നിങ്ങൾക്ക് തുടർന്നും നേരത്തെ വായിക്കാൻ സാധിക്കുന്നതാണ് 

 

B. നിങ്ങൾ ആ സീരീസുകളുടെ (തുടർക്കഥകളുടെ) രചയിതാക്കളെ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ വഴി സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ,  ആ സീരീസുകളുടെ പുതിയ ഭാഗങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട് 5 ദിവസങ്ങൾക്ക് ശേഷമേ അവ നിങ്ങൾക്ക് വായിക്കാൻ സാധിക്കുകയുള്ളൂ.