തുടർക്കഥകൾ (സീരീസുകൾ ) പ്രതിലിപി പ്രീമിയം പ്രോഗ്രാമിൻ്റെ ഭാഗമാകുന്നതിനുള്ള മാനദണ്ഡം എന്താണ് ?
പൂർത്തിയായ സീരീസുകൾക്ക് (തുടർക്കഥകൾക്ക്) ~
നിലവിൽ, ഞങ്ങളുടെ ടീം എഡിറ്റോറിയൽ സ്ക്രീനിംഗ് പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത രചനകൾക്ക് ആണ് ഈ അവസരം ലഭിച്ചത്. രചയിതാക്കൾക്ക് തങ്ങളുടെ രചനകൾ പ്രതിലിപി പ്രീമിയം വിഭാഗത്തിലേക്ക് സ്വയം ചേർക്കാൻ സാധിക്കുന്ന രീതിയിലുള്ള പ്രോഗ്രാമുകൾ, ഭാവിയിൽ ഞങ്ങൾ അവതരിപ്പിക്കുന്നതാണ്.
ഇപ്പോഴും തുടരുന്ന സീരീസുകൾക്ക് ~
സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ ചേർത്തിട്ടുള്ളതും, ഇപ്പോഴും തുടരുന്നതുമായ എല്ലാ തുടർക്കഥകളും (സീരീസുകളും), പ്രതിലിപി പ്രീമിയം പ്രോഗ്രാമിൻ്റെ ഭാഗമായിരിക്കും.
സീരീസ് (തുടർക്കഥ) അല്ലാതെയുള്ള എൻ്റെ രചനകൾക്ക്, പ്രതിലിപി പ്രീമിയത്തിൻ്റെ ഭാഗമാകാനുള്ള അവസരം ഉണ്ടാകുമോ ?
ഇല്ല. ഇപ്പോൾ തൽക്കാലം, സീരീസ് (തുടർക്കഥ ) രൂപത്തിലുള്ള രചനകൾ മാത്രമേ പ്രതിലിപി പ്രീമിയം പ്രോഗ്രാമിലേക്ക് പരിഗണിക്കുന്നുള്ളൂ.
സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ഉള്ള, എൻ്റെ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന സീരീസുകൾ (തുടർക്കഥകൾ ), പ്രതിലിപി പ്രീമിയത്തിൽ ഉൾപ്പെടുത്തേണ്ട എന്ന് എനിക്ക് തീരുമാനിക്കാൻ സാധിക്കുമോ ?
ഇല്ല. ഇപ്പോൾ ആ ഓപ്‌ഷൻ ലഭ്യമല്ല. സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷനിൽ ചേർത്തിട്ടുള്ളതും, തുടർന്നു കൊണ്ടിരിക്കുതുമായ നിങ്ങളുടെ എല്ലാ സീരീസുകളും (തുടർക്കഥകളും) പ്രതിലിപി പ്രീമിയത്തിലും ഉണ്ടായിരിക്കുന്നതാണ്.
എൻ്റെ സീരീസുകൾ (തുടർന്നു കൊണ്ടിരിക്കുന്നവയും, പൂർത്തിയായവയും) പ്രതിലിപി പ്രീമിയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവയിൽ നിന്ന് എനിക്ക് വരുമാനം നേടാൻ സാധിക്കുന്നത് എങ്ങനെയെന്ന് പറയാമോ ?
വായനക്കാർ 'പ്രതിലിപി പ്രീമിയം' സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ പ്രതിലിപിക്ക് ലഭിക്കുന്ന മാസ വരുമാനത്തിൻ്റെ 60%, പ്രതിലിപി പ്രീമിയത്തിൽ ഉൾപ്പെട്ടിട്ടുള്ള രചനകൾക്ക് ആനുപാതികമായി വീതിച്ചു നൽകുന്നതാണ്. അതായത്, നിങ്ങൾക്ക് മാസത്തിൽ എത്ര വരുമാനം ഇതിൽ നിന്ന് ലഭിക്കുന്നു എന്നത് , പ്രതിലിപി പ്രീമിയം സബ്സ്ക്രൈബേർസ് എത്ര തവണ ആ മാസത്തിൽ നിങ്ങളുടെ പ്രീമിയത്തിൽ ഉൾപ്പെട്ട സീരീസ് വായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . കൂടുതൽ പ്രീമിയം സബ്സ്ക്രൈബേർസിൻ്റെ വായനകൾ നിങ്ങളുടെ രചന നേടിയാൽ കൂടുതൽ വരുമാനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
(ഇവിടെ രചന മുഴുവൻ വായിച്ചാൽ മാത്രമേ, വായിക്കപ്പെട്ടതായി കണക്കാക്കുകയുള്ളൂ. പൂർത്തിയാക്കപ്പെടാത്ത വായനകൾ വരുമാനം കണക്കാക്കാൻ പരിഗണിക്കില്ല. )
എൻ്റെ സീരീസ് (തുടർക്കഥ) പ്രതിലിപി പ്രീമിയം പ്രോഗ്രാമിലൂടെ വരുമാനം നേടിയിട്ടുണ്ടോ എന്ന് ഞാൻ എങ്ങനെ അറിയും ?
പ്രതിലിപി ആപ്പിൽ ഉള്ള 'സമ്പാദ്യത്തിൻ്റെ വിവരങ്ങൾ' എന്ന സെക്ഷനിൽ ഇതിൻ്റെ വിശദ വിവരങ്ങൾ കാണാൻ സാധിക്കും. പ്രീമിയം പ്രോഗ്രാമിൽ ഉൾപ്പെട്ട നിങ്ങളുടെ സീരീസ് ആ മാസത്തിൽ വരുമാനം നേടിയിട്ടുണ്ടെങ്കിൽ അറിയിപ്പ് ( 'അപ്ഡേറ്റ്സ് ') എന്ന സെക്ഷൻ വഴിയും, 'സമ്പാദ്യത്തിൻ്റെ വിവരങ്ങൾ' എന്ന സെക്ഷൻ വഴിയും അതിൻ്റെ വിശദ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.
ഞാൻ നേടുന്ന മാസവരുമാനത്തിലേക്ക്, 'പ്രതിലിപി പ്രീമിയം' പ്രോഗ്രാമിൽ ഉള്ള എൻ്റെ ഓരോ രചനകളിൽ നിന്നും എത്ര തുക വീതമാണ് ലഭിച്ചത് എന്നതിൻ്റെ കണക്കുകൾ ഓരോന്നായി എനിക്ക് കാണാൻ സാധിക്കുമോ ?
'പ്രതിലിപി പ്രീമിയം' പ്രോഗ്രാമിൽ ഉള്ള നിങ്ങളുടെ എൻ്റെ ഓരോ രചനകളിൽ നിന്നും എത്ര തുക വീതമാണ് ലഭിച്ചത് എന്നതിൻ്റെ കണക്കുകൾ 'സമ്പാദ്യത്തിൻ്റെ വിവരങ്ങൾ' എന്ന സെക്ഷനിൽ കാണാൻ സാധിക്കുന്നതാണ്. സമീപ ഭാവിയിൽ തന്നെ ഈ വിവരങ്ങൾ പതിവായി ഇ മെയിൽ വഴിയും നിങ്ങളെ അറിയിക്കുന്ന ഒരു സംവിധാനം അവതരിപ്പിക്കാൻ ഞങ്ങൾ ആലോചിക്കുന്നുണ്ട്.
പ്രതിലിപി പ്രീമിയം പ്രോഗ്രാം കാരണം, എൻ്റെ സൂപ്പർഫാൻ സബ്‌സ്‌ക്രൈബേർസിൻ്റെ എണ്ണം കുറയുന്നു. എനിക്ക് പ്രതിലിപി പ്രീമിയം പ്രോഗ്രാമിൽ നിന്നും എൻ്റെ രചനകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമോ?
ഇല്ല.
കൂടുതൽ എഴുത്തുകാരെ വായിക്കുന്ന, എന്നാൽ അവരിൽ ഓരോരുത്തരുടെയും സൂപ്പർഫാൻ ആയി അവരെ സബ്സ്ക്രൈബ് ചെയ്യാനുള്ള ഫീ മുടക്കാൻ ബുദ്ധിമുട്ടുള്ള വായനക്കാർക്ക് വേണ്ടിയാണ് ഞങ്ങൾ പ്രതിലിപി പ്രീമിയം പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഏത് രചനയും ഇപ്പോഴും വായിക്കാനുള്ള അവസരം വായനക്കാർക്ക് ഇതിൽ ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ വായനക്കാർക്ക് പ്രതിലിപി പ്രീമിയം പ്രോഗ്രാമിൽ ലഭിക്കില്ല.
സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം, തങ്ങളുടെ പ്രിയ എഴുത്തുകാരുടെ ഫാൻസ് ആയിട്ടുള്ള വായനക്കാർക്ക്, ആ എഴുത്തുകാരെ സപ്പോർട്ട് ചെയ്യാനായുള്ള ഒരു അവസരം കൂടിയാണ്.
സൂപ്പർഫാൻ ബാഡ്ജ്,, രചയിതാക്കളുമായുള്ള എക്സ്ക്ലൂസിവ് ചാറ്റ് റൂമുകൾ, ലൈവ് വീഡിയോ കോൺഫറൻസിങ് സെഷനുകൾ, സൂപ്പർ ഫാൻസിനായുള്ള വർക്ക് ഷോപ്പുകൾ എന്നിങ്ങനെ ഒരുപാട് എക്സ്ക്ലൂസിവ് പ്രിവിലേജുകളും സൂപ്പർ ഫാൻസിന് ലഭിക്കുന്നതാണ്. (ഇത്തരം പ്രിവിലേജുകൾ ഒന്നും പ്രതിലിപി പ്രീമിയം പ്രോഗ്രാമിന്റെ ഭാഗമല്ല. സൂപ്പർഫാൻ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാമിൽ മാത്രമാണ് ഇവയെല്ലാം ലഭിക്കുക. ഈ രണ്ട് പ്രോഗ്രാമുകളും രണ്ട് തരത്തിലുള്ള വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്)